മങ്കൊമ്പ്: എന്‍ഡിഎ കുട്ടനാട് നിയോജകമണ്ഡലം മഹിളാ കമ്മിറ്റി 28, 29 തീയതികളില്‍ കുടിനീര് യാത്ര നടത്തും. ഇന്ന് രാവിലെ ഒന്‍പതിന് കൈനകരിയില്‍ കുട്ടനാട് എസ്എന്‍ഡിപി യൂണിയന് വനിത സംഘം പ്രസിഡന്റ് ഉഷ നിര്‍മ്മല്‍ ഉദ്ഘാടനം ചെയ്യും. വൈകിട്ട്് നാലിന് കാവാലം ലിസിയോയില്‍ നടക്കുന്ന സമാപനം ബിജെപി സംസ്ഥാന കമ്മിറ്റിയംഗം അഡ്വ. ഗീതാകുമാരി ഉദ്ഘാടനം ചെയ്യും.
രണ്ടാം ദിവസമായ 29ന് ഊരുക്കരിയില്‍ നിന്നും ആരംഭിക്കു യാത്ര കൊല്ലം എസ്എന്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ഷെര്‍ളി വി ആനന്ദ് ഉദ്ഘാടനം ചെയ്യും. വൈകിട്ട്് നാലിന് തലവടിയില്‍ സമാപിക്കുന്ന യാത്ര എസ്.എന്‍.ട്രസ്റ്റ് ബോര്‍ഡംഗം പ്രീതി നടേശന് ഉദ്ഘാടനം ചെയ്യും. ജാഥാ ക്യാപ്റ്റന്‍ വിധു പ്രസാദ്, വൈസ് ക്യാപ്റ്റന്‍ ജയാ അജയകുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: