ആലപ്പുഴ: ജനത്തിന്റെ വോട്ടു തട്ടിയെടുക്കാന്‍ ഈ സ്ഥാനാര്‍ത്ഥിയെ തന്ത്രങ്ങളൊന്നും ആരും പഠിപ്പിക്കണ്ട കാര്യമില്ല. സൗജന്യമായി വിത്തു കൊടുത്തും തൈ നട്ടും പ്രചാരണത്തില്‍ മുന്നേറുന്നതിനിടെയാണ് വോട്ട് അഭ്യര്‍ത്ഥനയ്ക്ക് മൂന്നാംകിട തന്ത്രം തന്നെ സ്ഥാനാര്‍ത്ഥി പയറ്റുന്നത്. പതിവായി ഇടുന്ന നീളന്‍ ഉടുപ്പിന്റെ വര്‍ണം പ്രദേശത്തിന്റെ അവസ്ഥ അനുസരിച്ച് മാറ്റുകയാണ് ജാതിയും മതവും ഇല്ലെന്ന് അവകാശപ്പെടുന്ന സ്ഥാനാര്‍ത്ഥി.
ചില പ്രദേശങ്ങളില്‍ ഉടുപ്പ് പച്ചനിറമാകും, മറ്റു ചിലയിടങ്ങളില്‍ മഞ്ഞ തന്നെ പഥ്യം, ചില പ്രദേശങ്ങളില്‍ ചുവപ്പ് നിറം ഉപേക്ഷിക്കില്ല. ഒരു ദിവസം തന്നെ പലനിറത്തില്‍ പ്രത്യക്ഷപ്പെടുന്ന നേതാവ് സാക്ഷാല്‍ ഓന്തിനെ പോലും തോല്‍പ്പിച്ചെന്നാണ് സ്വന്തം അനുയായികള്‍ പറയുന്നത്. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മുസ്ലീം പള്ളികളില്‍ കയറി വരെ വോട്ടു പിടിച്ച് ഇദ്ദേഹം മതേതരത്വം തെളിയിച്ചിരുന്നു. എന്നാല്‍ പള്ളികള്‍ കുത്തകയാക്കിയിട്ടുള്ള മതേതരത്വ പോരാളികള്‍ രംഗത്തെത്തിയതോടെ നേതാവും സംഘവും തടി രക്ഷിച്ച് സ്ഥലം കാലിയാക്കുകയായിരുന്നു.
എന്നാല്‍ മലയാളത്തിന്റെ മഹാനടനെ പോലും മതത്തിന്റെ മേലങ്കി അണിയിച്ച് വോട്ടുതട്ടാന്‍ ശ്രമിച്ചത് പക്ഷെ കടന്ന കയ്യായി പോയില്ലേയെന്നാണ് സ്വന്തം അനുയായികള്‍ വരെ പതം പറയുന്നത്. നടന്റെ മതവിഭാഗത്തില്‍പ്പെട്ടവര്‍ കൂടുതല്‍ താമസിക്കുന്ന പ്രദേശത്ത് കൊണ്ടുവന്ന് തന്നെ പൊക്കി പറയിച്ചതും മതേതരത്വത്തിന്റെ ഭാഗം തന്നെയല്ലേയെന്നാണ് ചോദ്യം. നേരത്തെ ഈ മഹാനടനെ മറ്റൊരു പ്രദേശത്ത് സംഘടിപ്പിക്കുന്ന ചടങ്ങിലെത്തിക്കുമെന്നായിരുന്നു പ്രഖ്യാപനം.
എന്നാല്‍ സ്ഥാനാര്‍ത്ഥിയുടെ പ്രധാന അനുയായിയാണത്രെ തന്ത്രം മാറ്റി നടന്റെ പരിപാടി സ്ഥലം മാറ്റിയത്. ചിരിക്കുന്നതും ചിരിക്കാത്തതുമായ പോസ്റ്ററുകളും ഫ്ളക്സ് ബോര്‍ഡുകളും ലക്ഷങ്ങള്‍ മുടക്കി പ്രദര്‍ശിപ്പിച്ചത് കൊണ്ട് കാര്യമില്ല, വോട്ടുകള്‍ നേടാന്‍ ഓന്തിനെയും തോല്‍പ്പിക്കുന്ന നിറം മാറ്റവും, കാണ്ടാമൃഗത്തിനെയും തോല്‍പ്പിക്കുന്ന തൊലിക്കട്ടിയുമാണ് വേണ്ടതെന്ന് ഇദ്ദേഹം പ്രവര്‍ത്തനങ്ങളിലൂടെ തെളിയിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: