ന്യൂദല്‍ഹി: മലേഗാവ് സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ചില ഹിന്ദുക്കളിലും ഹിന്ദുസംഘടനകളിലും വെച്ചുകെട്ടുകയായിരുന്നുവെന്ന് വെളിവാകുന്നു. ഈ സംഭവത്തിന്റെ മറവില്‍ ഹിന്ദു ഭീകരതയുണ്ടെന്ന് കോണ്‍ഗ്രസ് വരുത്തിത്തീര്‍ക്കുകയായിരുന്നുവെന്നും ഇതോടെ വ്യക്തമായി.
കേസിലെ മുഖ്യപ്രതികളില്‍ ഒരാളായ ലഫ്. കേണല്‍ ശ്രീകാന്ത് പുേരാഹിത് നിരപരാധിയാണെന്നാണ് ഒടുവില്‍ പുറത്തുവരുന്ന വിവരം. തങ്ങളില്‍ സര്‍മ്മദ്ദം ചെലുത്തി പുരോഹിതിനെതിരെ മൊഴി നല്‍കിക്കുകയായിരുന്നുവെന്ന് രണ്ടു സാക്ഷികള്‍ കഴിഞ്ഞ ദിവസം കോടതിയില്‍ വെളിപ്പെടുത്തി. ഇതോടെ ഹിന്ദു ഭീകരതയുടെ മുഖമായി കോണ്‍ഗ്രസ് ആരോപിച്ചിരുന്ന കേണല്‍ പുരോഹിതിന് 2008ലെ മാലേഗാവ് സ്ഫോടനത്തില്‍ ഒരു ബന്ധവുമില്ലെന്ന് വ്യക്തമായി.
മലേഗാവിലുണ്ടായ സ്ഫോടനത്തില്‍ ഏഴു പേര് കൊല്ലപ്പെട്ടിരുന്നു.
പുരോഹിത് അടക്കം അഭിനവ് ഭാരത് എന്ന സംഘടനയിലെ ഏതാനും പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇതില്‍ പുരോഹിതിനെതിരെ അന്ന് സാക്ഷി പറഞ്ഞ യശ്പാല്‍ ഭാദന, ഡോ.ആര്‍പി സിംഗ് എന്നിവരാണ് തങ്ങളെക്കൊണ്ട് നിര്‍ബന്ധിച്ച് പുരോഹിതിനെതിരെ മൊഴി നല്‍കിക്കുകയായിരുന്നുവെന്ന് കഴിഞ്ഞ ദിവസം കോടതിയില്‍ മൊഴിനല്‍കിയത്. ഇവരുടെ മൊഴി എന്‍ഡിടിവിയാണ് പുറത്തു കൊണ്ടുവന്നത്. അഭിനവ് ഭാരതിന്റെ യോഗത്തില്‍ ബോംബ് സ്ഫോടനങ്ങളെപ്പറ്റി ആരും പറഞ്ഞില്ല.
അത്തരമൊന്നും ചര്‍ച്ച ചെയ്തിട്ടുമില്ല. ഡോ. ആര്‍പി സിംഗ് പാടാ്യാല ഹൗസ് കോടതിയില്‍ പറഞ്ഞു. പുരോഹിതും സാധ്വി പ്രഗ്യായും സ്വാമി അസീമാനന്ദയും ചേര്‍ന്ന് മലേഗാവില്‍ സ്ഫോടനമുണ്ടാക്കുന്ന കാര്യം ചര്‍ച്ച ചെയ്തുവെന്ന് ഡോക്ടര്‍ മൊഴി നല്‍കിയെന്നാണ് അന്ന് മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്ക്വാഡ് കേസ് ഡയറിയില്‍ പറഞ്ഞിരുന്നത്. താന്‍ അത്തരമൊരു മൊഴി നല്‍കിയില്ല. ഡോക്ടര്‍ പറഞ്ഞു.
താന്‍ ഇത്തരമൊരു മീറ്റിംഗില്‍ പങ്കെടുത്തിട്ടില്ലെന്ന് യശ്പാല്‍ ഭാദനയും കോടതിയില്‍ പറഞ്ഞു. പുരോഹിതിനെതിരെ മൊഴി നല്‍കിയില്ലെങ്കില്‍ കള്ളക്കേസില്‍ കുടുക്കുമെന്നാണ് അന്ന് സ്ക്വാഡ് തന്നെ ഭീഷണിപ്പെടുത്തിയിരുന്നത്. ഭാദന പറഞ്ഞു. ബോംബ് സ്ഫോടനമുണ്ടാക്കുന്ന കാര്യം സ്വാമി അസീമാനന്ദ ചര്‍ച്ച ചെയ്തുവെന്ന് യശ്പാല്‍ ഭാദന പറഞ്ഞുവെന്നാണ് എടിഎസ് കേസ് ഡയറിയില്‍ എഴുതിച്ചേര്‍ത്തിരുന്നത്.
കഴിഞ്ഞ ഏഴു വര്‍ഷമായി ജയിലില്‍ കഴിയുന്ന ലഫ്.കേണല്‍ പുരോഹിത് തന്നെ കേസില്‍ കുടുക്കിയതാണെന്ന് മുന്‍പു തന്നെ പറഞ്ഞിരുന്നു. എന്റെ അന്തസ്, സ്ഥാനം തുടങ്ങിയവ അടക്കം എല്ലാം നശിപ്പിച്ചെന്നു കാട്ടി കേണല്‍ കഴിഞ്ഞാഴ്ച പ്രതിരോധമന്ത്രിക്ക് കത്തെഴുതിയിരുന്നു. തന്റെ നിരപരാധിത്വം തെളിയിക്കാനുള്ള രേഖകളെല്ലാം നല്‍കണമെന്ന് പുരോഹിത് മന്ത്രിയോട് ആവശ്യപ്പെടുകയും ചെയ്തു. കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും നല്കാന് മന്ത്രി സൈനിക അധികൃതരോട് നിര്‍ദ്ദേശിച്ചിട്ടുമുണ്ട്.
അജ്മീര്‍, മലേഗാവ് സംഝോദ്ധ സ്ഫോടനങ്ങളുമായി ബന്ധപ്പെട്ട നിരവധി സാക്ഷികള്‍ ഇതിനകം കോടതിയില്‍ സത്യം വെളിപ്പെടുത്തിക്കഴിഞ്ഞു. തങ്ങളെ കേസില്‍ കുടുക്കുമെന്നു പറഞ്ഞ് മൊഴി പറയിക്കുകയാിരുന്നുവെന്നാണ് എല്ലാവരും കോടതി മുന്‍പാകെ പറഞ്ഞിട്ടുള്ളത്. സാക്ഷികളെ സ്വാധീനിച്ചുവെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. അന്വേഷണ ഏജന്‍സികള്‍ ആരിലും സ്വാധീനം ചെലുത്തിയിട്ടില്ല. ആഭ്യന്തര മന്ത്രി കിരണ റിജിജു പറഞ്ഞു. വിഷയം കോടതിയിലാണ്. കോടതി തീരുമാനിക്കട്ടെ. അദ്ദേഹം പറഞ്ഞു.
2008 ലെ കേസില്‍ എന്‍ഐഎ ഇതുവരെ കുറ്റപത്രം പോലും സമര്‍പ്പിച്ചിട്ടില്ല. പുരോഹിതന്റെ ഭാര്യ ഡോ. അപര്‍ണ്ണ പറഞ്ഞു. അതിനിടെ സംത്സോദ്ധാ എക്പ്രസ് സ്ഫോടനക്കേസില്‍ പുരോഹിതിനെതിരെ ഒരു തെളിവുമില്ലെന്ന് എന്‍ഐഎ മേധാവി ശരദ് കുമാര്‍ പറഞ്ഞു. പുരോഹിത് കേസില്‍ പ്രതിയല്ല. അയാള്‍ക്ക് എതിരെ തെളിവുമില്ല. അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: