വെഞ്ഞാറമൂട്: ജില്ലാ കോണ്‍ഗ്രസ്സ് കമ്മിറ്റിയിലെ അഴിമതിയിലും സ്വജന പക്ഷപാതത്തിലും പ്രതിഷേധിച്ച് ഡിസിസി അംഗം താന്നിമൂട് സുധീന്ദ്രന്‍ ബിഡിജെഎസ്സില്‍ അംഗമായി. കഴിഞ്ഞദിവസം വൈകുന്നേരം വെഞ്ഞാറമൂട്ടില്‍ നടന്ന പത്രസമ്മേളനത്തിലാണ് സുധീന്ദ്രനും നന്ദിയോട് പഞ്ചായത്തിലെ മുന്നൂറോളം പ്രവര്‍ത്തകരും ബിഡിജെഎസ്സില്‍ ചേര്‍ന്നവിവരം പ്രഖ്യാപിച്ചത്.
കഴിഞ്ഞ കുറേ നാളുകളായി ജില്ലാ കോണ്‍ഗ്രസ്സ് കമ്മിറ്റിയില്‍ സ്വജനപക്ഷപാതവും അഴിമതിയുമാണ് നടന്നുവരുന്നതെന്ന് സുധീന്ദ്രന്‍ പറഞ്ഞു. ഇക്കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരെഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയസമയത്ത് ഡിഡിസി പ്രസിഡന്റിന്റെ സ്വന്തക്കാരെ സ്ഥാനാര്‍ത്ഥിയാക്കി. കോണ്‍ഗ്രസ്സില്‍ ചിലകുത്തക മുതലാളിമാരാണ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം നടത്തുന്നത്. ഡിസിസി പ്രസിഡന്റ് പലപ്പോഴും കച്ചവടക്കാരെപ്പോലെയാണ് പെരുമാറുന്നത്. കോണ്‍ഗ്രസ്സ് പ്രവര്‍ത്തകനായി ഇനിയും തുടരാന്‍ ധാര്‍മ്മികമായി കഴിയില്ല എന്നതിനാലാണ് കോണ്‍ഗ്രസ്സിന്റെ പ്രാഥമികാഗത്വം വരെ രാജിവച്ച് ബിഡിജെഎസ്സില്‍ ചേരുന്നതെന്നും സുധീന്ദ്രന്‍ പറഞ്ഞു.
സുധീന്ദ്രനോടൊപ്പം കോണ്‍ഗ്രസ്സ് നന്ദിയോട് മണ്ഡലം സെക്രട്ടറി അകേഷ്, ഐഎന്‍ടിയുസി കുറുപുഴ കണ്‍വീനര്‍ രാജേന്ദ്ര പ്രസാദ് തുടങ്ങി നൂറോളം പ്രവര്‍ത്തകര്‍ ബിഡിജെഎസ്സില്‍ അംഗത്വമെടുത്തു. വാമനപുരം നിയോജകമണ്ഡലം പ്രസിഡന്റ് പാങ്ങോട്.വി. ചന്ദ്രന്, വാമനപുരം എന്‍ഡിഎ സ്ഥാനാര്‍ത്ഥി ആര്.വി. നിഖില്‍ തുടങ്ങിയവര്‍ സുധീന്ദ്രനോടൊപ്പം വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: