കണ്ണൂര്‍: എന്‍ഡിഎ കണ്ണൂര്‍ നിയോജക മണ്ഡലം സ്ഥാനാര്‍ത്ഥി കെ.ജി.ബാബു തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി ഇന്നലെ കണ്ണൂര്‍ നഗരത്തില്‍ റോഡ് ഷോ നടത്തി. പ്രഭാത് ജംഗ്ഷനില്‍ നിന്നും ആരംഭിച്ച റോഡ് ഷോ നഗരം ചുറ്റി കാല്‍ടെക്‌സ് ജംഗ്ഷനില്‍ സമാപിച്ചു. സമാപിച്ചു. നിരവധി നേതാക്കളും പ്രവര്‍ ത്തകരും റോഡ്‌ഷോയില്‍ അണിനിരന്നു. സ്ഥാനാര്‍ ത്ഥിയെ ഒരു നോക്കുകാണാന്‍ ഷോ കടന്നുപോയ വഴികളിലെല്ലാം വന്‍ ജനാവലിയാണ് തടിച്ചു കൂടിയത്. സംഘപരിവാര്‍ നേതാക്കളായ എ.ദാമോദരന്‍, കെ.കെ.വിനോദ്കുമാര്‍, എ.ഒ.രാമചന്ദ്രന്‍, സി.കെ.രവീന്ദ്രന്‍, കെ.പ്രശോഭ്, ടി.കിഷോര്‍, ജി.പവിത്രന്‍, പി.സലീന, ടി.ജ്യോതി, എ.നാരായണന്‍ മാസ്റ്റര്‍, അഡ്വ. അംബികാസുതന്‍, വി.വി.സമജ്, ടി.സി.മനോജ്, കെ.വി.ജയരാജന്‍ മാസ്റ്റര്‍, എം.വി.പ്രേമരാജന്‍, സദാനന്ദന്‍, അഡ്വ.ആര്‍.വി.ശ്രീകാന്ത് വര്‍മ്മ, എന്‍.കുട്ടികൃഷ്ണന്‍, എന്‍.പി.മോഹന്‍ ദാസ്, സനല്‍ തയ്യില്‍, സുശീല്‍ തളാപ്പ്, ഒ.കെ.സുര്‍ജിത്ത് റാം എന്നിവര്‍ നേതൃത്വം നല്‍കി. ഉരുവച്ചാല്‍, ആയിക്കര, മരക്കാര്‍ക്കണ്ടി, സിറ്റി, തയ്യില്‍ എന്നിവിടങ്ങളില്‍ റോഡ്.















