ഇരിട്ടി: റോഡുവക്കില്‍ കൂട്ടിയിട്ട ചവുരുകള്‍ക്ക് ആരോ ഇട്ട തീ അടുത്തുള്ള പറമ്പിലേക്ക് പടര്‍ന്നത് പരിഭ്രാന്തി സൃഷ്ടിച്ചു. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഇരിട്ടി അഗ്‌നിശമനസേന സ്ഥലത്തെത്തി തീ അണച്ചു. ഇന്നലെ ഉച്ചക്ക് 2 മണിയോടെ കീഴൂര്‍ വളവിലായിരുന്നു സംഭവം . ഉച്ചയിലെ ചൂടിലും കാറ്റിലും തീ ആളിപ്പടരുകയായിരുന്നു. ചില വര്‍ക്ക് ഷോപ്പുകളും വീടുകളും ഉള്ള പ്രദേശ മായതിനാല്‍ തീ ഇവിടേയ്‌ക്ക് പടര്‍ന്നു കയറുമെന്ന ‘ഭീതി ജനങ്ങളില്‍ ഉളവാക്കി. ഇരിട്ടി സ്‌റ്റേഷന്‍ ഓഫീസര്‍ ജോണ്‍സണ്‍ പീറ്ററുടെ നേതൃത്വത്തില്‍ എത്തിയ അഗ്‌നിശമന സേന വെള്ളം ചീറ്റി തീ അണച്ചതോടെ ആണ് നാട്ടുകാരുടെ ‘ഭീതി ഒഴിവായത്.















