ന്യൂദല്‍ഹി: ബിജെപി നേതൃത്വം നല്‍കുന്ന കേന്ദ്ര സര്‍ക്കാര്‍ രാജ്യസഭയിലേക്കു നാമനിര്‍ദേശം ചെയ്തവരില്‍ നിരവധി പ്രമുഖര്‍. കേരളത്തില്‍നിന്നു നടന്‍ സുരേഷ് ഗോപിയെ രാജ്യസഭാ എംപി ആയി നാമനിര്‍ദേശം ചെയ്തിരുന്നു.
ബിജെപിയുടെ പ്രമുഖ നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി, മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം നവജ്യോത് സിംഗ് സിദ്ദു, അഞ്ചു തവണ ലോകബോക്‌സിംഗ് ചാമ്പ്യനായ മേരികോം, സാമ്പത്തിക വിദഗ്ധനും പൂനെ സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലറുമായ നരേന്ദ്ര യാദവ്, മാധ്യമപ്രവര്‍ത്തകന്‍ സ്വപാന്‍ ദാസ്ഗുപ്ത തുടങ്ങിയവരും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
പ്രധാനമന്ത്രി നിര്‍ദേശിച്ച പട്ടികയ്‌ക്കു രാഷ്‌ട്രപതിയുടെ അംഗീകാരം ലഭിച്ചാല്‍ ഇവര്‍ രാജ്യസഭാ എംപിമാര്‍ ആകും.
















