Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

ജനകീയ വിഷയങ്ങളിലിടപെട്ട് എന്‍ഡിഎ മുന്നോട്ട്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 21, 2016, 09:06 pm IST
inAlappuzha

അമ്പലപ്പുഴ: തെരഞ്ഞെടുപ്പു പ്രചാരണത്തിനിടയില്‍ ജനകീയ വിഷയങ്ങള്‍ പരിഹരിച്ചാണ് എന്‍ഡിഎ അമ്പലപ്പുഴ നിയോജകമണ്ഡലം സ്ഥാനാര്‍ത്ഥി എല്‍.പി. ജയചന്ദ്രന്റെ വോട്ടഭ്യര്‍ത്ഥന. ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ഇരുമുന്നണികളേയും അമ്പരപ്പിക്കുകയാണ്. ഇന്നലെ രാവിലെ വോട്ടര്‍മാരെ കാണാനെത്തിയ ജയചന്ദ്രനോട് ഇടതു വലതു മുന്നണികളുടെ അഴിമതിക്കഥകളും വികസന മുരടിപ്പുമാണ് ജനങ്ങള്‍ക്ക് പറയാനുണ്ടായിരുന്നത്. ഇത്തവണ വോട്ടു മാറി ചെയ്യുമെന്നും ബിജെപി വിജയിക്കേണ്ടത് നാടിന് അത്യാവശ്യമാണെന്നും സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ പറഞ്ഞു. പറവൂര്‍ ഭാഗത്ത് സിപിഎം കോട്ടകളില്‍ നിന്നും പാര്‍ട്ടി അണികളും തങ്ങളുടെ മനസ് ജയചന്ദ്രനുമുന്നില്‍ തുറന്നു. മുന്‍കാല സഖാവും സ്വാതന്ത്ര്യസമര സേനാനിയുമായിരുന്ന അന്തരിച്ച നൂറുപറ കുടുംബത്തില്‍ നിന്നുമായിരുന്നു പരാതി. കുട്ടന്റെ മകളുടെ ഭര്‍ത്താവിന് ചികിത്സാ സഹായമായി സര്‍ക്കാര്‍ പ്രഖ്യാപിച്ച 25,000 രൂപയുടെ ധനസഹായം പഞ്ചായത്ത് അധികൃതര്‍ കൊടുക്കാന്‍ തയ്യാറായില്ലെന്നായിരുന്നു പരാതി. സഖാക്കളോടു പറഞ്ഞിട്ട് നടക്കുന്നില്ലെന്നും കുട്ടന്റെ മകള്‍ പറഞ്ഞു. ജയചന്ദ്രന്‍ പഞ്ചായത്ത് അധികൃതര്‍ക്കെതിരെ പ്രക്ഷോഭം നടത്താന്‍ തീരുമാനിച്ചതോടെ പ്രശ്‌നത്തിന് ഉടനെ പരിഹാരം കണ്ടത് സിപിഎം അണികള്‍ക്കിടയിലും ബിജെപിയോട് മതിപ്പ് ഉളവാക്കി.

തിരുമല ഭാഗത്ത് ജയചന്ദ്രന് ഊഷ്മള സ്വീകരണമാണ് ലഭിച്ചത്. ഇത്തവണ വോട്ട് ബിജെപിക്കെന്ന് നാട്ടുകാര്‍ ഒന്നടങ്കം ആവര്‍ത്തിച്ചു. മണ്ഡലത്തിലെ കാര്‍ഷിക മേഖലയുടെ തകര്‍ച്ചയും റോഡുകളുടെ ശോച്യാവസ്ഥയും നാട്ടുകാര്‍ ചൂണ്ടിക്കാട്ടി. ഇടതിനും വലതിനും പരിഹാരം കണ്ടെത്താന്‍ കഴിയാതെ വീണ്ടും വോട്ടു തേടിവരുന്നത് ജനവഞ്ചനയെന്നും വോട്ടര്‍മാര്‍ പറഞ്ഞു.

അമ്പലപ്പുഴ മണ്ഡലത്തില്‍ ജനകീയ സമരങ്ങള്‍ നിരവധി നടത്തി വിജയം നേടിയ ജയചന്ദ്രനോടുള്ള ആത്മവിശ്വാസം നാള്‍ക്കുനാള്‍ ജനങ്ങള്‍ക്ക് വര്‍ദ്ധിച്ചുവരുന്നു. മണ്ഡലത്തില്‍ സര്‍ക്കാര്‍ ഖജനാവില്‍ നി ന്നും കോടികള്‍ പാഴാക്കിയ നിരവധി പദ്ധതികള്‍ നോ ക്കുകുത്തികളായി നില്‍ക്കുമ്പോള്‍ ഇവ പൂര്‍ത്തീകരിക്കാന്‍ കഴിവുള്ള രാഷ്‌ട്രീയ നേതൃത്വം വരണമെന്നാണ് ഏവരുടെയും ആഗ്രഹം.

തോട്ടപ്പള്ളി ഫിഷിങ് ഹാര്‍ബര്‍, പുറക്കാട് ഗാന്ധിസ്മൃതിവനം, പുന്നപ്ര ഫിഷ് ലാന്‍ഡിങ് സെന്റര്‍, പഴയ നടക്കാവ് റോഡ്, തീരദേശ റോഡ് എന്നിവയുടെ ഫലം ജനങ്ങള്‍ക്കു ലഭിക്കണമെങ്കില്‍ ബിജെപി തന്നെ വരണമെന്നാണ് വോട്ടര്‍മാര്‍ പറയുന്നത്.

തെരഞ്ഞെടുപ്പു പ്രചാരണത്തില്‍ ഇടതു വലതു മുന്നണികളേക്കാള്‍ ഏറെ മു ന്നില്‍ എന്‍ഡിഎ എത്തിയതും പ്രവര്‍ത്തകരുടെയും ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സർക്കാരിന്റെ നയപരമായ ഒരു തീരുമാനങ്ങളിലും കൂടിയാലോചന ഇല്ല; ഒറ്റയ്‌ക്ക് കാര്യങ്ങൾ തീരുമാനിക്കുന്നു, സതീശനെതിരെ കോൺഗ്രസിനുളളിൽ പടയൊരുക്കം

Gulf

ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ തുടർ ചികിത്സയ്‌ക്കായി അബുദാബിയിലേക്ക് മാറ്റി; . യുഎഇയിലെ ഇന്ത്യന്‍ സ്ഥാനപതി അദ്ദേഹത്തെ സന്ദര്‍ശിച്ചു

Kerala

അഞ്ചാലുംമൂട്ടില്‍ കോണ്‍ഗ്രസ് ഓഫിസ് അടിച്ചു തകര്‍ത്തു

India

വനിതാ അമ്പെയ്‌ത്തില്‍ ഇന്ത്യയ്‌ക്ക് സ്വര്‍ണം

India

ഫ്‌ളൈദുബായ് സഹപൈലറ്റിന് ഇറാനുമായി ബന്ധമുണ്ടെന്ന് ട്രംപ്, സംഭവത്തെ അപലപിക്കാതെ ഒമാൻ

പുതിയ വാര്‍ത്തകള്‍

അഹിംസയുടെയും ഓർമ്മപ്പെടുത്തലായി ഇന്ന് 157-ാം ഗാന്ധിജയന്തി

കാര്യവിജയം, ആരോഗ്യം, ആത്മവിശ്വാസം, പരീക്ഷാവിജയം, അംഗീകാരം; 2026 ഒക്ടോബർ 02, വെള്ളിയാഴ്ച

അന്താരാഷ്‌ട്ര ഗീതാ സെമിനാര്‍: ആലോചനാ യോഗം ഇന്ന്

വേമ്പനാട് കായലില്‍ കറുത്ത പുനരുജ്ജീവനം ലക്ഷ്യമിട്ട് സിഎംഎഫ്ആര്‍ഐ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായ വിളവെടുപ്പ് ഡയറക്ടര്‍ ഡോ. ഗ്രിന്‍സണ്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്യുന്നു

വേമ്പനാട് കായലില്‍ കറുത്ത കക്കയ്‌ക്ക് പുതുജീവന്‍; വിത്ത് വിതച്ചതിന്റെ എട്ട് മടങ്ങോളം ഉത്പാദനം

പിഞ്ചുകുട്ടികളെ കൊലപ്പെടുത്തിയ സംഭവം: അമ്മയെ പോലീസ് കസ്റ്റഡിയില്‍ വാങ്ങും

മാരക വിഷസൂചിയെയും അതിജീവിച്ച് ക്രിസ്റ്റ! വധശിക്ഷ നടപ്പാക്കാനായില്ല, ആശുപത്രിയിലേക്ക് മാറ്റി

ശാരീരിക വ്യായാമങ്ങൾ അമിതമായാൽ ദോഷമോ? വിദഗ്ധര്‍ പറയുന്നത് …

അക്രമത്തിനു തീ പകരാന്‍: പന്തം കൊളുത്തി പ്രകടനത്തിന് മന്ത്രി ഒ.ജെ. ജനീഷും ഷാഫി പറമ്പില്‍ എംപിയും നേതൃത്വം നല്കുന്നു

തലസ്ഥാനത്തെ അക്രമത്തിന് നേതൃത്വമേകിയത് മന്ത്രി ജനീഷ്

പഹല്‍ഗാം: പ്രതികാരം തുടരുകതന്നെ ചെയ്യും

ശക്തിസ്വരൂപിണിയായ ഭദ്രയും ഐശ്വര്യപ്രദായനിയായ മഹാലക്ഷ്മിയും വിദ്യാസ്വരൂപിണിയായ സരസ്വതിയും സമാന ഭാവത്തിലുള്ള ദേവിക്ഷേത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.