Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

സ്‌കൂള്‍ ഗ്രൗണ്ടില്‍ നിന്നും കോടയും വാറ്റുപകരണങ്ങളും പിടികൂടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 21, 2016, 09:48 pm IST
in Alappuzha

ഹരിപ്പാട്: സ്‌കൂള്‍ ഗ്രൗണ്ടില്‍ നിന്നും 1,580 ലിറ്റര്‍ കോടയും 5 ലിറ്റര്‍ ചാരായവും വാറ്റുപകരണങ്ങളും പിടികൂടി. കരുവാറ്റ ഗേള്‍സ് ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ നിന്നുമാണ് എക്‌സൈസ് കോടയും ചാരായവും പിടികൂടിയത്.

ഗ്രൗണ്ടിന്റെ കാടുപിടിച്ച് കിടക്കുന്ന ഭാഗത്ത് വാറ്റും വില്‍പ്പനയും നടക്കുന്നുണ്ടെന്ന് ആലപ്പുഴ എക്‌സൈസ് അസിസ്റ്റന്റ് കമ്മീഷ്ണര്‍ ചന്ദ്രബാലന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. രണ്ട് വീപ്പകളിലായി നിറച്ച നിലയില്‍ കോടയും 5 ലിറ്ററിന്റെ ഒരു കന്നാസ് നിറയെ ചാരായവും രണ്ട് സെറ്റ് വാറ്റ് ഉപകരണങ്ങളുമാണ് പിടികൂടിയത്.

കോട സംഭവസ്ഥലത്ത് തന്നെ ഒഴുക്കി കളയുകയും മറ്റുള്ളവ പിടിച്ചെടുക്കുകയും ചെയ്തു. ഗ്രൗണ്ടിന്റെ കാടുപിടിച്ച് കിടക്കുന്ന ഭാഗത്ത് സാമൂഹ്യവിരുദ്ധ ശല്ലം കൂടുതലാണെന്നും രാത്രി കാലങ്ങളില്‍ വിദേശമദ്യവും ലഹരി വസ്തുക്കളുമായും കൂട്ടത്തോടെ ആളുകള്‍ ഇവിടെ എത്താറുണ്ടെന്നും നാട്ടുകാര്‍ പറഞ്ഞു.

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വില്‍ക്കുവാന്‍ വേണ്ടി തയ്യാറാക്കുകയായിരുന്ന കോടയാണ് പിടികൂടിയതെന്നും സ്‌കൂളിന് അവധി ആയതിനാലും സ്‌കൂള്‍ പരിസരമായതിനാലും സംശയങ്ങള്‍ തോന്നിച്ചെന്നതാകാം പ്രതികള്‍ ഈ സ്ഥലം തിരഞ്ഞെടുക്കാന്‍ കാരണമെന്നും പ്രതിയെപ്പറ്റി വിവരം ലഭിച്ചിട്ടുണ്ടെന്നും ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും കാര്‍ത്തികപ്പള്ളി റേഞ്ച് അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അബ്ദുള്‍ ഹക്കീം പറഞ്ഞു.

കഞ്ചാവ് ചെടിയുമായി

ഒരാള്‍ അറസ്റ്റില്‍

മാവേലിക്കര: കഞ്ചാവ് ചെടിയുമായി ഒരാള്‍ എക്‌സൈസിന്റെ പിടിയിലായി.താമരക്കുളം കൊട്ടയ്‌ക്കാട്ടുശേരി ലക്ഷംവീട് കോളനിയില്‍ പ്ലാമൂട്ടില്‍ വീട്ടില്‍ ഗോപി(45) ആണ് മാവേലിക്കര എക്‌സൈസിന്റെ പിടിയിലായത്.

ബുധനാഴ്ച വൈകിട്ട് 6.45 ഓടെ ചാരുമ്മൂട് – താമരക്കുളം റോഡില്‍ ഗുരുനാഥന്‍ കുളത്ത് ജംഗ്ഷനില്‍വെച്ച് ഇയാളെ കഞ്ചാവ് ചെടിയുമായി അറസ്റ്റ് ചെയ്യുകയായിരുന്നു.20 ഇഞ്ച് നീളമുള്ള കഞ്ചാവ് ചെടിയാണ് ഇയാളില്‍ നിന്ന് പിടികൂടിയത്.

ദിവസേന കഞ്ചാവ് വാങ്ങി ഉപയോഗിക്കാനുള്ള പണമില്ലാത്തതിനാല്‍ ഇത് നട്ടുവളര്‍ത്തിയതാണെന്നാണ് ഇയാള്‍ എക്‌സൈസിനുകൊടുത്ത മൊഴി. ചെടി ഇയാള്‍ ലഭിച്ചതിനെ കുറിച്ചുള്ള അന്വഷണം നടന്നുവരികയാണെന്ന് മാവേലിക്കര എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അറിയിച്ചു.

എകസൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി.ബാബുവിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ യുനൈസ് അഹമ്മദ്, എസ്.ഐ ജി.തുളസീധരന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സന്തോഷ്‌കുമാര്‍, ദിലീപ്, അബ്ദുള്‍ റഫീക്ക് എന്നിവര്‍ പങ്കെടുത്തു.പ്രതിയെ മാവേലിക്കര ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

ഒരു കിലോ കഞ്ചാവുമായി

വീട്ടമ്മ പിടിയിലായി

തുറവൂര്‍: വീട്ടമ്മ ഒരു കിലോ കഞ്ചാവുമായി എക്‌സൈസ് സംഘത്തിന്റെ പിടിയില്‍. കോടംതുരുത്ത് പഞ്ചായത്ത് പതിനഞ്ചാം വാര്‍ഡില്‍ എഴുപുന്ന തെക്ക് അയ്യനാട്ടു പറമ്പില്‍ ബുള്ളറ്റ് ജയന്‍ എന്നു വിളിക്കുന്ന നടേശന്റെ ഭാര്യ ഫിലോമിന (43) യാണ് പിടിയിലായത്.

ഇടുക്കിയിലെ അടിമാലിയില്‍ നിന്ന് കഞ്ചാവുമായി എഴുപുന്ന പാറായിക്കവലയില്‍ ബസിറങ്ങിയപ്പോഴാണ് പിടികൂടിയത്. ഒരു കിലോ മുപ്പത് ഗ്രാം കഞ്ചാവ് കണ്ടെടുത്തു. രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന. ഇവരുടെ ഭര്‍ത്താവ് നടേശന്‍ ജില്ലയിലെ കഞ്ചാവു വില്‍പ്പന സംഘത്തിലെ പ്രധാനിയാണെന്നും ഇവരുടെ മകനെ കഴിഞ്ഞയിടെ പതിനാലു പൊതി കഞ്ചാവുമായി പിടികൂടിയിരുന്നതായും പ്രദേശത്ത് കഞ്ചാവ് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണികളാണിവരെന്നും എക്‌സൈസ് അധികൃതര്‍ പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

കുത്തിയതോട് എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ അമല്‍രാജ്, പ്രിവന്റീവ് ഓഫീസര്‍ അനിമോന്‍ ആന്റണി, സിവില്‍ ഓഫീസര്‍മാരായ കലേഷ്, ജയകുമാര്‍, സബിനേഷ്, ജിത്ത്, റോസമ്മ തോമസ്, ശാരിക എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ അറസ്റ്റു ചെയ്തത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരള സ്റ്റോറി സത്യമാണെന്ന് ജാമിത ടീച്ചര്‍, എഞ്ചിനീയറിംഗ് കോളെജിലെ ഉദാഹരണം പറഞ്ഞ് ജാമിത ടീച്ചര്‍

India

വഖഫ് ബോര്‍ഡില്‍ രണ്ട് ഹിന്ദുക്കള്‍; ഇതിനെ സുപ്രീം കോടതിയിൽ ചോദ്യം ചെയ്യുമെന്ന് കോൺഗ്രസ്

Football

6 അടി 5 (1.95 മീറ്റർ) ഉയരവും 94 കിലോഗ്രാം ഭാരം…ബ്രസീലിനെ ലോകകപ്പില്‍ നിന്നും പുറത്താക്കിയ ഏര്‍ലിംഗ് ഹാലണ്ട് എന്ന ഗോളടി യന്ത്രം….

