Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

മാരാര്‍ജിയെ സ്മരിച്ച് തുടക്കം; ചൂട് അവഗണിച്ച് ഓട്ടപ്രദക്ഷിണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 29, 2016, 11:27 am IST
inThiruvananthapuram

ബിജെപി പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തേണ്ട വനിതാ വിഷയങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ട് ഇതിനായി നിയോഗിക്കപ്പെട്ട സമിതിയംഗങ്ങളായ സിമി ജ്യോതീഷ്, അഞ്ചന സുരേഷ്, വി. സുധര്‍മ്മ, ഹേമലത ശിവകുമാര്‍ എന്നിവര്‍ ചേര്‍ന്ന് സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് കൈമാറുന്നു

പേരൂര്‍ക്കട: മുന്‍ഗാമി കെ.ജി. മാരാരുടെ സ്മരണയ്‌ക്കു മുമ്പില്‍ പുഷ്പാര്‍ച്ചന നടത്തിയായിരുന്നു ബിജെപി അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ഇന്നലത്തെ പര്യടനത്തിന് തുടക്കം കുറിച്ചത്. ബിജെപി മുന്‍ അദ്ധ്യക്ഷന്‍ കെ.ജി. മാരാരുടെ ചരമദിനമായ ഇന്നലെ രാവിലെ 7.30ന് പേരൂര്‍ക്കടയിലെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലെത്തിയാണ് ചിത്രത്തിനു മുന്നില്‍ പുഷ്പാര്‍ച്ചന നടത്തിയത്. തുടര്‍ന്ന് പര്യടന തിരക്കിലേക്ക്. വാഴോട്ടുകോണം വാര്‍ഡിലായിരുന്നു ഭവന സമ്പര്‍ക്കം. നിശ്ചയിച്ചതിലും അല്‍പം വൈകിയെത്തിയ തങ്ങളുടെ നേതാവിനെ വരവേല്‍ക്കാന്‍ പ്രായവ്യത്യാസമില്ലാതെ നിരവധിപ്പേര്‍. കുമ്മനമെത്തിയതോടെ ആവേശം അലതല്ലി. പ്രവര്‍ത്തകര്‍ ഷാള്‍ അണിയിച്ചു സ്വീകരിച്ചു. റോഡിനിരുവശത്തുമുള്ള വീടുകളില്‍ നിന്നും ആള്‍ക്കാര്‍ കുമ്മനത്തിനെ കാണാനായി ഗേറ്റിനരികിലേക്ക് ഓടി വന്നു. എല്ലാവരോടും നേരിട്ട് വോട്ട് അഭ്യര്‍ത്ഥിച്ചാണ് കുമ്മനത്തിന്റെ യാത്ര.

സെല്‍ഫിയെടുക്കാന്‍ വന്ന ന്യൂജെന്‍ വോട്ടര്‍മാരോട് ചേര്‍ന്ന് സെല്‍ഫിയെടുക്കാനും കുമ്മനം അവസരം ഒരുക്കി. ഇതിനിടെ മുന്‍ ജില്ലാ പ്രസിഡന്റ് ചന്ദ്രശേഖരന്‍നായര്‍ രോഗാവസ്ഥയിലാണെന്ന് പ്രവര്‍ത്തകരില്‍ ഒരാള്‍ പറഞ്ഞു. ചേട്ടനെ കണ്ടതിനുശേഷം മാത്രം മതി ഇനി പ്രചാരണമെന്ന് കുമ്മനം. പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവച്ച് നേരെ ചന്ദ്രശേഖരന്‍നായരുടെ വീട്ടിലേക്ക്. കുമ്മനത്തിനെ കണ്ട് ചന്ദ്രശേഖരന്‍നായര്‍ അവശതകള്‍ക്കിടയിലും ആവേശഭരിതനായി. പഴയകാല പ്രവര്‍ത്തകരെക്കുറിച്ചും പ്രവര്‍ത്തനങ്ങളെക്കുറിച്ചും അന്നത്തെ കഷ്ടതകളെക്കുറിച്ചും വാതോരാതെ സംസാരിച്ചു. കുമ്മനത്തിന്റെ നേതൃത്വത്തെ അഭിനന്ദിക്കാനും മറന്നില്ല. എന്നാല്‍ ഞാന്‍ നില്‍ക്കുന്നത് നിങ്ങളുടെ തലമുറ തീര്‍ത്ത അടിസ്ഥാനത്തിന്റെ പുറത്താണ് എന്ന വിനയാന്വിതമായ മറുപടി.

