മയ്യില്‍: എന്‍ഡിഎ തളിപറമ്പ നിയോജകമണ്ഡലം സ്ഥാനാര്‍ഥി പി.ബാലകൃഷണന് മാസ്റ്റര്‍ കുറ്റിയാട്ടൂര്‍ പഞ്ചായത്തില്‍ രണ്ടാംഘട്ട പര്യടനം നടത്തി. പ്രദേശത്തെ ആദ്യകാല സംഘപ്രവര്ത്തകന് യു.സി. വിജയേട്ടന്റെ വീട് സന്ദര്‍ശനത്തോടെ ആരംഭിച്ച പര്യടനയാത്ര കുറ്റിയാട്ടൂര്‍ പഞ്ചായത്തിലെ വിവിധ ഭാഗങ്ങള്‍ സന്ദര്‍ശിച്ച് രാത്രിയോടെ പാവന്നൂര്‍ മോട്ടയില്‍ റോഡ് ഷോയോടെ സമാപിച്ചു. കുട്ടിയാട്ടൂര്‍ പഞ്ചായത്ത് ഓഫീസ്, കൃഷിഭവന് തുടങ്ങിയ സര്‍ക്കാര്‍ ഓഫീസുകളും ബാങ്കുകള്‍, തൊഴില്‍ സ്ഥാപനങ്ങള്‍, കവലകള്‍, കോളനികള്‍ എന്നിവിടങ്ങളില്‍ സ്ഥാനാര്‍ഥി വോട്ടര്‍മാരെ നേരില്‍ക്കണ്ട് വോട്ടഭ്യര്‍ത്ഥിച്ചു. സ്ഥനാര്ത്ഥിയോടൊപ്പം ദാമോദരന്‍ പാലക്കല്‍, സി.സോമശേഖരന്‍, സി വി.മോഹനന്, രാഹുല്‍.വി.പി മയ്യില്‍, ശ്രീജിത്ത് കയരളം തുടങ്ങിയവര്‍ സ്ഥാനാര്‍ഥിയെ അനുഗമിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: