ആലപ്പുഴ: തനിക്ക് ഇഷ്ടപ്പെട്ടതെല്ലാം സ്വന്തമാക്കണമെന്നുള്ള മനുഷ്യന്റെ ചിന്ത സംഘര്‍ഷത്തിന് കാരണമാകുന്നതായി എല്‍. ഗിരീഷ്കുമാര്‍. ചിന്മയ ജന്മശതാബ്ദിയോടനുബന്ധിച്ച് ആലപ്പുഴ എസ്ഡിവി സ്കൂള്‍ മൈതാനിയില്‍ നടക്കുന്ന ഭഗവദ്ഗീതാ ജ്ഞാനസത്രവേദിയില് തന്ത്രം, ശാസ്ത്രം, വൈദികം എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഞാനെന്നും എന്റേതെന്നുമുള്ള ചിന്തകള്‍ മനസില്‍ നിന്ന് എപ്പോള്‍ മാറ്റുന്നുവോ ആനിമിഷം മുതല്‍ സംഘര്‍ഷം ഇല്ലാതാകുന്നു. ആഗ്രഹങ്ങള്‍ ഇല്ലാതാക്കിയാല്‍ രോഗങ്ങള്‍ ഇല്ലാതാകുന്നു. ആഗ്രഹങ്ങള്‍ അധികമാവുമ്പോള്‍ ശരീരവും മനസും രോഗാവസ്ഥയിലെത്തിച്ചേരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സമത്വത്തിന്റെ സന്ദേശമാണ് ഭഗവദ്ഗീത പറയുന്നത്. സമത്വം മമതയില്ലായ്മയ്ക്ക് കാരണമാകുന്നു. ആരോടും മമതയില്ലാതിരുന്നാല് അതുവഴി രാഷ്ട്രം പുരോഗതി പ്രാപിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ന് ഡോ. എം.ജി. ശശിഭൂഷണ്‍ പ്രഭാഷണം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: