Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കൂത്തുപറമ്പ് നിയോജകമണ്ഡലം മഹാസമ്പര്‍ക്കം ഇന്ന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 16, 2016, 09:26 pm IST
in Kannur

പാനൂര്‍: കൂത്തുപറമ്പിലെ ചെങ്കോട്ടകളില്‍ ഇന്ന്് മഹാസമ്പര്‍ക്കവുമായി ബിജെപി പ്രവര്‍ത്തകരെത്തും. കൂത്തുപറമ്പ് നിയോജക മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി.സദാനന്ദന്‍മാസ്റ്ററുടെ തെരഞ്ഞെടുപ്പ് വിജയത്തിനായാണ് മഹാസമ്പര്‍ക്കവുമായി പ്രവര്‍ത്തകര്‍ വീടുകളിലേക്കെത്തുന്നത്. രാഷ്‌ട്രീയ അസഹിഷ്ണുതയുടെ ഇരയായി ഇരുകാലുകളും നഷ്ടപ്പെട്ട സദാനന്ദന്‍ മാസ്റ്റര്‍ക്കു വേണ്ടി നൂറുകണക്കിനു സ്ത്രീകളടക്കമുളള സംഘപ്രവര്‍ത്തകര്‍ നേതാക്കള്‍ക്കൊപ്പം സിപിഎം കോട്ടകളില്‍ വോട്ടഭ്യര്‍ത്ഥിച്ച് എത്തും. സ്വയംപ്രഖ്യാപിത നാട്ടുരാജാക്കന്‍മാരായി വാഴുന്ന പാര്‍ട്ടി ഗ്രാമങ്ങളിലെ അസ്വാതന്ത്ര്യത്തിന്റെ ഇരുമ്പ്ചങ്ങലകളില്‍ കുടുങ്ങിക്കിടക്കുന്ന നിരവധി പേര്‍ക്ക് മുന്നില്‍ ജനാധിപത്യത്തിന്റെയും, വികസനത്തിന്റെയും രാഷ്‌ട്രീയം എന്തെന്ന് ബോധ്യപ്പെടുത്തും. കൂത്തുപറമ്പ് നഗരസഭ, കോട്ടയം പഞ്ചായത്ത് എന്നിവിടങ്ങളിലാണ് ഇന്ന് മഹാസമ്പര്‍ക്കം നടക്കുക. അസഹിഷ്ണുതയുടെ അപ്പോസ്തലന്‍മാര്‍ വാഴുന്ന പാര്‍ട്ടിഗ്രാമങ്ങളില്‍ മറ്റു രാഷ്‌ട്രീയപാര്‍ട്ടികളുടെ കൊടികളോ ചിഹ്നങ്ങളോ പ്രദര്‍ശിപ്പിക്കാന്‍ പോലും അനുവദിക്കാറില്ല. വോട്ടു ചോദിച്ച്് സിപിഎമ്മുകാരല്ലാതെ മറ്റു രാഷ്‌ട്രീയക്കാര്‍ ആരും ചെല്ലാറുമില്ല. ഇവിടെയാണ് സദാനന്ദന്‍മാസ്റ്ററുടെ വിജയത്തിനായി വേനല്‍ച്ചൂടിനെ വകവെയ്‌ക്കാതെ ഇന്നു മഹാസമ്പര്‍ക്കത്തിന് സംഘനേതൃത്വം തീരുമാനമെടുത്തത്.

അഭിപ്രായ സ്വാതന്ത്ര്യം പോലും പ്രകടിപ്പിക്കാന്‍ സാധിക്കാതെ നിസ്സംഗരായി കഴിയുന്ന നിരവധി മേഖലകള്‍ കൂത്തുപറമ്പ് നഗരസഭയിലും കോട്ടയം പഞ്ചായത്തിലുമുണ്ട്. കളളവോട്ടിലൂടെ ജനാധിപത്യത്തെ വ്യഭിചരിക്കുന്ന മാര്‍ക്‌സിസ്റ്റ് മാടമ്പിത്തരം കൊടികുത്തി വാഴുന്ന ഇടങ്ങളാണ് ഇവിടെ ഏറെയും. പ്രതിരോധ കവചം തീര്‍ത്ത് പൊരുതിനില്‍ക്കുന്ന തൊക്കിലങ്ങാടി, മൂര്യാട് അയോദ്ധ്യനഗര്‍, കാനത്തുംചിറ തുടങ്ങിയ പ്രദേശങ്ങള്‍ ഒഴികെ മറ്റുസ്ഥലങ്ങളിലെല്ലാം സിപിഎം അസ്ഹിഷണുതാ രാഷ്‌ട്രീയമാണ് കൊടികുത്തി വാഴുന്നത്. നരവൂര്‍, അടിയറപ്പാറ, പഴയനിരത്ത്, പുറക്കളം, കുറ്റിക്കാട്, കോട്ടയംപൊയില്‍, കൂവ്വപ്പാടി, ആയിരംതെങ്ങ്, തൃക്കണ്ണാപുരം മേഖലകള്‍ വാളും, ബോംബും ഉപയോഗിച്ച് രാഷ്‌ട്രീയ എതിരാളികളെ ഭീഷണിയുടെ മുള്‍മുനയില്‍ നിര്‍ത്തി സിപിഎം ഇന്നും അടക്കിഭരിക്കുന്ന പ്രദേശങ്ങള്‍. മണ്ഡലത്തില്‍ സിപിഎം വോട്ടുകള്‍ പ്രതീക്ഷിക്കുന്ന ഉറച്ച ഇടങ്ങളും ഇതുതന്നെ. പതിനായിരത്തോളം കളളവോട്ടുകള്‍ കൂത്തുപറമ്പ്, കോട്ടയം ഭാഗങ്ങളില്‍ നിന്നും എല്‍ഡിഎഫിന്റെ അക്കൗണ്ടിലേക്കെത്തുന്ന രാവണന്‍കോട്ടകളാണ് ഇവിടങ്ങള്‍. മറ്റുളളവരെ ബൂത്തിലിരുത്താന്‍ പോലും അനുവദിക്കാതെ ഭീഷണിയുടെ ഗുണ്ടാരാഷ്‌ട്രീയം അരങ്ങു വാഴുന്ന പാര്‍ട്ടിഗ്രാമങ്ങളാണ് ഇതൊക്കെ. ബൂത്തിലിരുന്ന യുഡിഎഫ്, ബിജെപി പ്രവര്‍ത്തകരെ അക്രമിക്കുകയും ഒറ്റപ്പെടുത്തുകയും ചെയ്യുകയാണ് പതിവ്. കഴിഞ്ഞ തദ്ദേശതിരഞ്ഞെടുപ്പില്‍ ബോംബും, വാളുകളും റിവോള്‍വറും നായ്‌ക്കുരണപൊടിയുമായി സിപിഎം ഗുണ്ടയായ പഴയനിരത്തിലെ മനോരാജ് എന്ന നാരായണനെ പോലീസ് പിടികൂടിയിരുന്നു. ഇതുതന്നെയാണ് ഇവിടെ നിലവില്‍ നടന്നുവരുന്ന സിപിഎമ്മിന്റെ ജനാധിപത്യം. സ്ത്രീകളെയടക്കം കളളവോട്ടെന്ന ജനാധിപത്യത്തില്‍ ഇവര്‍ പങ്കാളികളാക്കുന്നു.

സിപിഎം അല്ലാത്തവര്‍ വിജയിച്ച വാര്‍ഡുകളെല്ലാം കളളവോട്ടും ഭീഷണിയുമായി പിടിച്ചെടുത്ത കൂത്തുപറമ്പ് നഗരസഭയില്‍ ഇന്ന് പ്രതിപക്ഷം പോലുമില്ല. ഇതു സിപിഎമ്മിന്റെ രാഷ്‌ട്രീയ വളര്‍ച്ചയുടെ അടയാളങ്ങള്‍ അല്ല. മറിച്ച് അക്രമരാഷ്‌ട്രീയത്തിന്റെ ബാക്കിപത്രങ്ങളായ പ്രദേശങ്ങള്‍ മാത്രം. ഭീഷണിയും അക്രമവുമുണ്ടായിട്ടും കോട്ടയം പഞ്ചായത്തിലെ കാനത്തുംചിറ വാര്‍ഡില്‍ സിപിഎം സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്തി ബിജെപി വിജയിച്ചതും ശ്രദ്ധേയമാണ്. ഇവിടെയാണ് മഹാസമ്പര്‍ക്കമെന്ന ധീരമായ ഉണര്‍ത്തുപാട്ടുമായി ദേശീയതയുടെ കാവലാളുകളായ സ്വയംസേവകര്‍ ഇന്ന് ചെങ്കോട്ടകളെന്ന് സ്വയം സൃഷ്ടിച്ചെടുത്ത സിപിഎമ്മിന്റെ അസഹിഷ്ണുതാ കേന്ദ്രങ്ങളില്‍ സദാനന്ദന്‍മാസ്റ്റര്‍ക്ക് വേണ്ടി ലഘുലേഖകളുമായി ചെല്ലുന്നത്. ഒന്നാംഘട്ടത്തിനു ശേഷം വീണ്ടും ഇവിടങ്ങളില്‍ വോട്ടഭ്യര്‍ത്ഥിച്ച് കയറാനാണ് പദ്ധതി. രാവിലെ 9 ന് തൊക്കിലങ്ങാടിയില്‍ മണ്ഡലത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നും പ്രവര്‍ത്തകര്‍ എത്തിച്ചേര്‍ന്ന്് സ്‌ക്വാഡുകളായി തിരിഞ്ഞ് സമ്പര്‍ക്കത്തിനായി നീങ്ങും. കൂത്തുപറമ്പില്‍ കാവി വസന്തത്തിനായി വോട്ടര്‍മാരെ തേടിയുളള മഹാസമ്പര്‍ക്കം ചരിത്രപരമാക്കാന്‍ തന്നെയാണ് ബിജെപി നേതൃത്വത്തിന്റെ നീക്കം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട്:മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന്‍

Kerala

പിഎം ശ്രീ: പിന്‍മാറിയാല്‍ കേന്ദ്രസര്‍ക്കാരില്‍നിന്നുള്ള രണ്ടായിരം കോടി നഷ്ടമാകുമെന്ന് മന്ത്രി എന്‍.ഷംസുദ്ദീന്‍

Football

ബ്രസീലോ ജപ്പാനോ? ആദ്യ ഇലവനില്‍ നെയ്‌മര്‍ കളിക്കില്ല, വിനീഷ്യസില്‍ പ്രതീക്ഷയര്‍പ്പിച്ച് ബ്രസീല്‍ ജീവന്‍മരണപ്പോരിനൊരുങ്ങി ജപ്പാന്‍

Kerala

ഹണി റോസിനെതിരെയുളള അധിക്ഷേപ പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് ബോബി ചെമ്മണ്ണൂര്‍

Kerala

ഉയര്‍ന്ന വിലയ്‌ക്ക് വൈദ്യുതി വാങ്ങാന്‍ കെ എസ് ഇ ബിക്ക് അനുമതി നല്‍കി വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍

പുതിയ വാര്‍ത്തകള്‍

ആര്‍എസ്എസിനെതിരായ വിവാദപരാമര്‍ശം: കര്‍ണാടക ആഭ്യന്തരമന്ത്രി പ്രിയങ്ക് ഖാര്‍ഗെയ്‌ക്ക് നോട്ടീസ്

അയോധ്യരാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പ് സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന ഹര്‍ജി അടിയന്തരമായി കേള്‍ക്കാന്‍ വിസമ്മതിച്ച് സുപ്രീംകോടതി

റെജി ചെറിയാന്‍ എം എല്‍ എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് ഗുരുതര പരിക്ക്

ദൽഹിയിലും മഴക്കാലം വരുന്നു; ജൂലൈ 4 മുതൽ

ക്രിക്കറ്റ് പരിശീലനത്തിന് എത്തിയ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു: 4ാമത്തെ കേസില്‍ കോച്ചിന് 28 വര്‍ഷം കഠിന തടവും പിഴയും

രാമക്ഷേത്ര മോഷണക്കേസിലെ ടിന്നു യാദവ് ഉൾപ്പെടെയുള്ള എട്ട് പ്രതികളെയും 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു

സാമ്പത്തിക പിന്നാക്കാവസ്ഥയില്ലാത്ത ഭാര്യമാര്‍ക്ക് ജീവനാംശം നല്‍കേണ്ടെന്ന് കര്‍ണാടക ഹൈക്കോടതി

തുടർച്ചയായ മഴ; മുംബൈ നഗരത്തിൽ വെള്ളക്കെട്ടുണ്ടാക്കി

അരുണാചൽ സംബന്ധിച്ചു വരുന്നത് വ്യാജവാർത്ത: സൈന്യം

പ്രതിയെ കുറ്റക്കാരനെന്ന് വിശേഷിപ്പിക്കാന്‍ മാദ്ധ്യമങ്ങള്‍ക്ക് അവകാശമില്ലെന്ന് പട്ന ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.