Tuesday, May 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ജനങ്ങളുടെ പ്രതീക്ഷയായി പി.എസ്. ശ്രീധരന്‍പിള്ള

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 27, 2016, 08:27 pm IST
in Alappuzha

ചെങ്ങന്നൂര്‍: ഇരുമുന്നണികളും ഭരിച്ചുമുടിച്ച ചെങ്ങന്നൂരില്‍ വികസനത്തിന്റെ പുതുവെളിച്ചം എത്തിക്കാന്‍ ജനമനസ്സറിഞ്ഞുള്ള പ്രചാരണ പ്രവര്‍ത്തനത്തിലാണ് നിയോജകമണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ.പി.എസ്. ശ്രീധരന്‍പിള്ള. മണ്ഡലത്തില്‍ പ്രചാരണത്തിന്റെ അവസാന ഘട്ടമെത്തുമ്പോള്‍ പി.എസ്. ശ്രീധരന്‍പിള്ള ജനങ്ങളുടെ പ്രതീക്ഷയായി മാറുകയാണ്. ജനങ്ങള്‍ ഒരു മാറ്റത്തിനുവേണ്ടി ആഗ്രഹിക്കുന്നു.

ഇന്നലെ രാവിലെ ഏഴുമണിക്ക് വെണ്മണിയില്‍ നിന്നാരംഭിച്ച പര്യടനം വൈകിട്ട് ചെങ്ങന്നൂര്‍ നഗരസഭാ പ്രദേശങ്ങളില്‍ വോട്ട് അഭ്യര്‍ത്ഥിച്ച ശേഷം വാഴാര്‍മംഗലത്തിലാണ് സമാപിച്ചത്. രാവിലെ തിരുവല്ലയിലെത്തി ഡോ.ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മാര്‍ത്തോമ്മാ വലിയ മെത്രാപ്പോലീത്തായുടെ 99-ാം ജന്മദിനാഘോഷ ചടങ്ങില്‍ പങ്കെടുത്ത് ആശംസകള്‍ നേര്‍ന്നു. അദ്ദേഹത്തിന്റെ അനുഗ്രഹവും വാങ്ങി.

തുടര്‍ന്ന് ചെങ്ങന്നൂരില്‍ വിവാഹ ചടങ്ങുകളില്‍ പങ്കുചേര്‍ന്നു. പുലിയൂര്‍ പഞ്ചായത്തില്‍ പേരിശ്ശേരി, ആലാ പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിലെയും വോട്ടര്‍മാരെ നേരില്‍കണ്ട് വോട്ട് അഭ്യര്‍ത്ഥിച്ചു. വൈകിട്ട് അഞ്ചിന് ആലായില്‍ എന്‍ഡിഎ കണ്‍വന്‍ഷനില്‍ പങ്കെടുത്തു. പിന്നീട് ചെങ്ങന്നൂര്‍ നഗര പ്രദേശത്തായിരുന്നു പര്യടനം.

വീടുകളിലും, ബസ്സ്റ്റാന്റിലും, വ്യാപാരസ്ഥാപനങ്ങളിലും കയറി വോട്ട് അഭ്യര്‍ത്ഥിച്ചു. യാത്രയ്‌ക്കായി മണ്ഡലത്തിന് പുറത്തുനിന്നും എത്തിയവര്‍ക്കും സ്ഥാനാര്‍ത്ഥിയോട് വികസനത്തെപ്പറ്റി പറയാന്‍ ഉണ്ടായിരുന്നു. മറ്റ് സ്ഥലങ്ങളില്‍ നിന്നും യാത്ര ചെയ്ത് ചെങ്ങന്നൂരില്‍ എത്തുന്നവര്‍ക്ക് നഗരത്തില്‍ ഒരു മൂത്രപ്പുര ഇല്ലന്നായിരുന്നു സ്ത്രീകളടക്കമുളള നിരവധി യാത്രക്കാരുടെ പരാതി. ഇവര്‍ സമീപത്തുള്ള ഹോട്ടലുകളെയും വീടുകളുമാണ് ഇതിനായി ആശ്രയിക്കുന്നത്. സ്ത്രീകളാണ് ബുദ്ധിമുട്ടനുഭവിക്കുന്നതിലേറെയും.

നഗരത്തിലെ ഒട്ടുമിക്ക തൊഴില്‍ സ്ഥാപനങ്ങളില്‍ ജോലിചെയ്യുന്നവരുടെയും, ശാസ്താംപുറം ചന്തയിലെ വ്യാപാരികളുടെയും അവസ്ഥയും സ്ഥാനാര്‍ത്ഥിയുടെ ശ്രദ്ധയില്‍പെടുത്തി. ഇവര്‍ ഒഴിഞ്ഞുകിടക്കുന്ന കടമുറികളെയാണ് ആശ്രയിക്കുന്നത്. ഇതിന് പരിഹാരം കാണാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന സ്ഥാനാര്‍ത്ഥിയോട് അവര്‍ ആവശ്യപ്പെട്ടു. ജനങ്ങള്‍ക്കുവേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുവേണ്ട നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം ഉറപ്പുനല്‍കി.

ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങക്കുപോലും വേണ്ടപരിഗണന നല്‍കാന്‍ കാലങ്ങളോളം ഇവിടം ഭരിച്ച ജനപ്രതിനിധികള്‍ക്ക് സാധിച്ചിട്ടില്ല. വികസനം നാട്ടില്‍ നടപ്പാക്കുന്നതിന് പകരം ഫ്‌ളക്‌സ് ബോര്‍ഡിലൂടെയുള്ള വികസനമാണ് ഇത്രയുനാള്‍ ഇവിടം ഭരിച്ചവര്‍ നടപ്പാക്കിയത്്. ആഹാരം, വെള്ളം, മണ്ണ്, തൊഴില്‍ എല്ലാവര്‍ക്കും നീതി തുടങ്ങിയ ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങള്‍ നടപ്പാക്കിക്കൊണ്ടുള്ള വികസനത്തിനാണ് എന്‍ഡിഎ മുന്‍തൂക്കം നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങള്‍ ആഗ്രഹിക്കുന്ന വികസനം നമ്മുടെ നാട്ടിലെത്തിക്കാന്‍ ജനങ്ങള്‍ എന്‍ഡിഎക്കൊപ്പം അണിനിരക്കണം എന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സിദ്ധരാമയ്യ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചേക്കും, ഡി കെ ശിവകുമാറിനായി ഒഴിഞ്ഞ് നല്‍കണമെന്ന് ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടെന്ന് സൂചന

Spiritual

മഹാവിഷ്ണുവിന്റെ പത്താമത്തെ അവതാരമായ കല്‍ക്കി അവതരിച്ചോ?. ഈ കലിയുഗത്തില്‍ തിന്മയ്‌ക്ക് അന്ത്യം വരുത്താന്‍ കല്‍ക്കി എത്തുമോ?

India

മുസ്ലീങ്ങളെ പ്രീണിപ്പിക്കാൻ പേരിനൊപ്പം മുഹമ്മദ് ചേർത്ത ദീപക് ; ബജ്രംഗ്ദളുമായി ഏറ്റുമുട്ടിയപ്പോൾ കാണാൻ ബ്രിട്ടാസുമെത്തി ; ഇന്ന് ഒപ്പം നിൽക്കാൻ ആരുമില്ല

Kerala

മൂവാറ്റുപുഴയില്‍ വയോധികയുടെ വായില്‍ തുണി തിരുകി സ്വര്‍ണാഭരണങ്ങള്‍ പിടിച്ചു പറിച്ച പ്രതികള്‍ പിടിയില്‍

India

ഇനി ഷിര്‍ദ്ദി ആത്മീയതയുടെ മാത്രം കേന്ദ്രമല്ല, പ്രതിരോധത്തിന്റെ കൂടി കേന്ദ്രം, ഷിര്‍ദ്ദിയില്‍ ഉയരുന്നത് വന്‍ പ്രതിരോധ നിര്‍മ്മാണ സമുച്ചയം

