Thursday, August 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

മാവേലിക്കരയില്‍ പ്രധാനചര്‍ച്ച കുടിവെള്ള ക്ഷാമം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 17, 2016, 08:17 pm IST
inAlappuzha

മാവേലിക്കര: നിയോജകമണ്ഡലത്തിലെ രൂക്ഷമായ കുടിവെള്ള ക്ഷാമമാണ് ഇക്കുറി മാവേലിക്കരയില്‍ ചര്‍ച്ചയാകുക. മണ്ഡലത്തിലെ നഗരസഭയിലും എല്ലാ പഞ്ചായത്തുകളിലും കുടിവെള്ള ക്ഷാമം രൂക്ഷമാണ്. യുഡിഎഫിന്റെ സീറ്റ് കഴിഞ്ഞ തവണ ആര്‍. രാജേഷിലൂടെ സിപിഎം പിടിച്ചെടുക്കുകയായിരുന്നു.

എന്നാല്‍ പതിറ്റാണ്ടുകളായി ഇരുമുന്നണികളും വികസന വാഗ്ദാനങ്ങള്‍ നല്‍കുന്നതല്ലാതെ മണ്ഡലത്തിലെ ജനങ്ങളുടെ അടിസ്ഥാന വികസനം യാഥാര്‍ത്ഥ്യമാക്കുന്നതിനു പോലും നടപടി സ്വീകരിച്ചിട്ടില്ല. മാവേലിക്കര, ചാരുംമൂട് നഗരങ്ങളുടെ വികസനം, മാവേലിക്കര ബൈപ്പാസ്, കോട്ടത്തോട് നവീകരണം, നിരവധി കുടിവെള്ള പദ്ധതികള്‍, ഇവയെല്ലാം പ്രഖ്യാപനം മാത്രമായി അവശേഷിക്കുന്നു.

ഇടതു വലതുമുന്നണികളുടെ പൊള്ളയായ വാഗ്ദാനങ്ങള്‍ തുറന്നുകാട്ടിയാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയായ പി.എം. വേലായുധന്റെ തെരഞ്ഞെടുപ്പ് പ്രചാരണം. മണ്ഡലത്തില്‍ വലിയ സ്വീകാര്യതയാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്ക് ലഭിക്കുന്നത്.

1965ല്‍ ആര്‍എസ്എസിലൂടെ പൊതുരംഗത്തെത്തി. 1977ല്‍ ജനസംഘത്തിലും 1980ല്‍ ബിജെപിയിലും അംഗമായി. അടിയന്തരാവസ്ഥക്കാലത്ത് മൂവാറ്റുപുഴ സബ്ജയിലിലും വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലും കഴിഞ്ഞിട്ടുണ്ട്. ബിജെപി മണ്ഡലം പ്രസിഡന്റ്, ജില്ലാ സെക്രട്ടറി, വൈസ് പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി, ദേശീയ കൗണ്‍സിലംഗം, പട്ടികജാതിമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി, സംസ്ഥാന പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. നാല് തവണ നിയമസഭയിലേക്കും അഞ്ച് തവണ ലോക്‌സഭയിലേക്കും ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചു.

ഡോ.കെ.ആര്‍. നാരായണന്‍ ദേശീയ ഫൗണ്ടേഷന്‍ പുരസ്‌ക്കാരമടക്കം നിരവധി അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപി നേടിയ മുന്നേറ്റം നിയമസഭാ തെരഞ്ഞെടുപ്പിലും ആവര്‍ത്തിക്കുമെന്ന ശുഭാപ്തി വിശ്യാസമാണ് എന്‍ഡിഎയ്‌ക്കുള്ളത്. മാവേലിക്കര നഗരസഭയില്‍ കോണ്‍ഗ്രസിനെ പിന്തള്ളി പ്രതിപക്ഷമാകാനും എന്‍ഡിഎയ്‌ക്ക് കഴിഞ്ഞിരുന്നു.

നിലവില്‍ മാവേലിക്കര എംഎല്‍എയായ ആര്‍. രാജേഷ് തന്നെയാണ് വീണ്ടും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത്. സിപിഎം മാവേലിക്കര ഏരിയാ കമ്മറ്റിയംഗം, ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മറ്റിയംഗം, പട്ടികജാതി ക്ഷേമസമിതി സംസ്ഥാന ജോയിന്റ് സെക്രട്ടറി, കേരള സര്‍വ്വകലാശാല, ആരോഗ്യസര്‍വ്വകലാശാല എന്നിവിടങ്ങളില്‍ സെനറ്റംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു. എസ്എഫ്‌ഐയിലൂടെയാണ് പൊതുപ്രവര്‍ത്തനമാരംഭിച്ചത്.

ബൈജു കലാശാലയാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി. കെഎസ്‌യു വിലൂടെയാണ് പൊതുരംഗത്തെത്തിയത്. താമരക്കുളം ചാവടി എല്‍പി സ്‌കൂള്‍, ചത്തിയറ ഹൈസ്‌ക്കൂള്‍, കായംകുളം എംഎസ്എം കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ചത്തിയറ സ്‌കൂളിലെ കെഎസ്‌യു യൂണിറ്റ് പ്രസിഡന്റ്, യൂത്ത് നൂറനാട് ബ്ലോക്ക് ട്രഷറര്‍, കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി, കോണ്‍ഗ്രസ് താമരക്കുളം മണ്ഡലം സെക്രട്ടറി, നൂറനാട് ബ്ലോക്ക് സെക്രട്ടറി, ആലപ്പുഴ ഡിസിസി ജനറല്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. 1995ല്‍ താമരക്കുളം ഗ്രാമപഞ്ചായത്തംഗവും 2000ല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായി. 2005ല്‍ ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്തംഗമായി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തീരുമാനത്തിലേക്കുള്ള വഴി തുറക്കുന്നത് സമവായവും സംഭാഷണവും: സുനില്‍ ആംബേക്കര്‍

India

ഐഐടി മദ്രാസില്‍ നിന്നും ബിരുദം നേടിയ വിദ്യാര്‍ത്ഥിനി രാഹുല്‍ ഗാന്ധിയുടെ നുണകള്‍ പൊളിച്ചടക്കുന്നു..ജൂഠ് കി ഗൂഞ്ച് സൂപ്പര്‍ ഹിറ്റ്

India

കപ്പല്‍ നിര്‍മ്മാണത്തില്‍ ആഗോള ഷിപ് യാര്‍ഡ് ആകാന്‍ ഇന്ത്യ ഒരുങ്ങുന്നു, ഇനി ഇന്ത്യ ലോകത്തിലെ ഏറ്റവും കരുത്തുറ്റ നാവികസേനയായി മാറും

World

മൊജ്തബ ഖമേനി ജീവിച്ചിരിപ്പുണ്ട്! ഇറാന്‌റേത് മികച്ച പ്രകടനമെന്ന് പ്രശംസിച്ചും ട്രംപ്

News

പഞ്ചാബ് മുൻ ചീഫ് സെക്രട്ടറിക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇഡിയുടെ സമൻസ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വിമാന യാത്രക്കാരന്റെ വായില്‍ സ്വര്‍ണ്ണം , പിടിയിലായത് ഗാസിയാബാദ് സ്വദേശി മുഹമ്മദ് സിറാജ്

നേപ്പാൾ പ്രളയത്തിന് കാരണം ചൈന നടത്തുന്ന നിർമ്മാണ പ്രവർത്തനങ്ങളോ?

യു.എന്‍ വംശീയ വിവേചന നിര്‍മാര്‍ജന കമ്മിറ്റിയുടെ പരാമര്‍ശങ്ങള്‍ രാഷ്‌ട്രീയ പ്രേരിതവും ദ്രോഹപരവുമെന്ന് ഭാരതം

നേപ്പാളിലേക്ക് ഭാരതം 10 ടൺ മാനുഷിക സഹായ-ദുരന്ത നിവാരണ സംവിധാനങ്ങൾ അയച്ചു

ഇറാനുമായി കപ്പല്‍ ഗതാഗതം നിയന്ത്രിക്കുന്നതിനുള്ള കരട് രേഖയില്‍ ധാരണയിലെത്തി ഒമാൻ: അമേരിക്ക നിബന്ധനകള്‍ അംഗീകരിച്ചില്ലെങ്കില്‍ ഹോര്‍മുസ് അടച്ചിടും

പഞ്ചാബിൽ വ്യാഴാഴ്ച സർക്കാർ ജീവനക്കാരുടെ മഹാബന്ദ്; ബിജെപി പിന്തുണ പ്രഖ്യാപിച്ചു

സൊഹ്റാന്‍ മംദാനി ബഹുസ്വരതയെക്കുറിച്ച് പ്രസംഗിക്കും, പക്ഷെ മോഹന്‍ ഭാഗവതിന്റെ ന്യൂയോര്‍ക്ക് റാലിയോട് മുറുമുറുപ്പ്…നല്ല ബഹുസ്വരതയെന്ന് പരിഹാസം

ഉമര്‍ ഖാലിദും ഷര്‍ജീല്‍ ഇമാമും ദല്‍ഹികലാപത്തിന്റെ സൂത്രധാരന്മാര്‍, പുതിയ ജാമ്യാപേക്ഷ നിയമവിരുദ്ധമെന്ന് പ്രോസിക്യൂഷന്‍

അശ്രദ്ധമായി റോഡ് മുറിച്ചുകടക്കുന്നവർക്ക് മുന്നറിയിപ്പുമായി അബുദാബി പോലീസ്

മഴ കനക്കും ; സംസ്ഥാനത്ത് നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.