ചെങ്ങന്നൂര്‍: മണ്ഡലത്തില്‍ എന്ഡിഎയ്ക്കുണ്ടായ ജനപിന്തുണയാണ് ഈ തെരഞ്ഞെടുപ്പില്‍ ചെങ്ങന്നൂരിലെ ചര്‍ച്ചാവിഷയം. വോട്ടര്‍മാരെ നേരില്‍ക്കണ്ട് വോട്ട് അഭ്യര്‍ത്ഥിച്ചും എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ.പി.എസ്. ശ്രീധരന്‍പിള്ള തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വളരെ മുന്നിലെത്തിക്കഴിഞ്ഞു.
മണ്ഡലത്തില്‍ നടപ്പിലാക്കേണ്ട വികസനങ്ങള്‍ ചര്‍ച്ച നടത്തിയാണ് പി.എസ്. ശ്രീധരന്‍പിള്ള പ്രചാരണ രംഗത്ത് നില്‍ക്കുന്നത്. പ്രചാരണത്തില്‍ എന്‍ഡിഎ ശക്തമായ മുന്നേറ്റമാണ് മണ്ഡലമൊട്ടാകെ നടത്തിയിരിക്കുന്നത്. മൂന്നാം ഘട്ടത്തില്‍ കുടുംബയോഗങ്ങള്‍ ബൂത്തുതല കണ്‍വന്‍ഷനുകള്‍ തുടങ്ങിയ പ്രചാരണ പരിപാടിയിലേക്ക് കടന്നുകഴിഞ്ഞു.
ചെങ്ങന്നൂര്‍ നഗരസഭാ പ്രദേശത്ത് വ്യാപാര സ്ഥാപനങ്ങളിലും ബസ് സ്റ്റോപ്പുകളിലും വീടുകളിലും വോട്ടര്‍മാരോട് കുശലം പറഞ്ഞും വോട്ടു തേടി. തുടര്‍ന്ന് പാര്‍ട്ടി നേതാക്കള്‍ നല്കിയ ലിസ്റ്റ് പ്രകാരമുള്ള വോട്ടര്‍മാരെ നേരില്‍ കണ്ടു.
പാണ്ടനാട്, നന്നാട്, മാന്നാര്‍ മേഖലയിലെ വിവിധ പ്രദേശങ്ങളില്‍ വോട്ടര്‍മാരെ നേരില്‍ കാണാന്‍ എത്തി. കാര്‍ഷിക മേഖല പ്രദേശങ്ങളില്‍ നെല്‍കര്‍ഷകര്‍ അവരുടെ പരാതി പി.എസ്. ശ്രീധരന്‍പിള്ളയോട് പറഞ്ഞു. നെല്ലിന്റെ സംഭരണത്തിലെ പോരായ്മയും, വിലത്തകര്ച്ചയുമായിരന്നു ഏറെപേര്‍ക്കും പരാതിയായി സ്ഥാനാര്‍ത്ഥിയോട് അറിയിക്കാനുണ്ടായിരുന്നത്.
കൃഷിക്ക് ഏറ്റവും മുന്‍തൂക്കം നല്‍കിയും യുവജനതയുടെയും പിന്നാക്കക്കാരുടെയും ക്ഷേമത്തിന് ഒപ്പം ഗ്രാമവികസനവും, കര്‍ഷകര്‍ക്കും സാധാരണക്കാര്‍ക്കും മികച്ച ജീവിതനിലവാരവും ഉറപ്പുനല്‍കുന്ന പദ്ധതികള്‍ മോദി സര്‍ക്കാര്‍ നടപ്പാക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ കേരളത്തിലെ കര്ഷകര്ക്കുമുമ്പില് മുഖംതിരിക്കുന്ന നിലപാടുകളാണ് സ്വീകരിക്കുന്നത്. സാധാരണക്കാരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതില്‍ ഇത്രയും നാള് കേരളം ഭരിച്ച ഇരുമുന്നണികളും പരാജയപ്പെടുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: