രോത്തക്: ഹരിയാന കോണ്‍ഗ്രസ് നേതാവ് അശോക് കാക അജ്ഞാതന്റെ വെടിയേറ്റ് കൊല്ലപ്പെട്ടു. രോത്തക് ജില്ലയില്‍ വെച്ചാണ് സംഭവം. കാലത്ത് നടക്കുവാന്‍ ഇറങ്ങിയപ്പോഴാണ് അജ്ഞാതരായ മൂന്ന് പേര്‍ വെടിയുതിര്‍ത്തത്.
നെഞ്ചിന് വെടിയേറ്റ അശോകിനെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചങ്കിലും മരണം സംഭവിക്കുകയായിരുന്നു. കൊലപാതക കാരണം വ്യക്തമല്ല.
