India

പ്രധാനമന്ത്രി മോദിയും യുപി മുഖ്യമന്ത്രി യോഗിയും അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനാമോഷണത്തിന് പിന്നിലുള്ളവരെ പുറത്തുകൊണ്ടുവരും: അയോധ്യ ട്രസ്റ്റ്

Kerala

ശ്രീവല്ലഭ ക്ഷേത്രത്തിന് ചുറ്റുമുള്ള റോഡിന്റെ ശോചനീയാവസ്ഥയ്‌ക്ക് അടിയന്തര പരിഹാരം വേണം : കെ മുരളീധരനെ നേരിട്ട് കണ്ട് അനൂപ് ആന്റണി

പുതിയ വാര്‍ത്തകള്‍

“മഹേന്ദ്രഗിരി” വരുന്നു! നാവികസേനയുടെ പുതിയ യുദ്ധക്കപ്പൽ ; ബ്രഹ്മോസ് മുതൽ ബരാക്-8 വരെ സജ്ജം

ആസിഫേ വെറുതെ രാഹുലിന്റെ വിടുവായിത്തത്തെ കടമെടുത്ത് വിഡ്ഡിത്തം പുലമ്പരുത്: മോദിയുടെ അവാർഡിനെതിരെ വിഷം തുപ്പിയ ഖ്വാജ ആസിഫ് കൂട്ടുപിടിച്ചത് രാഹുലിനെ

‘മാലിന്യ കൊളോണിയലിസ’ത്തിന് തടയിട്ട് മദ്രാസ് ഹൈക്കോടതി, ഖരമാലിന്യം അയച്ച രാജ്യത്തേക്ക് തിരിച്ചയയ്‌ക്കാന്‍ നിര്‍ദ്ദേശം

ജസ്വന്ത് സിങ്ങ് കര്‍ലയായി സത് ലജ് എന്ന സിനിമയില്‍ അഭിനയിക്കുന്ന ദില്‍ജിത് ദോസാഞ്ച് (ഇടത്ത്) കോണ്‍ഗ്രസ് സര്‍ക്കാര്‍ പൊലീസിനെ വിട്ട് കസ്റ്റഡിയിലിട്ട് കൊന്ന ജസ്വന്ത് സിങ്ങ് കര്‍ല എന്ന മനുഷ്യാവകാശ പ്രവര്‍ത്തകന്‍ (നടുവില്‍) ഇന്ദിരാഗാന്ധി (വലത്ത്)

സിഖുകാരെ കൂട്ടക്കൊല ചെയ്ത കോണ്‍ഗ്രസിന്റെ ക്രൂരത പറയുന്ന സത് ലജ് എന്ന സിനിമ പറയുന്നത് ജസ്വന്ത് സിങ്ങ് കര്‍ലയുടെ കഥ, ആരാണയാള്‍?

ഉപജീവനമാർഗം തല്ലിത്തകർത്തിട്ട് , പണം നൽകാമെന്ന് പറഞ്ഞ എഎ റഹീം എവിടെ ? കാർ തിരിച്ചെടുക്കാനാകാതെ കൂലിപ്പണിയ്‌ക്കിറങ്ങി ശ്യാംരാജ്

പ്രവാചകനെക്കുറിച്ചുള്ള പരാമര്‍ശം: നാസിയ ഇലാഹിക്കെതിരായ പൊതുതാത്പര്യഹര്‍ജി സുപ്രീം കോടതി തള്ളി

തര്‍ക്കം പരിഹരിക്കാനെന്ന പേരില്‍ ശ്വേതയെ ഫോണില്‍ വിളിച്ച രമേഷ് പിഷാരടിയുടെ വഷളന്‍ ചോദ്യവും അര്‍ത്ഥം വെച്ചുള്ള ചിരിയും വൈറലാവുന്നു

കോടതി നടപടികളുടെ അനധികൃത വീഡിയോ അപ്ലോഡിംഗ് തടയല്‍ അസാധ്യമെന്ന് ഗൂഗിളും മെറ്റയും

ആന്റോ ആന്റണി എംപി റബര്‍ ബോര്‍ഡ് അംഗം

ഇന്ദിരാഗാന്ധി വധത്തിന് പിന്നാലെ നൂറുകണക്കിന് സിഖുകാരെ കൂട്ടത്തോടെ കത്തിച്ചുകൊന്ന കോണ്‍ഗ്രസ് ക്രൂരത വെളിവാക്കുന്ന സിനിമ ‘സത്ലജ്’ വിവാദത്തിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.