ആലപ്പുഴ: പന്ത്രണ്ടാമത് സ്വാതി തിരുനാള്‍ സംഗീതോത്സവം നാളെ മുതല്‍ മെയ് ഒന്നുവരെ ആലപ്പുഴ എസ്ഡിവി ബസ് സ്റ്റാന്‍ഡ് ഹാളില്‍ നടക്കും. കഥകളി, ശാസ്ത്രീയ സംഗീത മത്സരങ്ങള്‍, അഖണ്ഡ സംഗീത ആരാധന, സംഗീതസദസ് എന്നിവ നടക്കും. 29ന് വൈകിട്ട് ആറിന് കല്ലേരി രാഘവന്‍പിള്ള ഭദ്രദീപ പ്രകാശനം നിര്‍വ്വഹിക്കും.
സ്വാഗതസംഘം ചെയര്മാന് കെ. പത്മനാഭപിള്ള അദ്ധ്യക്ഷത വഹിക്കും. നഗരസഭാ ചെയര്മാന് തോമസ് ജോസഫ് ഉദ്ഘാടനം ചെയ്തു. ഡോ. നെടുമുടി ഹരികുമാര്‍ മുഖ്യപ്രഭാഷണം നടത്തും.
കളര്‍കോട് നാരായണന് നായര്‍ സ്മാരക അവാര്‍ഡ് കഥകളി നടന് കലാമണ്ഡലം കൃഷ്ണകുമാറിന് നല്‍കും. സംസ്ഥാന അവാര്‍ഡ് ജേതാവ് കോട്ടയ്ക്കല്‍ ചന്ദ്രശേഖര വാര്യരെ ആദരിക്കും. എന്‍. മുരളീധരന് നായര്‍, ശ്രീകുമാര്‍ എസ്. നായര്‍, സുനില്‍പിള്ള, വി.ആര്. വിമല്‍രാജ്, അഡ്വ. കെ. ജയകുമാര്‍ എന്നിവര്‍ സംസാരിക്കും. രാത്രി ഏഴിന് കഥകളി എന്നിവ നടക്കുമെന്ന് പത്രസമ്മേളനത്തില്‍ ചെയര്മാന് കെ.കെ. പത്മനാഭപിള്ള, വൈസ് ചെയര്മാന് ജെ. ബാലകൃഷ്ണന്, എ.എന്‍.പുരം ശിവകുമാര്‍, പി. രാജേഷ്, രാജഗോപാല്‍ ചെമ്മിനിക്കര എന്നിവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: