പാനൂര്‍: പോസ്റ്ററുകള്‍ നശിപ്പിച്ച് ബിജെപി പ്രവര്‍ത്തകന്റെ വീട്ടുവരാന്തയില്‍ ഉപേക്ഷിച്ചതായി പരാതി. പാത്തിപ്പാലത്തെ ടി.പി.ബാലന്റെ വീട്ടിലാണ് എന്‍ഡിഎ, യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ പോസ്റ്ററുകള്‍ കൊണ്ടിട്ടത്. ഇന്നലെ രാവിലെയാണ് സംഭവം ശ്രദ്ധയില്‍പ്പെട്ടത്. പോലീസില്‍ പരാതി നല്‍കി. പാനൂര്‍ എസ്‌ഐ ഫായിസ് സ്ഥലത്തെത്തി വീട്ടുകാരുടെ മൊഴിയെടുത്തു. എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി.സദാനന്ദന്‍മാസ്റ്റര്‍, ആര്‍എസ്എസ് താലൂക്ക് സംഘചാലക് എന്‍.കെ.നാണു മാസ്റ്റര്‍, വി.പിഷാജി, വി.പി.ബാലന്‍, സി.പി.രാജീവന്‍, കെ.കാര്‍ത്തിക, എന്‍.രതി തുടങ്ങിയ നേതാക്കള്‍ വീട്ടിലെത്തി.
















