തളിപ്പറമ്പ്: തൃച്ചംബരം വിക്രാനന്ദപുരം ക്ഷേത്രത്തിലെ കളിയാട്ട മഹോത്സവം ഇന്നുമുതല്‍ 26വരെ നടക്കും. ഇന്ന് രാവിലെ മാടായി കാവ് ദേവീക്ഷേത്രത്തില്‍ നിന്നും ദീപം എഴുന്നള്ളിച്ചെത്തിക്കും. സന്ധ്യക്ക് തിരുവത്താഴത്തിന് അരിയളവ് എന്ന ചടങ്ങോടുകൂടി ഉത്സവത്തിന് തുടക്കമാവും. നാല്മണിക്ക് തൃച്ചംബരം ക്ഷേത്രം കിഴക്കേനടയില്‍ കലവറ നിറക്കല്‍ ഘോഷയാത്ര. 24ന് വൈകുന്നേരം വിവിധ തോറ്റങ്ങള്‍, തെയ്യക്കോലങ്ങള്‍ എന്നിവ നടക്കും. 25ന് ഉച്ചക്ക് ഭഗവതിയമ്മയുടെ തോറ്റം, വൈകുന്നേരം വിവിധ തോറ്റങ്ങള്‍, രാത്രി 12ന് കാഴ്ചവരവ്, തുടര്‍ന്ന് തെയ്യക്കോലങ്ങള്‍, 26ന് പുലര്‍ച്ചെ 5ന് ചാമുണ്ഡിയുടെ പുറപ്പാട്, ഉച്ചക്ക് അന്നദാനം എന്നിവയുണ്ടായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: