ചേര്‍ത്തല: ഇടതു വലത് മുന്നണികളുടെ ഒത്തുകളി രാഷ്ട്രീയത്തില്‍ മനംമടുത്തവര്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്ക് ഗംഭീര വരവേല്‍പ്പ് നല്കി. വോട്ട് തേടി ചെന്ന ഇടതു സ്ഥാനാര്‍ഥിക്കു നേരെ പ്രതിഷേധമുയര്‍ത്തിയ കടക്കരപ്പള്ളിനിവാസികളാണ് ജനകീയ ഉദ്യോഗസ്ഥനെന്ന് പേരെടുത്ത റിട്ടയേര്‍ഡ് തഹസില്‍ദാര്‍ പി.എസ്. രാജീവിനെ ഇരുകയ്യും നീട്ടി സ്വീകരിച്ചത്.
തീരമേഖലയ്ക്ക് ഗുണകരമായ പദ്ധതികള്‍ ആവിഷ്ക്കരിക്കുവാനോ നടപ്പാക്കുവോനോ ഇരുമുന്നണികള്‍ക്കും കഴിഞ്ഞില്ലെന്ന് പ്രദേശവാസികള്‍ സ്ഥാനാര്‍ഥിയോട് പരാതിപ്പെട്ടു. കടക്കരപ്പളളി പഞ്ചായത്ത് 11 ാം വാര്‍ഡിലെ പീടിയേക്കല്‍ ഭദ്രകാളി ക്ഷേത്രത്തിലെ സപ്താഹ വേദിയിലെത്തിയ സ്ഥാനാര്‍ഥിയെ ആവേശത്തോടെയാണ് നാട്ടുകാര്‍ എതിരേറ്റത്.
ആചാര്യന് കൃഷ്ണറാമില് നിന്ന് അനുഗ്രഹം തേടിയ സ്ഥാനാര്‍ഥി പ്രദേശവാസികളുടെ പ്രശ്നങ്ങളും ദുരിതങ്ങളും ചോദിച്ചറിയുവാനും സമയം കണ്ടെത്തി.
തീരമേഖലയുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനു വേണ്ട സഹായങ്ങള്‍ വാഗ്ദാനം ചെയ്താണ് അദ്ദേഹം മടങ്ങിയത്. തുടര്‍ന്ന് സമീപത്തെ തയ്യില്‍ വട്ടക്കര മഹാവിഷ്ണു ക്ഷേത്രത്തിലുമെത്തി ഭക്തജനങ്ങളെ നേരില്‍ കണ്ട് വോട്ട് തേടി. വയലാറിലും പ്രചാരണം നടത്തി.
സമീപത്തെ കടകളിലും വീടുകളിലുമെത്തി വോട്ട് അഭ്യര്‍ത്ഥിച്ചു. മണവേലി, വയലാര്‍ എന്നിവിടങ്ങളിലെ മരണവീടുകളിലുമെത്തി. എന്‍എസ്എസ് യൂണിയന് ഹാളില്‍ നടന്ന എന്‍ഡിഎ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനിലും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: