മുംബൈ: മുംബൈയിലെ ലോക്കല്‍ ട്രെയിന്‍ സഞ്ചാരികള്‍ക്ക് അപ്രതീക്ഷിത അതിഥി. കേന്ദ്ര റെയില്‍മന്ത്രി സുരേഷ് പ്രഭുവാണ് അപ്രതീക്ഷിതമായി എത്തിയത്.
റെയില്‍വേ സംഘടിപ്പിച്ച പരിശീലന കളരിയില്‍ പങ്കെടുക്കാനായിരുന്നു അദ്ദേഹം ലോക്കല്‍ ട്രെയിനില്‍ കയറിയത്. മുംബൈയിലെ കറീ റോഡ് റെയില്‍വേ സ്റ്റേഷനില്‍ നിന്നാരംഭിച്ച യാത്ര ഛത്രപതി ശിവജി ടെര്‍മിനസ് സ്റ്റേഷന് വരെ നീണ്ടു.
സഹയാത്രികരോടു ആവശ്യങ്ങള്‍ ചോദിച്ചറിഞ്ഞും പരാതികള്‍ കേട്ടും കുശലം പറഞ്ഞുമാണ് മന്ത്രി യാത്ര തുടര്‍ന്നത്. മോശം ബാത്ത്റൂം സൗകര്യത്തെ കുറിച്ചായിരുന്നു ഏറെ പരാതികളും വന്നത്. ഇതിനിടെ മകളുടെ കല്യാണത്തിന് മന്ത്രിയെ ക്ഷണിക്കാനും ഒരു യാത്രക്കാരന് മറന്നില്ല. മന്ത്രിക്കൊപ്പം മുംബൈ മേയര്‍ മഹാദേവ ദിയോളുമുണ്ടായിരുന്നു. ഇതിനുശേഷം മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസുമായി അദ്ദേഹം കൂടിക്കാഴ്ച്ച നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: