അങ്കമാലി: മസ്ക്കറ്റിലെ സലാലയില്‍ മോഷണ ശ്രമം തടയുന്നതിനിടെ കുത്തേറ്റ് മലയാളി നേഴ്സ് മരിച്ചു. അങ്കമാലി കറുകുറ്റി തെക്കേല്‍ അയിരുക്കാരന്‍ റോബര്‍ട്ടിന്റെ മകളും കോട്ടയം സ്വദേശി ലിന്‍സണിന്റെ ഭാര്യയുമായ പിക്കു റോബര്‍ട്ട് (28) ആണ് താമസ സ്ഥലത്ത് മോഷണം തടയുന്നതിനിടെ മോഷ്ടാവിന്റെ കുത്തേറ്റ് കൊല്ലപ്പെട്ടത്.
ബുധനാഴ്ച രാത്രി പതിനൊന്ന് മണിയോടെയാണ് സലാല ടൗണിലെ താമസസ്ഥലത്ത് പിക്കുവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സലാല ബദര്‍ അല്‍സമ ആശുപത്രിയിലെ സ്റ്റാഫ് നേഴ്സായ പിക്കു റോബര്‍ട്ട് പതിവുപോലെ സംഭവ ദിവസം നൈറ്റ് ഷിഫ്റ്റില്‍ ജോലി ചെയ്യേണ്ടതായിരുന്നു. എന്നാല്‍ ഡ്യൂട്ടിയില്‍ കയറേണ്ട സമയമെത്തിയിട്ടും പിക്കുവിനെ കാണാതായതോടെ സഹപ്രവര്‍ത്തകര്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചു. മറുപടിയില്ലാതായതോടെ ലിന്‍സനെ വിളിച്ചു. ലിന്സണ് വിളിച്ചിട്ടും ഫോണെടുക്കാതായതോടെ ഫഌറ്റിലെത്തിയപ്പോഴാണ് പിക്കുവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
ചെവി അറുത്ത് ആഭരണങ്ങള്‍ കവര്‍ന്ന നിലയിലാണ് കണ്ടെത്തിയത്. കഴിഞ്ഞ ഒക്ടോബറിലാണ് പിക്കുവിന്റെ വിവാഹം നടന്നത്. ചങ്ങനാശ്ശേരി സ്വദേശിയാണ് ലിന്സണ്. വിവാഹം കഴിഞ്ഞ് 2015 നവംബറിലാണ് മസ്ക്കറ്റിലെ സലാലയിലേയ്ക്ക് ഇരുവരും പോയത്. നാല് വര്‍ഷമായി ഭര്‍ത്താവ് ലിന്‍സനും പിക്കു റോബര്‍ട്ടും മസ്കറ്റ് സലാലയിലെ ആശുപത്രയില്‍ ജോലി ചെയ്യുന്നു. പിക്കുവിന്റെ മൃതദേഹം സലാല സുല്‍ത്താന്‍ ഖാബൂസ് ആശുപത്രി മോര്‍ച്ചിറയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം നാട്ടിലെത്തിച്ച് സംസ്ക്കാരം നടത്തും. മാതാവ്: സാബി, ഏക സഹോദരി സയന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: