കണ്ണൂര്‍: വാട്സാപ്പ്/ഫേസ്ബുക്ക് പോലെയുളള സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റും വിവിധ രാഷ്ട്രീയ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നവരെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുളള ചിത്രങ്ങളും വാര്‍ത്തകളും പ്രചരിപ്പിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. പരാതികള്‍ ലഭിച്ചാല്‍ ഇത്തരം കേസുകളില്‍ നിയമം അനുശാസിക്കുന്ന തരത്തില്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. തെരഞ്ഞെടുപ്പ് സമയത്ത് എതിര്‍പാര്‍ട്ടിയില്‍പെട്ട സ്ഥാനാര്‍ത്ഥികളെയോ മറ്റ് രാഷ്ട്രീയ പാര്‍ട്ടി നേതാക്കളെയോ അംഗങ്ങളെയോ അവരുടെ കുടുംബാംഗങ്ങളെയോ ഒരു കാരണവശാലും വ്യക്തിപരമായി ആക്ഷേപിക്കുവാനോ അവരെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ പെരുമാറുവാനോ പാടില്ലെന്ന് പെരുമാറ്റചട്ടം അനുശാസിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: