തിരുവനന്തപുരം: പ്രപഞ്ചം നിറഞ്ഞു നില്‍ക്കുന്ന ദേവചൈതന്യത്തോട് ഒത്തുചേരാനുള്ള സങ്കേതങ്ങളാണ് ക്ഷേത്രങ്ങളെന്ന് കഴക്കൂട്ടത്തെ ബിജെപി സ്ഥാനാര്‍ത്ഥി വി. മുരളീധരന്‍. ആനയറ മുല്ലൂര്‍ ഭദ്രകാളീ ക്ഷേത്രത്തില്‍ നടന്ന സാംസ്‌കാരിക സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓരോ വ്യക്തിയും ജീവിതത്തില്‍ എങ്ങനെയായിരിക്കണമെന്നും ധര്‍മ്മത്തിന്റെ മാര്‍ഗ്ഗത്തില്‍ സഞ്ചരിക്കേണ്ടതെങ്ങനെയെന്നും സനാതന ധര്‍മ്മം പഠിപ്പിക്കുന്നു. സനാതന ധര്‍മ്മത്തിന്റെ പ്രചാരണത്തിനുള്ള വേദികള്‍ കൂടിയാണ് ക്ഷേത്രങ്ങള്‍. നല്ല ജീവിതത്തിന്റെ വഴികാട്ടികളായി ക്ഷേത്രങ്ങള്‍ മാറണമെന്നും മുരളീധരന്‍ പറഞ്ഞു.
സാംസ്‌കാരിക സമ്മേളനത്തിന്റെ ഉദ്ഘാടനം സുരേഷ്‌ഗോപി നിര്‍വ്വഹിച്ചു. മുല്ലൂരമ്മയുടെ ഛായാചിത്രം അദ്ദേഹം പ്രകാശനം ചെയ്തു. ക്ഷേത്ര തന്ത്രി ആറമ്പാടി വാസുദേവ് പട്ടേരി ഛായാചിത്രം ഏറ്റുവാങ്ങി. സ്വാമി ഈശ മുഖ്യപ്രഭാഷണം നടത്തി. ക്ഷേത്ര ട്രസ്റ്റ് ചെയര്‍മാന്‍ കെ. മോഹനന്‍നായര്‍, പ്രസിഡന്റ് എം. വിനോദ്, സെക്രട്ടറി ജി. ശശികുമാരന്‍നായര്‍, കൗണ്‍സിലര്‍ ശോഭാറാണി എന്നിവര്‍ സംസാരിച്ചു.
















