ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള നാലാംദിവസമായ ഇന്നലെ ജില്ലയില്‍ 14 പേരാണ് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചത്. ഇതോടെ ജില്ലയില്‍ പത്രിക സമര്‍പ്പിച്ചവരുടെ എണ്ണം 31 ആയി.
കായംകുളം മണ്ഡലത്തില്‍ സിപിഎം സ്ഥാനാര്‍ത്ഥിയായി തകഴി പള്ളിനാല്‍പ്പട വീട്ടില്‍ പ്രതിഭാ ഹരിയും ബിഡിജെഎസ് സ്ഥാനാര്‍ഥിയായി പൊന്നാരംതോട്ടം കൊച്ചുപടീറ്റതില്‍ ഷാജി എം. പണിക്കരും പത്രിക സമര്‍പ്പിച്ചു.
ചെങ്ങന്നൂര്‍ മണ്ഡലത്തില്‍ സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി ചെങ്ങന്നൂര്‍ പേരിശ്ശേരി ഇടശ്ശേരിയത്ത് ശോഭനാ ജോര്‍ജ് പത്രിക സമര്‍പ്പിച്ചു.
അമ്പലപ്പുഴ മണ്ഡലത്തില്‍ വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യയുടെ സ്ഥാനാര്‍ത്ഥിയായി കാര്‍ത്തികപ്പള്ളി ചിങ്ങോലി ദാറുല്നൂറയില് എസ്. നസറുദ്ദീന്‍ പത്രിക സമര്‍പ്പിച്ചു.
ചേര്‍ത്തല മണ്ഡലത്തില്‍ സിപിഐ സ്ഥാനാര്‍ത്ഥിയായി കുറുപ്പന്‍കുളങ്ങര വട്ടത്തറ (ഉഷസ്)യില്‍ പി. തിലോത്തമനും സിപിഐയുടെ പൂച്ചാക്കല്‍ കുളങ്ങരവെളി സുരേഷ് ബാബുവും പത്രിക സമര്‍പ്പിച്ചു.
അരൂര്‍ നിയോജക മണ്ഡലത്തില്‍ സിപിഎമ്മിന്റെ സ്ഥാനാര്‍ത്ഥിയായി തിരുവമ്പാടി ഇരവുകാട് ആരുണ്യത്തില് എ.എം. ആരിഫും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി കായംകുളം ചിറക്കടവം അശ്വതിയില്‍ സി.ആര്. ജയപ്രകാശും ബിഡിജെഎസ് സ്ഥാനാര്‍ത്ഥിയായി തുറവൂര്‍ ദേവസംതറ വീട്ടില്‍ അനിയപ്പനും എസ്യുസിഐ സ്ഥാനാര്‍ത്ഥിയായി എഴുപുന്ന നികര്‍ത്തില്‍ വീട്ടില്‍ കെ. പ്രതാപനും വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യയുടെ സ്ഥാനാര്‍ത്ഥിയായി മാവേലിക്കര തഴക്കര കരിമുറ്റത്ത് മോഹനും പത്രിക സമര്‍പ്പിച്ചു.
ഹരിപ്പാട് മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി കായംകുളം കല്ലുംമൂട് ഭാഗ്യഭവനത്തില്‍ ഡി. ആശ്വനിദേവ് പത്രിക സമര്‍പ്പിച്ചു.
കുട്ടനാട് മണ്ഡലത്തില്‍ എന്‍സിപി സ്ഥാനാര്‍ത്ഥിയായി ചേന്നങ്കരി വെട്ടിക്കാട് വീട്ടില്‍ തോമസ് ചാണ്ടി പത്രിക സമര്‍പ്പിച്ചു.
മാവേലിക്കര മണ്ഡലത്തില്‍ എസ്യുസിഐ സ്ഥാനാര്‍ത്ഥിയായി മാവേലിക്കര പടിഞ്ഞാറേ നട സെന്ററില്‍ റ്റി. ആശ പത്രിക സമര്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: