Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

കൂത്തുപറമ്പ് മണ്ഡലത്തില്‍ ജനമനസ്സുകള്‍ കീഴടക്കി സദാനന്ദന്‍ മാസ്റ്ററുടെ തേരോട്ടം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 21, 2016, 10:10 pm IST
inKannur

കണ്ണൂര്‍: കൂത്തുപറമ്പ് മണ്ഡലത്തെ ഇളക്കി മറിച്ച് ജനമനസ്സുകള്‍ കീഴടക്കി എന്‍ഡിഎ സ്ഥാനാര്‍ത്ഥി സദാനന്ദന്‍ മാസ്റ്ററുടെ തേരോട്ടം. ഇടത്-വലത് മുന്നണികള്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് പ്രചരണം ആരംഭിക്കുന്നതിനും ആഴ്ചകള്‍ക്കു മുമ്പേ തെരഞ്ഞെടുപ്പ് പ്രചരണ രംഗത്തിറങ്ങി മണ്ഡലത്തിന്റെ മൂക്കിലും മൂലയിലും വോട്ടഭ്യര്‍ത്ഥനയുമായി ഒന്നാംഘട്ട പര്യടനം പൂര്‍ത്തിയാക്കിയ സദാനന്ദന്‍ മാസ്റ്റര്‍ മണ്ഡലത്തിലെ വോട്ടര്‍മാരുടെ മനസ്സിലിടം പിടിച്ചു കഴിഞ്ഞു. കണ്ണൂര്‍ ജില്ലയില്‍ അരനൂറ്റാണ്ടു കാലത്തിലേറെയായി സിപിഎം നടത്തിക്കൊണ്ടിരിക്കുന്ന അക്രമ-കൊലപാതക രാഷ്‌ട്രീയത്തിന്റെ ജീവിച്ചിരിക്കുന്ന ഇരകളില്‍ ഒരാളായ സദാനന്ദന്‍ മാസ്റ്റര്‍ തന്റെ വൈകല്യങ്ങളെയെല്ലാം അവഗണിച്ച് രാപകല്‍ ഭേദമന്യേ നാട്ടുകാരില്‍ ഒരാളായി മണ്ഡലത്തിലെ ആഘോഷങ്ങളിലും മരണവീടുകളിലും നിത്യരോഗികളായി കഴിയുന്നവരുടെ വീടുകളിലുമെത്തി സാന്ത്വനമേകി യഥാര്‍ത്ഥ സാമൂഹ്യ പ്രവര്‍ത്തകന്‍ എങ്ങനെയായിരിക്കണമെന്ന് തെളിയിക്കുകയാണ്. മാര്‍ക്‌സിസ്റ്റ് ഭീകരതയുടെ ജീവിക്കുന്ന ഇരയായ സദാനന്ദന്‍ മാസ്റ്റര്‍ക്ക് മണ്ഡലത്തുടനീളം കക്ഷി രാഷട്രീയത്തിനതീതമായ സ്വീകാര്യതയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. സംഘപരിവാര്‍ സംഘടനകള്‍ക്ക് ജില്ലയില്‍ത്തന്നെ ഏറ്റവും മികച്ച സംഘടനാ സംവിധാനവും ആള്‍ബലവുമുളള മണ്ഡലത്തില്‍ സദാനന്ദന്‍ മാസ്റ്ററുടെ വിജയത്തിനായി സംഘടനാ സംവിധാനമൊന്നാകെ എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിച്ചു വരികയാണ്. സംഘപരിവാര്‍ സംഘടനകളുടെ പോഷക സംഘടനകളായ എബിവിപി, ബിഎംഎസ്,എന്‍ടിയു, മഹിളാമോര്‍ച്ച, യുവമോര്‍ച്ച തുടങ്ങിയവയെല്ലാം സംഘടനകളും ഏകോപനത്തോടെ വ്യത്യസ്തങ്ങളായ പ്രപരണരീതിയാണ് സദാനന്ദന്‍ മാസ്റ്റര്‍ക്ക് വേണ്ടി നടത്തിക്കൊണ്ടിരിക്കുന്നത്.

കഴിഞ്ഞ ദിവസം പാനൂരില്‍ നടന്ന എന്‍ഡിഎ മണ്ഡലംതല തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ ആയിരക്കണക്കിന് ആളുകളാണ് പങ്കെടുത്തത്. പഞ്ചായത്തുതല കണ്‍വെന്‍ഷനുകള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. മൂന്നാംഘട്ട പര്യടനം പൂര്‍ത്തികരിച്ച സദാനന്ദന്‍മാസ്റ്റര്‍ വരുംദിവസങ്ങളില്‍ മണ്ഡലത്തിലെ ബൂത്ത്തല യോഗങ്ങളില്‍ പങ്കെടുക്കും. മണ്ഡലത്തിലെ സിപിഎം ശക്തി കേന്ദ്രങ്ങളിലടക്കം മഹാസമ്പര്‍ക്കയഞ്ജം എന്ന പേരില്‍ ഗൃഹസമ്പര്‍ക്ക പരിപാടികള്‍ കഴിഞ്ഞദിവസം നടത്തുകയുണ്ടായി. വരും ദിവസങ്ങളില്‍ രണ്ടാംഘട്ട സമ്പര്‍ക്ക പരിപാടികള്‍ ആരംഭിക്കും. പഞ്ചായത്തുകള്‍തോറും യുവാക്കളെ പങ്കെടുപ്പിച്ചു കൊണ്ടുളള സംഗമങ്ങളും മഹിളാ സംഗമങ്ങളും സംഘടിപ്പിച്ചു കഴിഞ്ഞു. കൂടാതെ അധ്യാപക സംഘടനാ നേതാവായ സദാനന്ദന്‍ മാസ്റ്ററുടെ വിജയത്തിനായി അധ്യാപക സംഗമവും നടത്തുകയുണ്ടായി. മാത്രമല്ല മാസ്റ്ററുടെ വിജയത്തിനായി 100 ഓളം അധ്യാപകര്‍ മുഴുവന്‍ സമയവും മണ്ഡലത്തില്‍ പ്രവര്‍ത്തിച്ചു വരുന്നുണ്ട്. ദേശീയ പ്രസ്ഥാനത്തിനു വേണ്ടി പ്രവര്‍ത്തിച്ചുവെന്ന ഒറ്റകാരണം കൊണ്ട് നിരവധിപേര്‍ക്ക് ജീവന്‍ ബലി കൊടുക്കേണ്ടിവന്ന മണ്ഡലത്തില്‍ ഇക്കുറി വിജയം ഉറപ്പിച്ചു കൊണ്ടുളള പ്രവര്‍ത്തനങ്ങളാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുമ്പുതന്നെ സംഘപ്രസ്ഥാനങ്ങള്‍ നടത്തി വരുന്നത്.

സദാനന്ദന്‍ മാസ്റ്റര്‍ക്ക് ലഭിക്കുന്ന വര്‍ദ്ധിച്ച ജന പിന്തുണ വിജയം സ്വപ്‌നം കണ്ട് പ്രചരണ രംഗത്തിറങ്ങിയ ഇടത്-വലത് മുന്നണികളെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. കാലങ്ങളായി മണ്ഡലത്തെ മാറിമാറി പ്രതിനിധാനം ചെയ്ത ഇടത്-വലത് മുന്നണികളുടെ ജനപ്രതിനിധികള്‍ വികസന രംഗത്ത് മണ്ഡലത്തോട് കാണിച്ച അവഗണനയും മുന്നണികളുടെ ഒത്തുകളി രാഷ്‌ട്രീയവും സിപിഎമ്മിന്റെ അക്രമ രാഷ്‌ട്രീയവും തുറന്നുകാട്ടിയാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ സി.സദാനന്ദന്‍ മാസ്റ്റര്‍ മണ്ഡലത്തില്‍ മുന്നേറി കൊണ്ടിരിക്കുന്നത്. ഇടത്-വലത് മുന്നണികളുടെ പൊളളത്തരങ്ങള്‍ക്കെതിരെ ഇക്കുറി മണ്ഡലത്തിവെ ജനം വിധിയെഴുതുമെന്ന വിശ്വാസവും കഴിഞ്ഞ തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പില്‍ കൂത്തുപറമ്പ് മണ്ഡലത്തിന്റെ ഭാഗമായ പ്രദേശങ്ങളില്‍ നിന്നും ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് ലഭിച്ച 22,000ല്‍പരം വോട്ടും മണ്ഡലത്തില്‍ എന്‍ഡിഎയുടെ പ്രതീക്ഷ വര്‍ദ്ധിപ്പിക്കുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പോലീസ് തടഞ്ഞുവച്ചതിനെതിരെ നിലനില്‍ക്കാത്ത ഹര്‍ജിയുമായി രത്ന സിംഗ്, കോടതി കൈയോടെ തളളി

Kerala

പിണറായിയെ വിട്ടയച്ചു, പൊലീസിനെതിരെ വിമര്‍ശനവുമായി പിണറായി, ‘ രക്ഷാപ്രവര്‍ത്തനം’ ഓര്‍മ്മയുണ്ടോ എന്ന് ചോദ്യം

India

“രാജ്യം തെരുവുകളിൽ നിന്നല്ല, പാർലമെന്റിൽ നിന്നായിരിക്കും ഭരിക്കേണ്ടത് “: സിജെപി പ്രതിഷേധങ്ങൾക്കിടയിൽ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് രവിശങ്കർ പ്രസാദ്

India

പ്രകാശ് രാജിന്റെ പഴയ പോരാളികള്‍ നാലുവഴിക്കായി..മോദിയെ വെല്ലുവിളിച്ചവര്‍ ഇന്ന് ചിത്രത്തിലില്ല; ഇന്ന് സിജെപിക്കാരെ കൂട്ടുപിടിച്ച് പ്രകാശ് രാജ്

Kerala

കഞ്ചാവ് കേസില്‍ പ്രതിയായി പൊലീസില്‍ നിന്ന് പുറത്താക്കപ്പെട്ടയാള്‍ വീണ്ടും കഞ്ചാവുമായി പിടിയില്‍

പുതിയ വാര്‍ത്തകള്‍

മെഡിക്കല്‍ പിജി സീറ്റ് വാഗ്ദാനം ചെയ്ത് 95 ലക്ഷം രൂപ തട്ടിയ കേസില്‍ ‘ ‘ജീന്‍ മൈന്‍ഡ്സ്’ ഉടമ അറസ്റ്റില്‍

അസമില്‍ നഗോണ്‍ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച് ദേബാശിശ് ശര്‍മ്മയ്ക്കൊപ്പം അസം മുഖ്യമന്ത്രി ഹിമന്ത ശര്‍മ്മ (ഇടത്ത്) രാഹുല്‍ ഗാന്ധി വിശ്വസ്തനായ ഗൗരവ് ഗൊഗോയിക്കൊപ്പം (വലത്ത്)

അസമിലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മൂന്നാമതായി, രാഹുലിന്റെ കൂട്ടുകാരന്‍ ഗൗരവ് ഗൊഗോയിയെ പുറത്താക്കണമെന്ന ആവശ്യം ശക്തം

നേപ്പാൾ കലാപകാരികൾ ധരിച്ച ‘ജോളി റോജർ’ ടീ-ഷർട്ടുമായി നേഹ ബോറ ; പ്രതിഷേധക്കാർ ഓടിയത് മസ്ജിദിനടുത്തേയ്‌ക്ക് ; നിർണ്ണായക വിവരങ്ങൾ പുറത്ത്

കളമശ്ശേരി ബലാത്സംഗ കേസ്: അറസ്റ്റിലായ ശരണ്യയും ശ്രീരാജിന്‌റെ ഇര, പീഡിപ്പിക്കപ്പെട്ടത് നിരവധി പെണ്‍കുട്ടികള്‍

അയോദ്ധ്യയിൽ മത്സരിക്കുന്നോ? യോഗിയുടെ വെല്ലുവിളിയിൽ വിളറി വെളുത്ത് അഖിലേഷ് യാദവ്

കരമന പൊലീസ് സ്റ്റേഷനില്‍ നേമം സി ഐയുടെ മിന്നല്‍ പരിശോധന,’ പൊലീസുകാരന്റെ ‘ഓവര്‍സ്മാര്‍ട്ട്‌നസിന് ‘ പണികിട്ടി’, ഇയാള്‍ പണ്ടേ ‘തരികിട’യെന്ന് പൊലീസുകാര്‍

ആ ഡ്രൈവര്‍ ഇനി വണ്ടിയോടിക്കേണ്ട, ബസ് ഫുട്പാത്തിലേക്ക് ഇടിച്ചുകയറിയസംഭവത്തില്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്

ഗജശ്രേഷ്ഠന്‍ പല്ലാട്ട് ബ്രഹ്‌മദത്തന്‌റെ ഓര്‍മ്മകളില്‍ പ്രണാമമര്‍പ്പിച്ച് കേന്ദ്രമന്ത്രി സുരേഷ്‌ഗോപി

കോട്ടയത്ത് ബസ് ഫുട്പാത്തിലേക്ക് ഇടിച്ചുകയറി പരിക്കേറ്റ 5 പേരില്‍ പെണ്‍കുട്ടി മരിച്ചു, ഡ്രൈവര്‍ പിടിയില്‍

നൈസായിട്ട് മുങ്ങി അല്ലേ? വീട്ടിലിരുന്ന് ഇന്‍സ്റ്റഗ്രാമിലൂടെ ആത്മരോഷം വാരിവിതറിയ രഞ്ജിനിക്ക് ട്രോള്‍മഴ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.