പുതിയ വാര്‍ത്തകള്‍

ഭാരതം സനാതന രാഷ്‌ട്രം, ഭാരതത്തിന്റെ ദേശീയത ഋഷിപാരമ്പര്യത്തില്‍ നിന്നും രൂപപ്പെട്ടത്: അരുണ്‍കുമാര്‍

നവകേരളാ യാത്രയ്‌ക്കിടെ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മര്‍ദ്ദനം: ജാമ്യാപേക്ഷയുമായി പിണറായിയുടെ 3 സുരക്ഷാസേനാംഗങ്ങള്‍ കൂടി

കേരളത്തിൽ തീർന്നപ്പോൾ കർണാടകയിൽ തുടങ്ങി ; മുഖ്യമന്ത്രി സ്ഥാനം രാജിവയ്‌ക്കില്ലെന്ന് സിദ്ധരാമയ്യ ; ഹിജാബ് വിലക്ക് നീക്കിയത് മുസ്ലീങ്ങളെ ഒപ്പം നിർത്താൻ

എസ് പി ഓഫീസിലേക്ക് എസ്എഫ്‌ഐയുടെ പ്രതിഷേധത്തില്‍ അക്രമം: നൂറോളം പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും എതിരെ കേസ്

നടക്കുന്നത് എസ്എഫ്‌ഐയുടെ ‘എക്‌സര്‍സൈസ് ‘, പ്രതിഷേധങ്ങളെ പരിഹസിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല,സംയമനം പാലിക്കണമെന്ന് പൊലീസിന് നിര്‍ദേശം നല്‍കി

പൈസയുണ്ടാക്കുക, ശാപ്പാടടിക്കുക, ലോകം കറങ്ങുക…സിപിഎമ്മിന്റെ തലപ്പത്തിരിക്കുന്നവര്‍ എന്ന് ജി. സുധാകരന്‍ ഉദ്ദേശിച്ചത് എം.എ.ബേബിയെ ആണോ?

വന്യജീവി ആക്രമണം തടയാന്‍ അടിയന്തര നടപടികള്‍  എത്രയും വേഗം നടപ്പാക്കണം,സര്‍ക്കാരിന്റെ കണ്ണുതുറക്കാന്‍ ഇനിയുമെത്ര ജീവനുകള്‍ നഷ്ടപ്പെടണം : അനൂപ് ആന്റണി

പുതുതലമുറ ആകാശ് മിസൈല്‍ സംവിധാനം അഥവാ ആകാശ് എന്‍ജി (ഇടത്ത്) പ്രളയ് മിസൈല്‍ (വലത്ത്)

വാങ്ങിയ വിലയ്‌ക്ക് മൂല്യം…അര്‍മേനിയയ്‌ക്ക് ഇന്ത്യന്‍ ആയുധങ്ങള്‍ ബോധിച്ചു, ഇനി ഇന്ത്യയുടെ ന്യൂജെന്‍ ആകാശും പിനാക റോക്കറ്റ് ലോഞ്ചറുകളും വേണം

ശബരിമല സ്വര്‍ണക്കൊള്ളയില്‍ സിബിഐ അന്വേഷണം,വിശ്വാസികള്‍ക്കെതിരായ മുഴുവന്‍ കേസുകളും പിന്‍വലിക്കണം- മുഖ്യമന്ത്രിക്ക് കത്തുനല്‍കി ബിജെപി എംഎല്‍എമാര്‍

കാന്താരയിലെ ദൈവക്കോലത്തെ പരിഹസിച്ചതിൽ മാപ്പ് അപേക്ഷിച്ച് രൺവീർ സിംഗ് ; ചാമുണ്ഡേശ്വരി ക്ഷേത്രത്തിൽ പ്രത്യേക പൂജകളും , പ്രാർത്ഥനകളും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.