ന്യൂദല്‍ഹി: സര്‍ക്കാര്‍ ജീവനക്കാര്‍ ജനങ്ങളുമായി കൂടുതല്‍ അടുക്കണമെന്നും തങ്ങളുടെ സ്ഥാപനങ്ങളിലും വകുപ്പുകളിലും മാറ്റത്തിന്റെ പ്രതിനിധികളായി മാറണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി സര്‍ക്കാര്‍ ജീവനക്കാരോട് ആഹ്വാനം ചെയ്തു. ജനതാത്പര്യം ലക്ഷ്യമിട്ടുകൊണ്ട് ഭരണനിര്‍വഹണത്തില്‍ പുതിയവഴികള്‍ പരീക്ഷിക്കാന്‍ സര്‍ക്കാര്‍ ജീവനക്കാര്‍ ധൈര്യംകാണിക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. സിവില്‍ സര്‍വ്വീസ് ദിനത്തോടനുബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
ജീവനക്കാര്‍ തങ്ങളുടെ പങ്ക് പുനര്‍ നിര്‍വചിക്കണമെന്നും മോദി ആവശ്യപ്പെട്ടു. കേവലം നിയന്ത്രിക്കലിനും നേതൃത്വപരമായ കഴിവുകള്‍ക്കുമപ്പുറം സ്വയം മാറ്റത്തിന്റെ പ്രതിനിധികളായി തീരുകയാണ് വേണ്ടത്. ഒരേ മനസ്സോടെ സംഘമായി പ്രവര്‍ത്തിക്കാനും പ്രധാനമന്ത്രി സര്‍ക്കാര്‍ ജീവനക്കാരോട് നിര്‍ദ്ദേശിച്ചു.
പരിഷ്ക്കരണത്തില്‍ നിന്ന് പരിവര്‍ത്തനത്തിലേക്ക് എന്ന മന്ത്രം സര്‍ക്കാര്‍ ജീവനക്കാര്‍ പരിഷ്ക്കരണത്തില്‍ നിന്ന് നിര്വഹണത്തിലേയ്ക്കും തുടര്‍ന്ന് പരിവര്‍ത്തനത്തിലേക്കും എന്ന് വ്യഖ്യാനിക്കണം. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പ്രവര്‍ത്തിക്കാന്‍ കഴിയുമെങ്കില്‍ താഴെതട്ടിലെ പരിവര്‍ത്തനം പ്രകടമാകുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
പൊതുജന പങ്കാളിത്തമാണ് വിജയത്തിന്റെ നിദാനമാണ്. സര്‍ക്കാര്‍ പദ്ധതികളും സംരംഭങ്ങളും താഴെത്തട്ടില്‍ കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ നടപ്പിലാക്കാന്‍ ജനങ്ങളുമായി കൂടുതല്‍ അടുത്തിടപഴകണം. ഇതുവരെയുള്ള യാത്രയുടെ ഒരു വിമര്‍ശാനാത്മക വിലയിരുത്തലിനും പുതിയ നിശ്ചയദാര്‍ഢ്യത്തോടെ മുന്നോട്ട് പോകുന്നതിനുമുള്ള ഒരു അവസരമാണ് സിവില്‍സര്‍വ്വീസ് ദിനമെന്നും പ്രധാനമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: