ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പില്‍ കാക്കാഴം കാപ്പിത്തോടിലെ മാലിന്യ വിഷയം സജീവമാകാതിരിക്കാന്‍ ഇടതുവലതു മുന്നണികള്‍ ഒത്തുകളിക്കുന്നു. കാപ്പിത്തോട് പ്രശ്നം പരിഹരിക്കാന്‍ കഴിയാതെ കീറാമുട്ടിയായി അവശേഷിക്കമ്പോഴും പദ്ധതികള്‍ പ്രഖ്യാപിച്ചതിന്റെ പേരിലാണ് ഇടതുവലതു മുന്നണികള്‍ മത്സരിച്ച് ജനങ്ങളെ കബളിപ്പിക്കാന്‍ ശ്രമിക്കുന്നത്. കാപ്പിത്തോടിന്റെ മാലിന്യ പ്രശ്നം പരിഹരിക്കുന്നതിന് മുഖ്യമന്ത്രി പ്രഖ്യാപിച്ച 16 കോടി രൂപയുടെ പദ്ധതി വര്‍ഷം രണ്ടു കഴിഞ്ഞിട്ടും നടപ്പായില്ല. സ്ഥലം എംഎല്‍എ ജി. സുധാകരന് പ്രഖ്യാപിച്ച പദ്ധതിയുടെയും അവസ്ഥ ഇതു തന്നെയാണ്.
കാപ്പിത്തോട് പ്രശ്നം പരിഹരിക്കുന്നതിന് എംഎല്‍എയുടെ ആസ്തിവികസന ഫണ്ടില്‍ നിന്നും ഏഴു കോടി രൂപയും തൃതല പഞ്ചായത്തുകളില്‍ നിന്നും മൂന്ന് കോടി രൂപയും ചേര്‍ത്ത് 10 കോടി രൂപ മുടക്കി പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുമെന്നായിരുന്നു എംഎല്‍എയുടെ പ്രഖ്യാപനം. ഇതിനിയെ കോണ്‍ഗ്രസ് നേതാക്കളുടെ ഇടപെടലിനെ തുടര്‍ന്ന് ജനപ്രതിനിധികളെയോ അറിയിക്കാതെ മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ തിരുവനന്തപുരത്ത് യോഗം ചേര്‍ന്ന്് 16 കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ചത്. എന്നാല്‍ 2014 മാര്‍ച്ച് മാസം പ്രഖ്യാപിച്ച ഈ പദ്ധതി ഇതുവരെ ആരംഭിച്ചിട്ടില്ല.
കളക്ടര്‍ സെക്രട്ടറിയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വര്‍ക്കിങ് ചെയര്‍മാനുമായി ഒരു സൊസൈറ്റി രൂപീകരിച്ച് അതിന്റെ നേതൃത്വത്തില്‍ മുകളില്‍ 10 കോടി രൂപ കണ്ടെത്തുകയും ബാക്കിതുക പീലിങ് ഷെഡ് ഉടമസ്ഥരുടെ കയ്യില്‍ നിന്നും മറ്റ് പ്രാദേശിക തലത്തില്‍ നിന്നും കണ്ടെത്തി ആലപ്പുഴ മുതല്‍ പൂക്കൈത ആറുവരെയുള്ള തോട് വൃത്തിയാക്കി ശുചീകരിക്കുകയും തോടിന്റെ ഇരുവശങ്ങളിലും കല്ലുകെട്ടി ആവശ്യമായ സ്ഥലങ്ങളില്‍ ചെറിയ പാലങ്ങള്‍ പണിയുന്നതടക്കമുള്ള പദ്ധതികള്‍ നടപ്പാക്കുമെന്നായിരുന്നു ജി. സുധാകരന് എംഎല്‍എയുടെ പ്രഖ്യാപനം. എന്നാല്‍ പിന്നീട് എംഎല്‍എയുടെ ആസ്തി വികസന ഫണ്ടുള്പടെ പിന്‍വലിച്ച് വിവിധ സ്ക്കൂളുകള്‍ക്ക് കെട്ടിടം പണിയുന്നതിന് മാറ്റി നല്‍കുകയും ചെയ്തു. ഒരു പ്രദേശത്തെയാകെ ജനങ്ങളുടെ ജീവിതം നരകതുല്യമാക്കിയ കാപ്പിത്തോട് മാലിന്യപ്രശ്നത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്.
മാറിമാറി മണ്ഡലത്തെ പ്രതിനിധീകരിച്ച രാഷ്ട്രീയക്കാര്‍ വാഗ്ദാനങ്ങള്‍ നല്കി ജനങ്ങളെ കബളിപ്പിക്കുകയായിരുന്നു. പ്രദേശത്തെ സ്കൂളിലെ വിദ്യാര്‍ത്ഥികളുടെ പഠനങ്ങള്‍ പോലും തോട്ടില്‍ നിന്നുള്ള രൂക്ഷമായ ദുര്‍ഗന്ധം മൂലം പലപ്പോഴും മുടങ്ങുകയാണ്. വീണ്ടുമൊരു നിയമസഭാ തെരഞ്ഞെടുപ്പിന് ഏതാനും മാസങ്ങള്‍ മാത്രം അവശേഷിക്കെ ഇടതുവലതു മുന്നണികള്‍ പുതിയ അവകാശവാദങ്ങളുമായി രംഗത്തെത്തി കഴിഞ്ഞു. വാട്ടര്‍ട്രീറ്റ്മെന്റ് പ്ലാന്റുള്പടെ നിര്‍മ്മിച്ച് പ്രദേശവാസികളായ താമസക്കാര്‍ക്ക് കക്കൂസ് അടക്കം നല്കി സ്ക്കൂള് കുട്ടികളുടെ അടക്കം മാലിന്യ പ്രശ്നം പരിഹരിക്കുന്നതിനുള്ള അടിയന്തിര നടപടിയാണ് ഉണ്ടാകേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: