Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ഗാന്ധി സ്മൃതിവനം പദ്ധതി കടലാസില്‍ ഒതുങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 16, 2016, 07:45 pm IST
in Alappuzha

അമ്പലപ്പുഴ: തെരഞ്ഞെടുപ്പുകളില്‍ വാഗ്ദാനം മാത്രം. കാല്‍ നൂറ്റാണ്ടായിട്ടും പുറക്കാട് ഗാന്ധി സ്മൃതിവനം പദ്ധതി കടലാസില്‍ ഒതുങ്ങി. ആയിരക്കണക്കിന് കര്‍ഷക തൊഴിലാളികളെ കണ്ണീരിലാഴ്‌ത്തിയാണ് ഇടതു വലതു മുന്നണികള്‍ ഗാന്ധി സ്മൃതി വനത്തിന്റെ പേരില്‍ 650 ഏക്കര്‍ വിസ്തൃതിയുള്ള പുറക്കാട് മണയ്‌ക്കല്‍ പാടശേഖരത്തെ നശിപ്പിച്ചത്. നൂറുമേനി വിളവു നല്‍കിയിരുന്ന പാടശേഖരം കേന്ദ്രവും സംസ്ഥാനവും ഭരിച്ച കോണ്‍ഗ്രസുകാരാണ് മഹാത്മാഗാന്ധിയുടെ പേരില്‍ വൃക്ഷത്തൈ നട്ട് വനമാക്കുന്നുവെന്ന പേരില്‍ പിടിച്ചെടുത്തത്.

കര്‍ഷകരുടെ എതിര്‍പ്പിനെമറികടന്നായിരുന്നു നടപടി. അന്നത്തെ എംപി ആഞ്ചലോസും എംഎല്‍എ സി.കെ. സദാശിവനും അന്നത്തെ ജില്ലാ കൗണ്‍സില്‍ പ്രസിഡന്റും ഇന്നത്തെ എംഎല്‍എയുമായ ജി. സുധാകരനും ഇത് കണ്ടില്ലെന്ന് നടിച്ചു. പഞ്ചായത്തിന്റെ ഭരണം സിപിഐയ്‌ക്കായിരുന്നു. എന്നിട്ടും കര്‍ഷക സ്‌നേഹം പറഞ്ഞ് സമരങ്ങള്‍ വിജയിപ്പിക്കുന്നുവെന്ന് അവകാശപ്പെടുന്നവരുടെ മുന്നില്‍ കൃഷിഭൂമി കോണ്‍ഗ്രസ് സര്‍ക്കാര്‍ പിടിച്ചെടുത്തു.

പുറക്കാട് പഞ്ചായത്തില്‍ത്തന്നെ കൊട്ടാരവളവ് പ്രദേശത്ത് ഏക്കറുകണക്കിന് തരിശുഭൂമി കിടക്കുമ്പോഴാണ് നെല്ല് സമൃദ്ധിയായി വിളഞ്ഞിരുന്ന കൃഷിഭൂമി ഏറ്റെടുത്തത്. ഇതിനുശേഷം നിരവധി വാഗ്ദാനങ്ങളാണ് ഇടതു വലതു മുന്നണികള്‍ ഇവിടെ നടത്തിയത്. തെരഞ്ഞെടുപ്പ് പ്രചാരണപരിപാടിയില്‍ പുന്തല എസ്എന്‍ഡിപി ഹാളില്‍ അന്നത്തെ പോളിറ്റ് ബ്യൂറോഅംഗം വി.എസ്. അച്യുതാനന്ദന്‍ മണയ്‌ക്കല്‍ പാടത്തല്‍ വീണ്ടും നെല്‍വിത്ത് വിളയുമെന്ന് പ്രഖ്യാപിച്ച് വോട്ടുപിടിക്കുകയും പിന്നീട് മുഖ്യമന്ത്രിയായപ്പോള്‍ ഐടി പാര്‍ക്കിന് കല്ലിടുകയുമായിരുന്നു. ഇതിനായി ആറേക്കര്‍ ഭൂമി ഡ്രഡ്ജ് ചെയ്ത് നികത്തുകയും ഇതില്‍ ഏഴ് ഐലന്റ് സ്ഥാപിച്ച് ഏഴ് പ്രോജക്ടുകള്‍ സ്ഥാപിക്കുമെന്ന് പ്രഖ്യാപിക്കുകയുമായിരുന്നു. എന്നാല്‍ ഐടി മേഖല പ്രതിസന്ധി നേരിടുന്ന അവസരത്തില്‍ ആറേക്കര്‍ നികത്തി സര്‍ക്കാര്‍ ഖജനാവില്‍ നിന്നും കോടികള്‍ പാഴാക്കിയതല്ലാതെ ഒരു പ്രയോജനവും ഉണ്ടായില്ല.

തുടര്‍ന്നുവന്ന കോണ്‍ഗ്രസ് സര്‍ക്കാര്‍ ഇവിടെ ഹോളണ്ട് മോഡല്‍ കൃഷിക്കായി പ്രത്യേകം പഠന കേന്ദ്രം സ്ഥാപിക്കുമെന്നും ഉടന്‍ പദ്ധതി നടപ്പാക്കുമെന്നും പ്രഖ്യാപിച്ച് ജങ്ങളെ വീണ്ടും വിഡ്ഢികളാക്കി. ഇത്തരം പ്രഖ്യാപനങ്ങളില്‍ കണ്ണീരു കുടിക്കുന്ന നൂറുകണക്കിന് കുടുംബങ്ങളാണ് പദ്ധതി പ്രദേശത്ത് കഴിയുന്നത്. കൃഷിയെ ആശ്രയിച്ച് കഴിയുന്ന നിരവധി ആളുകളുടെ തൊഴില്‍ നഷ്ടപ്പെട്ടു. പദ്ധതി നടപ്പാകാത്തതുമൂലം നാലുവശത്തും വെള്ളത്താല്‍ ചുറ്റപ്പെട്ട് കിടക്കുന്ന പാടശേഖരത്തിനുള്ളില്‍ നിരവധി കുടുംബങ്ങളാണ് കരയ്‌ക്കെത്താന്‍ വള്ളത്തെ മാത്രം ആശ്രയിച്ചു കഴിയുന്നത്.

നിരവധി പേര്‍ പാമ്പുകടിയേറ്റു മരിച്ച സംഭവങ്ങളും ഇവിടെ ഉണ്ടായിട്ടുണ്ട്. വാഗ്ദാനങ്ങള്‍ നല്‍കി ജനങ്ങളെ കബളിപ്പിക്കുന്നത് തുടര്‍ക്കഥയായതിനാല്‍ ഇപ്രാവശ്യം തെരഞ്ഞെടുപ്പു പ്രചാരണങ്ങളില്‍ ഇരുമുന്നണികളും സ്മൃതിവനത്തെ ഉള്‍പ്പെടുത്താന്‍ തയ്യാറായിട്ടില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇന്തോനേഷ്യയുടെ പരമോന്നത ബഹുമതിയായ ‘ബിന്റാങ് ആദിപൂർണ’ പ്രധാനമന്ത്രി മോദിക്ക് സമ്മാനിച്ചു ; രാഹുലിനും ഖ്വാജ അസിഫിനും ഇനി സമ്മർദ്ദമേറും

Kerala

വയനാട് കനത്തമഴയിൽ മണ്ണിടിച്ചിൽ; വാഹനങ്ങളും ആളുകളും മണ്ണിനടിയിൽ കുടുങ്ങി, രക്ഷാപ്രവർത്തനം തുടങ്ങി

Kerala

അമ്മ അഡ്ഹോക് കമ്മിറ്റി; ശ്വേതാമേനോൻ നൽകിയ കേസിൽ കക്ഷി ചേരാൻ അൻസിബ ഹസൻ, കോടതിയിൽ അപേക്ഷ നൽകി

News

ബംഗാളിൽ 24 ന് രാജ്യ സഭാ തെരഞ്ഞെടുപ്പ്; മൂന്നും ബിജെപി നേടും, പ്രതിപക്ഷം പച്ചതൊടില്ല

Kerala

വൈക്കം മഹാദേവ ക്ഷേത്രത്തിലെ വഴിപാടുകളിലെ ക്രമക്കേട്; കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരാതിരിക്കാന്‍ ഉന്നതതല നീക്കം

പുതിയ വാര്‍ത്തകള്‍

ചാക്കോ വധക്കേസിൽ പുനരന്വേഷണം; സുകുമാരക്കുറുപ്പിനായി വീണ്ടും ക്രൈംബ്രാഞ്ച്, കേസ് ഫയലുകൾ പരിശോധിച്ച് ഉന്നത ഉദ്യോഗസ്ഥർ

മുഖം വെളുക്കാനുള്ള ക്രീമിൽ അതീവ അപകടകരമായ രീതിയിൽ മെർക്കുറി; 3 ബ്രാൻഡുകൾക്ക് വിലക്കേർപ്പെടുത്തി, നിരവധിപ്പേർക്ക് വൃക്കരോഗം

ഖാലിസ്ഥാനി അക്രമം ഒരു തരത്തിലും വെച്ചുപൊറുപ്പിക്കില്ല, അടിച്ചമർത്തും : മോദിയുടെ സന്ദർശനത്തിന് മുമ്പ് ന്യൂസിലൻഡ് പ്രധാനമന്ത്രിയുടെ മുന്നറിയിപ്പ്

പാരിപ്പള്ളി മെഡിക്കല്‍ കോളേജിന്റെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുന്നു; വിശദമായ റിപ്പോര്‍ട്ട് തേടി ആരോഗ്യമന്ത്രി

ഛത്തീസ്ഗഢ് വഖഫ് ബോർഡിന്റെ സുപ്രധാന തീരുമാനം: മിശ്ര വിവാഹങ്ങൾക്ക് ഇനി രേഖാമൂലമുള്ള അനുമതി വേണം, നിക്കാഹിന് മൗലാനമാരുടെ രജിസ്ട്രേഷനും നിർബന്ധമാക്കി

എറണാകുളം-അങ്കമാലി അതിരൂപതയിലെ കുർബാന തർക്കം: പ്രതിഷേധത്തിനിടെ മാർ ജോസഫ് പാംപ്ലാനിക്ക് മർദനമേറ്റു; വെളിപ്പെടുത്തൽ

കനത്തമഴ: മുംബൈ, നാസിക് കനത്ത ജാഗ്രതയിൽ; ഗതാഗതം തടസ്സപ്പെടുന്നു

കർണാടകയിലെ ക്രിസ്ത്യൻ പള്ളികളിൽ എസ്‌ഐആർ ഫോമുകൾ പൂരിപ്പിക്കൽ : കോൺഗ്രസിന്റെ മതവെറി രാഷ്‌ട്രീയത്തിനെതിരെ പോരിനുറച്ച് എൻഡിഎ നേതാക്കൾ

തലശ്ശേരി ഫസല്‍ വധക്കേസില്‍ കാണാതായ രക്തം പുരണ്ട തൂവാല കണ്ടെത്തി

മംഗളൂരു-ഗോവ വന്ദേഭാരത് എക്സ്പ്രസ് കോഴിക്കോട്ടേക്ക് നീട്ടാന്‍ സാധ്യത; റെയില്‍വേ മന്ത്രിക്ക് കത്ത് നല്‍കി കേന്ദ്ര മന്ത്രി സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.