Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Wayanad

സ്ഥാനാര്‍ത്ഥികളെക്കുറിച്ചറിയാന്‍ വോട്ടര്‍മാര്‍ക്കവകാശമുണ്ട്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 29, 2016, 08:44 pm IST
inWayanad

കല്‍പ്പറ്റ : തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളെക്കുറിച്ചറിയാന്‍ വോട്ടര്‍മാര്‍ക്കവകാശമുണ്ട്. സ്ഥാനാര്‍ത്ഥികളുടെ സ്ഥാവരജംഗമസ്വത്തുക്കള്‍, രണ്ട്‌വര്‍ഷത്തേക്കോ അതില്‍ കൂടുതല്‍ കാലത്തേക്കോ ശിക്ഷ കിട്ടാവുന്ന വകുപ്പുകള്‍ ഉള്‍പ്പെടുത്തി തയ്യാറാക്കിയുട്ടുള്ള കുറ്റപത്രം, കോടതികളില്‍ നിലവിലുള്ള കേസുകള്‍, ബാങ്കുകളിലെ നിക്ഷേപം, കമ്പനികളിലേയും മ്യൂച്വല്‍ ഫണ്ടുകളിലെയും മറ്റും നിക്ഷേപം, കൃഷിഭൂമി, കാ ര്‍ഷികേതര ഭൂമി, പാര്‍പ്പിടാവശ്യത്തിനും വാണിജ്യാവശ്യത്തിനുമുള്ള കെട്ടിടങ്ങള്‍, ബാങ്കുകള്‍ക്കോ ധനകാര്യ സ്ഥാപനങ്ങള്‍ക്കോ സര്‍ക്കാറിനോ നല്‍കാനുള്ള തുക, വിദ്യഭ്യാസ യോഗ്യത എന്നിവ സംബന്ധിച്ച വിവരങ്ങളാണ് നാമ നിര്‍ദ്ദേശ പത്രികയോടൊപ്പം സ്ഥാനാര്‍ത്ഥികള്‍ നല്‍കേണ്ടത്. ജീവിതപങ്കാളിയുടെയും ആശ്രിതരുടേയും കേസുകള്‍ സംബന്ധിച്ച വിവരങ്ങളൊഴികെയുള്ള മറ്റെല്ലാ വിവരങ്ങളും സ്ഥാനാര്‍ത്ഥി നല്‍കണം.

തെരഞ്ഞെടുപ്പ് വിജ്ഞാപന തീയതി മുതല്‍ നാമ നിര്‍ദ്ദേശ പത്രിക സ്വീകരിക്കുന്ന അവസാന തീയതി വരെ ഓരോ ദിവസവും ലഭിച്ച സത്യവാങ്മൂലം വരണാധികാരി വൈകീട്ട് മൂന്നിന് ശേഷം നോട്ടീസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കണം. കൂടാതെ വരണാധികാരികള്‍ ഇവ അതതു ദിവസം ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് നല്‍കണം. പത്രിക സമര്‍പ്പിച്ച് 24 മണിക്കൂറിനകം സത്യവാങ്മൂലം ഇലക്ഷന്‍ കമ്മീഷന്റെ വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്യണം. സ്ഥാനാര്‍ത്ഥി പത്രിക പിന്‍വലിച്ചാലും ഇവ സൈറ്റില്‍ നിന്ന് നീക്കം ചെയ്യണമെന്നില്ല. വരണാധികാരിയുടെയും ഉപ വരണാധികാരിയുടെയും ഓഫീസുകള്‍ നിയോജക മണ്ഡലത്തിന് പുറത്താണെങ്കില്‍ മണ്ഡലത്തില്‍ പൊതുജനങ്ങള്‍ കാണുന്ന ഒരു സ്ഥലത്ത് ഇവ പ്രദര്‍ശിപ്പിക്കണം. ഏതെങ്കിലും ഒരു വ്യക്തി ഒരു സ്ഥാനാര്‍ത്ഥി സമര്‍പ്പിച്ച സത്യവാങ്മൂലത്തിന്റെ പകര്‍പ്പ് ആവശ്യപ്പെട്ടാല്‍ വരണാധികാരി സൗജന്യമായോ കോപ്പിയെടുക്കുന്നതിനുള്ള തുക ഈടാക്കിയോ നല്‍കണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. മാധ്യമ പ്രവര്‍ത്തകര്‍ക്ക് കോപ്പി നല്‍കി പത്ര-ദൃശ്യ മാധ്യമങ്ങളിലൂടെ സത്യവാങ്മൂലം സംബന്ധിച്ച് വിപുലമായ പ്രചാരണം നല്‍കാനും കമ്മീഷന്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. നാമ നിര്‍ദ്ദേശ പത്രികയോടൊപ്പം സമര്‍പ്പിക്കുന്ന സത്യവാങ്മൂലം ഒരു രഹസ്യരേഖയായി കമ്മീഷന്‍ കണക്കാക്കുന്നില്ല.

താന്‍ വോട്ട് ചെയ്യാന്‍ പോകുന്ന സ്ഥാനാര്‍ത്ഥിയെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയാന്‍ ഓരോ വോട്ടര്‍ക്കും അവകാശമുണ്ട്. സ്ഥാനാര്‍ത്ഥികളെ തമ്മില്‍ താരതമ്യം ചെയ്യാനും ഉചിതമായരീതിയില്‍ തന്റെ വോട്ടവകാശം വിനിയോഗിക്കാനും വോട്ടര്‍ക്ക് സാധിക്കും. സ്വതന്ത്രവും നീതിപൂര്‍ണ്ണവുമായി തെരഞ്ഞെടുപ്പ് ഉറപ്പ് വരുത്തുന്നതിനാണ് 1951 ലെ ജന പ്രാതിനിധ്യ നിയമം ഊന്നല്‍ നല്‍കുന്നത്. തെരഞ്ഞെടുപ്പ് സംബന്ധിച്ച ചെറുതും വലുതുമായ എല്ലാകാര്യങ്ങളിലും തെരഞ്ഞെടുപ്പ്കമ്മീഷന്‍ അപ്പപ്പോള്‍ ആവശ്യമായ മാര്‍ഗ നി ര്‍ദ്ദേശങ്ങള്‍ നല്‍കുന്നുണ്ട്. ജനസംഖ്യയില്‍ രണ്ടാം സ്ഥാനത്ത് നില്‍കുന്ന ഒരു രാജ്യമായിട്ട്‌പോലും കുറ്റമറ്റരീതിയില്‍ തെരഞ്ഞെടുപ്പ് നടത്താന്‍ സാധിക്കുന്നത് കൊണ്ടാണ് ലോകത്തെ ഏറ്റവും സുശക്ത ജനാധിപത്യ രാഷ്‌ട്രമായി ഇന്ത്യയെ കണക്കാക്കുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ടിക്കാറാം മീണ, രത്തന്‍ കേല്‍ക്കര്‍ എന്നിവര്‍ കോണ്‍ഗ്രസിന് വേണ്ടി പോയപ്പോള്‍ ആര്‍ക്കും പരാതിയില്ല: സുരേന്ദ്രന്‍

India

ചെസ് അതിശയം അവസാനിക്കുന്നില്ല, ചെസ് ഒളിമ്പ്യാഡില്‍ താരോദയം, തമിഴ്നാട്ടിലെ സവിത ശ്രീ ഏഴ് കളികളും ജയിച്ച് അത്ഭുതമായി

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)
India

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)
Kerala

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

Kerala

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

പുതിയ വാര്‍ത്തകള്‍

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

ബംഗാളി ബീഡിയില്‍ നടന്‍ സിദ്ദിഖിന്റെ ചിത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.