മട്ടന്നൂര്‍: മട്ടന്നൂര്‍ നിയോജകമണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ഥി ബിജു ഏളക്കുഴിയുടെ പ്രചരണാര്‍ത്ഥം മഹിള മോര്‍ച്ച മണ്ഡതല മഹിളസംഗമം മട്ടന്നൂര്‍ മഹാദേവ ഹാളില്‍ നടന്നു. മഹിള മോര്‍ച്ച സംസ്ഥാന ഉപാധ്യക്ഷ നിര്‍മ്മല കുട്ടികൃഷ്ണന്‍ ഉദ്ഘാടനം കര്‍മ്മം നിര്‍വഹിച്ചു. സ്ത്രീ സംരക്ഷണത്തിനും, കേന്ദ്രഗവണ്‍മെന്റ് നല്‍കുന്ന വികസനപാതയില്‍ നാടിനും മണ്ണിനും മനസ്സിനുമൊപ്പം പങ്കുചേരാനും എന്‍ഡിഎ സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യണമെന്ന് ഇവര്‍ പറഞ്ഞു. ബീന കോളാരി അധ്യക്ഷത വഹിച്ചു. റീനമനോഹര്‍ ഏളക്കുഴി സ്വാഗതം പറഞ്ഞു. സ്ഥാനാര്‍ഥി ബിജു ഏളക്കുഴി, സി.വി.വിജയന്‍ മാസ്റ്റര്‍, വേലായുധന്‍, രാജന്‍, എ.കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.















