നാറാത്ത്: ബിജെപി അഴീക്കോട് നിയോജകമണ്ഡലം സ്ഥാനാര്‍ത്ഥി അഡ്വ.എ.വി.കേശവന് നാറാത്ത് പഞ്ചായത്തില്‍ പര്യടനം നടത്തി. ആനന്ദ തീര്‍ത്ഥ നഗര്‍ കോളനി, വലിയപറമ്പ് ക്ഷേത്രം, കുറുവന്തെരു മണ്ഡപം, മുച്ചിലോട്ട് ഭഗവതി ക്ഷേത്രം, തൃക്കണ്‍മഠം ശിവക്ഷേത്രം, നാറാത്ത് മഹാവിഷ്ണു ക്ഷേത്രം, പുതിയഭഗവതി ക്ഷേത്രം എന്നീ സ്ഥലങ്ങളില്‍ പര്യടനം നടത്തി. മോദി സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങളുടെ വീഡിയോരഥം നാറാത്ത്, ആലിന്‍കീഴ്, കാക്കാതുരുത്തി, നാറാത്ത് പിഎച്ച്സി, ടി.സി.ഗെയ്റ്റ്, കമ്പില്‍, ഓണപ്പറമ്പ് പ്രദേശങ്ങളില്‍ പ്രദര്‍ശനം നടത്തി. ബിജെപി ജില്ലാ മണ്ഡലം നേതാക്കളായ കെ.ഗിരിധരന്, പി.വി.വിനീഷ് ബാബു, കെ.എന്‍.മുകുന്ദന്, സി.വി.രവീന്ദ്രന്, ഇ.പി.അജിത്ത് കുമാര്‍ തുടങ്ങിയവരും ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: