ചെങ്ങന്നൂര്‍: നിയോജകമണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ. പി.എസ്. ശ്രീധരന്‍പിള്ളയ്ക്ക് തെരഞ്ഞെടുപ്പില്‍ കെട്ടിവെയ്ക്കാനുള്ള തുക മണ്ഡലത്തിലെ വിവിധ മേഖലയിലുള്ള കര്‍ഷകരും പരമ്പരാഗത വ്യവസായങ്ങള്‍ ചെയ്തുവരുന്ന തൊഴിലാളികളും നല്കി.
തിരുവന്‍വണ്ടൂര്‍ കരിമ്പു കര്‍ഷകയോഗം പ്രതിനിധികള്‍, കല്ലിശ്ശേരി മണ്‍പാത്ര നിര്‍മ്മാണ തൊഴിലാളികള്‍, വെണ്മണിയിലെ വെറ്റില കര്‍ഷകര്‍, ചെങ്ങന്നൂരിലെ വിഗ്രഹ നിര്‍മ്മാതാക്കള്‍, മാന്നാറിലെ ഓട്ടുപാത്ര നിര്‍മ്മാതാക്കള്‍ തുടങ്ങിയവരാണ് തുക ശ്രീധരന്‍പിള്ളയ്ക്ക് നല്‍കിയത്.
മണ്ഡലത്തിലെ തകര്‍ന്നുകൊണ്ടിരിക്കുന്ന കാര്‍ഷിക മേഖലയായ തിരുവന്‍വണ്ടൂരിലെ കരിമ്പും വെണ്മണിയിലെ വെറ്റിലകൃഷിയും, കല്ലിശ്ശേരിയിലെ മണ്‍പാത്ര നിര്‍മ്മാണവും മാന്നാറിലെ ഓട്ടുപാത്ര നിര്‍മ്മാണവും ഇന്ന് നാശത്തിന്റെ വക്കിലാണ്. ഇത്രയും നാള് മാറിമാറി വന്ന സര്‍ക്കാരുകള്‍ ഈ മേഖലയില്‍ പ്രവര്‍ത്തിച്ചവരെ തികച്ചും അവഗണിക്കുകയാണ് ചെയ്തത്.
എന്‍ഡിഎ സര്‍ക്കാര്‍ വേണ്ട പ്രാധാന്യം നല്കി, ഈ മേഖലയില്‍ തൊഴിലാളികള്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണണമെന്ന് തൊഴിലാളി പ്രതിനിധികള്‍ പി.എസ്. ശ്രീധരന്‍പിള്ളയോട് അഭ്യര്‍ത്ഥിച്ചു. കേരളത്തിന്റെ വികസനത്തിനും പരമ്പരാഗത കൃഷി- വ്യവസായങ്ങള്‍ക്കും വേണ്ട സഹായങ്ങള്‍ ചെയ്യുന്നതില്‍ എന്‍ഡിഎ ഗവണ്മെന്റ് പ്രതിജ്ഞാബദ്ധമാണന്ന് അഡ്വ.പി.എസ്. ശ്രീധരന്‍പിള്ള പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: