കണ്ണൂര്‍: ധര്‍മ്മടം നിയോജകമണ്ഡലത്തിലെ മുഴുവന്‍ ബുത്തുകളിലും കേന്ദ്രസേനയെ നിയമിക്കണമെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി മോഹനന് മാനന്തേരി ആവശ്യപ്പെട്ടു. കൃത്രീമ ഭൂരിപക്ഷം സൃഷ്ടിക്കാന്‍ ബോധപൂര്‍വ്വമായ കള്ളവോട്ടകള് ചെയ്യുവാനും ബൂത്തുകളില്‍ സംഘര്‍ഷം സൃഷ്ടിക്കുവാനുമുള്ള ശ്രമങ്ങളാണ് സിപിഎം നടത്തിക്കൊണ്ടിരിക്കുന്നത്. എതിര്വോട്ടര്മാരെ ഭീഷണിപ്പെടുത്തി ബൂത്തില്‍ എത്തിക്കാതിരിക്കാനുള്ള ശ്രമവും വ്യാപകമായി നടക്കുന്നുണ്ട്. ആയതിനാല്‍ മുഴുവന്‍ ബൂത്തുകളിലും ക്യാമറ സ്ഥാപിക്കുകയും കേന്ദ്രസേനയെ നിയമിക്കുകയും ചെയ്യണമെന്നും ഇലക്ഷന് കമ്മീഷന്റെ അടിയന്തര ശ്രദ്ധ ഈ മണ്ഡലത്തില്‍ ഉണ്ടാവണമെന്നും മോഹനന് മാനന്തേരി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: