Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

പരിഹരിക്കാനാകാതെ കാപ്പിത്തോട് മാലിന്യം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 26, 2016, 07:39 pm IST
inAlappuzha

ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പില്‍ കാക്കാഴം കാപ്പിത്തോടിലെ മാലിന്യ വിഷയം സജീവമാകാതിരിക്കാന്‍ ഇടതുവലതു മുന്നണികള്‍ ഒത്തുകളിക്കുന്നു. കാപ്പിത്തോട് പ്രശ്‌നം പരിഹരിക്കാന്‍ കഴിയാതെ കീറാമുട്ടിയായി അവശേഷിക്കമ്പോഴും പദ്ധതികള്‍ പ്രഖ്യാപിച്ചതിന്റെ പേരിലാണ് ഇടതുവലതു മുന്നണികള്‍ മത്സരിച്ച് ജനങ്ങളെ കബളിപ്പിക്കാന്‍ ശ്രമിക്കുന്നത്. കാപ്പിത്തോടിന്റെ മാലിന്യ പ്രശ്‌നം പരിഹരിക്കുന്നതിന് മുഖ്യമന്ത്രി പ്രഖ്യാപിച്ച 16 കോടി രൂപയുടെ പദ്ധതി വര്‍ഷം രണ്ടു കഴിഞ്ഞിട്ടും നടപ്പായില്ല. സ്ഥലം എംഎല്‍എ ജി. സുധാകരന്‍ പ്രഖ്യാപിച്ച പദ്ധതിയുടെയും അവസ്ഥ ഇതു തന്നെയാണ്.

കാപ്പിത്തോട് പ്രശ്‌നം പരിഹരിക്കുന്നതിന് എംഎല്‍എയുടെ ആസ്തിവികസന ഫണ്ടില്‍ നിന്നും ഏഴു കോടി രൂപയും തൃതല പഞ്ചായത്തുകളില്‍ നിന്നും മൂന്ന് കോടി രൂപയും ചേര്‍ത്ത് 10 കോടി രൂപ മുടക്കി പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുമെന്നായിരുന്നു എംഎല്‍എയുടെ പ്രഖ്യാപനം. ഇതിനിയെ കോണ്‍ഗ്രസ് നേതാക്കളുടെ ഇടപെടലിനെ തുടര്‍ന്ന് ജനപ്രതിനിധികളെയോ അറിയിക്കാതെ മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ തിരുവനന്തപുരത്ത് യോഗം ചേര്‍ന്ന്് 16 കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ചത്. എന്നാല്‍ 2014 മാര്‍ച്ച് മാസം പ്രഖ്യാപിച്ച ഈ പദ്ധതി ഇതുവരെ ആരംഭിച്ചിട്ടില്ല.

കളക്ടര്‍ സെക്രട്ടറിയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വര്‍ക്കിങ് ചെയര്‍മാനുമായി ഒരു സൊസൈറ്റി രൂപീകരിച്ച് അതിന്റെ നേതൃത്വത്തില്‍ മുകളില്‍ 10 കോടി രൂപ കണ്ടെത്തുകയും ബാക്കിതുക പീലിങ് ഷെഡ് ഉടമസ്ഥരുടെ കയ്യില്‍ നിന്നും മറ്റ് പ്രാദേശിക തലത്തില്‍ നിന്നും കണ്ടെത്തി ആലപ്പുഴ മുതല്‍ പൂക്കൈത ആറുവരെയുള്ള തോട് വൃത്തിയാക്കി ശുചീകരിക്കുകയും തോടിന്റെ ഇരുവശങ്ങളിലും കല്ലുകെട്ടി ആവശ്യമായ സ്ഥലങ്ങളില്‍ ചെറിയ പാലങ്ങള്‍ പണിയുന്നതടക്കമുള്ള പദ്ധതികള്‍ നടപ്പാക്കുമെന്നായിരുന്നു ജി. സുധാകരന്‍ എംഎല്‍എയുടെ പ്രഖ്യാപനം. എന്നാല്‍ പിന്നീട് എംഎല്‍എയുടെ ആസ്തി വികസന ഫണ്ടുള്‍പടെ പിന്‍വലിച്ച് വിവിധ സ്‌ക്കൂളുകള്‍ക്ക് കെട്ടിടം പണിയുന്നതിന് മാറ്റി നല്‍കുകയും ചെയ്തു. ഒരു പ്രദേശത്തെയാകെ ജനങ്ങളുടെ ജീവിതം നരകതുല്യമാക്കിയ കാപ്പിത്തോട് മാലിന്യപ്രശ്‌നത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്.

മാറിമാറി മണ്ഡലത്തെ പ്രതിനിധീകരിച്ച രാഷ്‌ട്രീയക്കാര്‍ വാഗ്ദാനങ്ങള്‍ നല്‍കി ജനങ്ങളെ കബളിപ്പിക്കുകയായിരുന്നു. പ്രദേശത്തെ സ്‌കൂളിലെ വിദ്യാര്‍ത്ഥികളുടെ പഠനങ്ങള്‍ പോലും തോട്ടില്‍ നിന്നുള്ള രൂക്ഷമായ ദുര്‍ഗന്ധം മൂലം പലപ്പോഴും മുടങ്ങുകയാണ്. വീണ്ടുമൊരു നിയമസഭാ തെരഞ്ഞെടുപ്പിന് ഏതാനും മാസങ്ങള്‍ മാത്രം അവശേഷിക്കെ ഇടതുവലതു മുന്നണികള്‍ പുതിയ അവകാശവാദങ്ങളുമായി രംഗത്തെത്തി കഴിഞ്ഞു. വാട്ടര്‍ട്രീറ്റ്‌മെന്റ് പ്ലാന്റുള്‍പടെ നിര്‍മ്മിച്ച് പ്രദേശവാസികളായ താമസക്കാര്‍ക്ക് കക്കൂസ് അടക്കം നല്‍കി സ്‌ക്കൂള്‍ കുട്ടികളുടെ അടക്കം മാലിന്യ പ്രശ്‌നം പരിഹരിക്കുന്നതിനുള്ള അടിയന്തിര നടപടിയാണ് ഉണ്ടാകേണ്ടത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സർക്കാരിന്റെ നയപരമായ ഒരു തീരുമാനങ്ങളിലും കൂടിയാലോചന ഇല്ല; ഒറ്റയ്‌ക്ക് കാര്യങ്ങൾ തീരുമാനിക്കുന്നു, സതീശനെതിരെ കോൺഗ്രസിനുളളിൽ പടയൊരുക്കം

Gulf

ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ തുടർ ചികിത്സയ്‌ക്കായി അബുദാബിയിലേക്ക് മാറ്റി; . യുഎഇയിലെ ഇന്ത്യന്‍ സ്ഥാനപതി അദ്ദേഹത്തെ സന്ദര്‍ശിച്ചു

Kerala

അഞ്ചാലുംമൂട്ടില്‍ കോണ്‍ഗ്രസ് ഓഫിസ് അടിച്ചു തകര്‍ത്തു

India

വനിതാ അമ്പെയ്‌ത്തില്‍ ഇന്ത്യയ്‌ക്ക് സ്വര്‍ണം

India

ഫ്‌ളൈദുബായ് സഹപൈലറ്റിന് ഇറാനുമായി ബന്ധമുണ്ടെന്ന് ട്രംപ്, സംഭവത്തെ അപലപിക്കാതെ ഒമാൻ

പുതിയ വാര്‍ത്തകള്‍

അഹിംസയുടെയും ഓർമ്മപ്പെടുത്തലായി ഇന്ന് 157-ാം ഗാന്ധിജയന്തി

കാര്യവിജയം, ആരോഗ്യം, ആത്മവിശ്വാസം, പരീക്ഷാവിജയം, അംഗീകാരം; 2026 ഒക്ടോബർ 02, വെള്ളിയാഴ്ച

അന്താരാഷ്‌ട്ര ഗീതാ സെമിനാര്‍: ആലോചനാ യോഗം ഇന്ന്

വേമ്പനാട് കായലില്‍ കറുത്ത പുനരുജ്ജീവനം ലക്ഷ്യമിട്ട് സിഎംഎഫ്ആര്‍ഐ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായ വിളവെടുപ്പ് ഡയറക്ടര്‍ ഡോ. ഗ്രിന്‍സണ്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്യുന്നു

വേമ്പനാട് കായലില്‍ കറുത്ത കക്കയ്‌ക്ക് പുതുജീവന്‍; വിത്ത് വിതച്ചതിന്റെ എട്ട് മടങ്ങോളം ഉത്പാദനം

പിഞ്ചുകുട്ടികളെ കൊലപ്പെടുത്തിയ സംഭവം: അമ്മയെ പോലീസ് കസ്റ്റഡിയില്‍ വാങ്ങും

മാരക വിഷസൂചിയെയും അതിജീവിച്ച് ക്രിസ്റ്റ! വധശിക്ഷ നടപ്പാക്കാനായില്ല, ആശുപത്രിയിലേക്ക് മാറ്റി

ശാരീരിക വ്യായാമങ്ങൾ അമിതമായാൽ ദോഷമോ? വിദഗ്ധര്‍ പറയുന്നത് …

അക്രമത്തിനു തീ പകരാന്‍: പന്തം കൊളുത്തി പ്രകടനത്തിന് മന്ത്രി ഒ.ജെ. ജനീഷും ഷാഫി പറമ്പില്‍ എംപിയും നേതൃത്വം നല്കുന്നു

തലസ്ഥാനത്തെ അക്രമത്തിന് നേതൃത്വമേകിയത് മന്ത്രി ജനീഷ്

പഹല്‍ഗാം: പ്രതികാരം തുടരുകതന്നെ ചെയ്യും

ശക്തിസ്വരൂപിണിയായ ഭദ്രയും ഐശ്വര്യപ്രദായനിയായ മഹാലക്ഷ്മിയും വിദ്യാസ്വരൂപിണിയായ സരസ്വതിയും സമാന ഭാവത്തിലുള്ള ദേവിക്ഷേത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.