ചേര്‍ത്തല: പഴയ തട്ടകത്തില്‍ പുതിയ വേഷത്തിലെത്തിയ പി.എസ്. രാജീവിന് ഊഷ്മള വരവേല്‍പ്പ്. ജനകീയ തഹസീല്‍ദാരായി റിട്ടയര്‍ ചെയ്ത ചേര്‍ത്തല താലൂക്കോഫീസിലാണ് എന്‍ഡിഎ സ്ഥാനാര്‍ഥി രാജീവ് വോട്ട് തേടിയെത്തിയത്.
തങ്ങളുടെ പ്രീയപ്പെട്ട ഉദ്യോഗസ്ഥനെ ജീവനക്കാര്‍ ഒന്നടങ്കം സന്തോഷത്തോടെയാണ് എതിരേറ്റത്. വോട്ട് അഭ്യര്‍ഥിച്ച സ്ഥാനാര്‍ഥിക്ക് വിജയാശംസകള്‍ നേര്‍ന്നാണ് പഴയ സഹപ്രവര്‍ത്തകര്‍ യാത്രയാക്കിയത്. തുടര്‍ന്ന് ചേര്‍ത്തല തെക്ക് അരീപ്പറമ്പത്ത് ക്ഷേത്രത്തിലെത്തിയ സ്ഥാനാര്‍ഥി ഭക്തജനങ്ങളെ നേരില്‍ കണ്ട് വോട്ട് അഭ്യര്‍ഥിച്ചു. അരീപ്പറമ്പ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നിന്ന എസ്എസ്എല്‍സിക്ക് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ ലക്ഷ്മി നിവാസില്‍ ജയലക്ഷ്മിയെയും, വനസ്വര്ഗംവെളിയില് വി.എസ്.വിഷ്ണുവിനെയും വീട്ടിലെത്തി അഭിനന്ദിച്ചു.
അരീപ്പറമ്പ്, ആഞ്ഞിലിപ്പാലം എന്നിവിടങ്ങളിലെ വീടുകളിലും കടകളിലുമെത്തി. സബ് ട്രഷറി ഓഫീസ്, സിവില്‍ സ്റ്റേഷന് എന്നിവിടങ്ങളും സന്ദര്‍ശിച്ചു.
അഡ്വ. കെ.ആര്. അജിത്കുമാര്‍, എം.എസ്. ഗോപാലകൃഷ്ണന്, എം.വി. സുഗുണന്, കെ.വി. അശോകന്, കട്ടിയാട്ട് ഗിരീശന്, കെ.ടി. ഷാജി, ശിവപ്രസാദ്, വി.കെ. രാജു, വിജീഷ് നെടുമ്പ്രക്കാട്, അഭിലാഷ്,വിജയന്, ഹരി കടക്കരപ്പള്ളി, അനില്‍, ഓമനപ്പിള്ള എന്നിവരും സ്ഥാനാര്‍ഥിയെ അനുഗമിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: