ഭോപ്പല്‍: സഹയാത്രികന്റെ കുപ്പിയില്‍ നിന്ന് അനുമതിയില്ലാതെ വെള്ളം കുടിച്ചതിന് ട്രെയിനിന്റെ ജനലില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു. മധ്യ പ്രദേശിലെ ജബല്‍പൂരിലാണ്് സംഭവം. പാറ്റ്‌ന ലോകമാന്യ ടെര്‍മിനസ് സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസില്‍ യാത്ര ചെയ്യുകയായിരുന്നു സുമിത് എന്ന യുവാവിനാണ് ക്രൂരമായ മര്‍ദ്ദനമേറ്റത്.
മുംബൈയിലെ ജോലി സ്ഥലത്തേക്ക് ട്രെയിനില്‍ വരുമ്പോള്‍ ദാഹം സഹിക്കാന്‍ വയ്യാതെ തന്റെ തൊട്ടടുത്തിരുന്ന യാത്രക്കാരുടെ കുപ്പിയില്‍ നിന്ന് അല്പം വെള്ളം കുടിച്ചു. ഇതില്‍ കുപിതരായ മൂന്ന് യുവാക്കള്‍ ഏറെ നേരം സുമിത്തിനെ രൂക്ഷമായ ഭാഷയില്‍ തെറിവിളിച്ചു. അതുകൊണ്ടും തൃപ്തരാവാതെ അപായച്ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തിയ ശേഷം ഇയാളെ വലിച്ചിഴച്ച് പുറത്തെത്തിച്ചു.വിവസ്ത്രനാക്കിയ ശേഷം ട്രെയിനിലെ രണ്ട് ജനലുകള്‍ക്ക് ഇടയിലായി കാലുകള്‍ കെട്ടിയിട്ടു. പിന്നീട് ബെല്‍റ്റുകള്‍ കൊണ്ട് ക്രൂരമായി ര്‍ദ്ദിക്കുകയായിരുന്നു.
വണ്ടി മുന്നോട്ടെടുത്തപ്പോള്‍ ഇയാളെ അങ്ങനെ തന്നെ കെട്ടിയിട്ട് മറ്റുള്ളവര്‍ ട്രെയിനിനകത്ത് കയറി. ഇവിടെ നിന്ന് നാലു മണിക്കൂറോളം ഈ അവസ്ഥയില്‍ ട്രെയിന്‍ ഓടി. വണ്ടിയുടെ പുറത്ത് ഒരാളെ കെട്ടിയിട്ടിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട യാത്രക്കാരാണ് യുവാവിനെ രക്ഷിച്ചത്.
മര്‍ദ്ദിച്ചവരെ പോലീസ് അറസ്റ്റ് ചെയ്തു. പാറ്റ്‌ന സ്വദേശികളായ ഇവര്‍ ഒരു മത്സര പരീക്ഷയെഴുതാനായി മുംബൈയിലേക്ക് പോവുകയായിരുന്നു.
