പര്യടനത്തിനിടെ പ്രവര്‍ത്തകരുടെ വീട്ടില്‍ നിന്നും മോരുവെള്ളം. ഇപ്പോള്‍ വെള്ളം എത്രയും കുടിക്കുന്നത് നല്ലത്. മോരാകുമ്പോള്‍ പ്രശ്‌നമില്ലെന്ന് കുമ്മനം പറഞ്ഞു. വീട്ടിലെ മുതിര്‍ന്ന അംഗത്തിന്റെ കാല്‍തൊട്ട് വന്ദിച്ചിട്ടാണ് അദ്ദേഹം പ്രചാരണം തുടര്‍ന്നത്. കുറച്ച് വീടുകള്‍ സന്ദര്‍ശിച്ചതിന് ശേഷം പഞ്ചമി നഗറിലെ പഞ്ചമി ദേവീക്ഷേത്രത്തിലേക്ക് തിരിച്ചു. ക്ഷേത്രത്തിലെ പൊങ്കാല ചടങ്ങില്‍ പങ്കെടുത്തു. ഭക്തരോട് കുശലം പറഞ്ഞ് ക്ഷേത്രദര്‍ശനവും നടത്തി വീണ്ടും വാഴോട്ടുകോണത്തേക്ക്. പ്രവര്‍ത്തകന്റെ വീട്ടില്‍ ഉച്ചഭക്ഷണം. ഉച്ചഭക്ഷണത്തിന് ശേഷമുള്ള വിശ്രമത്തിനിടയ്‌ക്ക് കറന്റ് പോയി. തുടരെത്തുടരെയുണ്ടാകുന്ന കറന്റ് കട്ടിനെക്കുറിച്ചുള്ള പരാതി നാട്ടുകാര്‍ അപ്പോള്‍ തന്നെ സ്ഥാനാര്‍ത്ഥിയെ അറിയിച്ചു. വാര്‍ഡിന്റെ അസൗകര്യങ്ങളെ കുറിച്ചായിരുന്നു പിന്നീടുള്ള പരാതി. ഈ പരാതികള്‍ കേട്ട് കൊണ്ടിരുന്നപ്പോള്‍ തന്നെ വാര്‍ഡിലെ സ്‌കൂള്‍കുട്ടികളും പരാതിക്കെട്ടുമായി കുമ്മനത്തിനടത്ത് എത്തി. ഇവിടുന്ന് സ്‌കൂള്‍ സമയത്ത് ബസ് സര്‍വ്വീസില്ലെന്നും അതിനാല്‍ തങ്ങള്‍ക്ക് സമയത്ത് സ്‌കൂളില്‍ എത്താന്‍ കഴിയുന്നില്ലെന്നുമായിരുന്നു അവരുടെ പരാതി. അവരുടെ പരാതികള്‍ കുമ്മനം ശ്രദ്ധയോടെ കേട്ടു.

മണികണ്‌ഠേശ്വരത്ത് കുടുംബയോഗം. പിന്നീട് കുന്നുകുഴിയിലെ ബിജെപി തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലേക്ക്. ബിജെപി പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തേണ്ട വനിതാ വിഷയങ്ങള്‍ തയ്യാറാക്കിയത് സ്വീകരിക്കല്‍ ചടങ്ങ്. ഇതിനായി നിയോഗിക്കപ്പെട്ട സമിതിയംഗങ്ങളായ സിമി ജ്യോതീഷ്, അഞ്ചന സുരേഷ്, വി. സുധര്‍മ്മ, ഹേമലത ശിവകുമാര്‍ എന്നിവര്‍ ചേര്‍ന്ന് 22 ഇന വിഷയങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ട് കുമ്മനത്തിന് കൈമാറി. തുടര്‍ന്ന് ചെങ്കോട്ടുകോണം ശ്രീരാമദാസാശ്രമത്തിലേക്ക്. തിരിച്ച് പേരൂര്‍ക്കട തെരഞ്ഞെടിപ്പ് കമ്മിറ്റി ഓഫീസിലെത്തി പ്രവര്‍ക്കരുടെ യോഗങ്ങള്‍. പെള്ളുന്ന വെയിലിലും തിരക്കിട്ടതായിരുന്നു കുമ്മനത്തിന്റെ ഇന്നലത്തെ പര്യടനം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് കലാപനീക്കം, നിരവധി പേരെ അറസ്റ്റ് ചെയ്ത് ദല്‍ഹി പൊലീസ്

Kerala

30 കോടി ഒന്നാം സമ്മാനമുള്ള ഓണം ബമ്പര്‍ നറുക്കെടുക്ക് 26ന്, ഒന്നാം സമ്മാനക്കാരന് 16.47 കോടി കിട്ടും

India

ഒരു ഇടവേളയ്‌ക്ക് ശേഷം ‘ദൊറോത്തി’ എന്ന സിനിമയുമായി കീര്‍ത്തി സുരേഷ് എത്തുന്നു…ഒരുക്കുന്നത് കാര്‍ത്തിക് സുബ്ബരാജ്

India

വെട്ടുകിളികളെപ്പോലെ പറന്നടുക്കുന്ന ഡ്രോണ്‍ കൂട്ടങ്ങളെ കരിച്ചുകളയുന്ന മെഗാ ലേസര്‍ ഗണ്ണുമായി ഇന്ത്യ, പാകിസ്ഥാന് ഞെട്ടല്‍

India

ഡിഎംകെ, എഐഎഡിഎംകെ, ബിജെപി എന്നിവർക്കിടയിൽ രഹസ്യധാരണയുണ്ടെന്ന് ആരോപിച്ച് : മുഖ്യമന്ത്രി ജോസഫ് വിജയ്

പുതിയ വാര്‍ത്തകള്‍

ശക്തമായ തിരമാലയ്‌ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; എല്ലാ തീരദേശ ജില്ലകളിലും ചുവപ്പ് ജാഗ്രത

ബൈക്കിലെത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന ദമ്പതികള്‍ പിടിയില്‍

സ്വാര്‍ത്ഥന്‍, അഹങ്കാരി, അത്യാഗ്രഹി! മമ്മൂട്ടിക്കില്ലാത്ത കുറ്റങ്ങളില്ല, പട്ടേല്‍ പ്രതിമ കണ്ടതോടെ വിറളി പിടിച്ച് ജമാ അത്ത് ചാനല്‍

ഗുജറാത്തിലെ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ മമ്മൂട്ടിയുടെ ഫാനായി മാറി…ഇന്‍സ്പെക്ടര്‍ ബല്‍റാം കണ്ടിട്ട് അയാള്‍ അന്തംവിട്ടു: സി.ജി. രാജഗോപാല്‍

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമത്തിനായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ധാരാണാപത്രങ്ങള്‍ ഒപ്പുവച്ച് കേന്ദ്ര സര്‍ക്കാര്‍

കട്ടപ്പനയില്‍ ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് രോഗി മരിച്ച സംഭവം: ഡ്രൈവര്‍ ഉറങ്ങിപ്പോയെന്ന് നിഗമനം

വ്യത്യസ്ത മതത്തില്‍ പെട്ടവര്‍ക്കും മിശ്രവിവാഹ സംവരണ ആനുകൂല്യങ്ങള്‍ നല്‍കാമെന്ന് ഹൈക്കോടതി

കോഴിക്കോട് മദ്യലഹരിയില്‍ യുവാവ് സ്വന്തം വീടിന് തീവച്ചു

നടന്‍ രവീന്ദ്രന്‍ കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനാകും, പ്രിയങ്ക നായര്‍ വൈസ് ചെയര്‍മാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.