മൂന്നാര്‍: മൂന്നാറിലെ കോണ്‍ഗ്രസ് നേതാക്കളായ സുശീല ആനന്ദ്, മൂന്നാര്‍ മോഹന്‍രാജ്, എഫ് രാജ എന്നിവരാണ് സിപിഎമ്മില്‍ ചേര്‍ന്നത്. ഇലക്ഷന് പ്രചരണം ശക്തമായി മുന്നേറുന്നതിനിടെ നേതാക്കളുടെ രാജി കോണ്‍ഗ്രിസിനെ ഏറെ ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്. അയ്യായിരത്തോളം കോണ്‍ഗ്രസുകാര്‍ തങ്ങള്‍ക്കൊപ്പമുണ്ടെന്നാണ് രാജിവച്ചവര്‍ അവകാശപ്പെടുന്നത്. കോണ്‍ഗ്രസ് നേതാവ് എകെ മണിയോടുള്ള എതിര്‍പ്പിനെത്തുടര്‍ന്നാണ് നേതാക്കളുടെ രാജിയെന്നാണ് അറിയുന്നത്. കോണ്‍ഗ്രസുകാരെ ഒപ്പം കൂട്ടിയിതില് സിപിഎമ്മില്‍ അമര്‍ഷമുണ്ടായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: