തിരുവനന്തപുരം: കൗമാര മനസ്സുകളുടെ സങ്കീര്‍ണ്ണതകള്‍ വിഷയമാക്കി അവതരിപ്പിക്കുന്ന ചിത്രമാണ് ‘താങ്ക്യൂ വെരിമച്ച്’. പ്ലസ് ടു വിദ്യാര്‍ത്ഥിയായ അച്യുത് ശങ്കറിലൂടെയാണ് ചിത്രം മുന്നോട്ടു പോകുന്നത്. ചാക്ലേറ്റ് ഫിലിംസിന്റെ ബാനറില്‍ സജിന്‍ലാല്‍ സംവിധാനം
ചെയ്യുന്നു. രചന-മംഗളം സി.ഇ.ഒ ആര്.അജിത്ത്, ക്യാമറ-ശശി രാമകൃഷ്ണ, രാജീവ് വിജയ്, പി.ആര്.ഒ-അജയ് തുണ്ടത്തില്‍.
അരുണ്‍ സിദ്ധാര്ത്ഥന്, ലെന, ബാബു നമ്പൂതിരി, മുകുന്ദന്, കലാശാല ബാബു, ഗൗരികൃഷ്ണ, കല്യാണി, അശ്വിന്.ആര്.അജിത്ത് എന്നിവര്‍ അഭിനയിക്കുന്നു. തിരുവനന്തപുരവും, ഊട്ടി, ദല്‍ഹി എന്നിവിടങ്ങളാണ് ലൊക്കേഷന്‍. ചിത്രീകരണം പൂര്‍ത്തിയായ സിനിമ ഉടന്‍ പ്രദര്‍ശനത്തിനെത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: