ന്യൂദല്‍ഹി: 63-ാമത് ദേശീയ ചലച്ചിത്ര അവാര്‍ഡുകളില്‍ പത്തെണ്ണം നേടി മലയാളം മുന്‍ നിരയില്‍. രാജമൗലിയുടെ തെലുങ്ക് സിനിമാ ഇതിഹാസമായ ബാഹുബലിയാണ് മികച്ച ചിത്രം. ബാജിറാവു മസ്താനിയുടെസംവിധായകന് സഞ്ജയ്ലീലാ ബന്‍സാലി മികച്ച സംവിധായകന്. ‘പീകു’വിലെഅഭിനയത്തിന് അമിതാഭ് ബച്ചനെ മികച്ച നടനായും തനു വെഡ്സ് മനു റിട്ടേണിലെ അഭിനയ മികവിന് കംഗന റണാവത്തിനെ മികച്ച നടിയായും തിരഞ്ഞെടുത്തു.
സുസു സുധി വാല്മീകം, ലുക്കാചുപ്പി എന്നീ മലയാളചിത്രങ്ങളിലെ അഭിനയത്തിന് ജയസൂര്യയ്ക്ക് പ്രത്യേകജൂറി പരാമര്‍ശം ലഭിച്ചു.പുതുതായി ഏര്‍പ്പെടുത്തിയ ചലച്ചിത്ര സൗഹൃദ സംസ്ഥാനമെന്ന പുരസ്ക്കാരത്തിന് ഗുജറാത്ത് അര്‍ഹമായി. ഈ വിഭാഗത്തില്‍ ഉത്തര്‍ പ്രദേശിനും കേരളത്തിനും പ്രത്യേക പരാമര്‍ശവും ലഭിച്ചു.
സാമൂഹിക പ്രതിബദ്ധതയുള്ള സിനിമയായി വി.കെ. പ്രകാശ് സംവിധാനം ചെയ്ത നിര്‍ണ്ണായകം, പരിസ്ഥിതി ചിത്രമായി ഡോ. ബിജുവിന്റെ വലിയചിറകുള്ള പക്ഷികള്‍ എന്നിവ തിരഞ്ഞെടുക്കപ്പെട്ടു. ബെന്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് ഗൗരവ് മേനോന് മികച്ച ബാലതാരമായി.
എന്ന് നിന്റെ മൊയ്തീനിലെ ‘കാത്തിരുന്ന് കാത്തിരുന്നു’ എന്ന ഗാനത്തിന് ഈണമിട്ട എം. ജയചന്ദ്രന് മികച്ച സംഗീതസംവിധായകനായി. മികച്ച മലയാള ചിത്രമായി സലിം അഹമ്മദ് സംവിധാനം ചെയ്ത”പത്തേമാരി തിരഞ്ഞെടുക്കപ്പെട്ടു. മികച്ച സംസ്കൃത സിനിമയ്ക്കുള്ള പുരസ്കാരത്തിന് വിനോദ് മങ്കര സംവിധാനം ചെയ്ത പ്രിയമാനസം അര്‍ഹമായി.
നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത കാമുകിയാണ് മികച്ച ഹ്രസ്വചിത്രം. അമ്മ എന്ന ഡോക്യുമെന്ററി സംവിധാനം ചെയ്ത നീലനും ചേമഞ്ചേരി കുഞ്ഞിരാമന് നായരെകുറിച്ചുള്ള ഡോക്യുമെന്ററിയിലെ വിവരണത്തിന് പ്രൊ. അലിയാരും ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിന് അര്‍ഹരായി.
സംവിധായകന് രമേശ് സിപ്പി അധ്യക്ഷനായ 11 അംഗ ജൂറിയാണ് പുരസ്കാര നിര്‍ണ്ണയം നടത്തിയത്. നോണ്‍ ഫീച്ചര്‍ വിഭാഗത്തിന്റെ തലവന്‍ വിനോദ് ഗണാത്രയും മികച്ച സിനിമാ രചന സംബന്ധിച്ച ജൂറിയുടെ അധ്യക്ഷ അദ്വൈതാകാലയുമായിരുന്നു. സിനിമയെക്കുറിച്ചുള്ള മികച്ച ഗ്രന്ഥത്തിനുള്ളഅവാര്ഡിന് ഡോ. രാജ്കുമാര് സമഗ്ര ചരിത്രെ അര്‍ഹനായി. മികച്ച ചലചിത്ര നിരൂപകനുള്ള പുരസ്ക്കാരത്തിന് മണിപ്പൂരിലെ മേഘാചന്ദ്ര കൊങ്ബാമിനെ തിരഞ്ഞെടുത്തു.
പുരസ്കാര പ്രഖ്യാപനത്തിന് മുന്നോടിയായി മൂന്ന് ജൂറികളുടെയും തലവന്മാര് കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി അരുണ്‍ ജെയ്റ്റ്ലി, സഹമന്ത്രി രാജ്യവര്‍ദ്ധന്‍ സിങ് റാത്തോഡ് എന്നിവരെ സന്ദര്‍ശിച്ച് റിപ്പോര്‍ട്ടുകള്‍ കൈമാറി.
മറ്റ് പുരസ്കാരങ്ങള്‍
മികച്ച സഹനടന്‍-സമുദ്രക്കനി (ചിത്രം-വിസാരൈണ-തമിഴ്)
മികച്ച സഹനടി – തന്വി ആസ്മി (ചിത്രം-ബാജിറാവൂ മസ്താനി)
മികച്ച പിന്നണി ഗായകന്- മഹേഷ്കാലെ (ചിത്രം-കത്വിര്കലിജാത്ഗുസ്ലി)
മികച്ച പിന്നണിഗായിക – മോണാലി ഠാക്കൂര്‍ (ചിത്രം-ദം ലഗാകേഐസാ)
മികച്ച ഛായാഗ്രഹണം – സുദീപ് ചാറ്റര്‍ജി (ചിത്രം-ബാജിറാവു മസ്താനി)
മികച്ച തിരക്കഥ – ജൂഹി ചതുര്‍വേദി-ഹിമാംശു ശര്‍മ്മ
(ചിത്രങ്ങള്‍ പികൂ, തനു വെഡ്സ് മനു റിട്ടേണ്‍)
അവലംബിത തിരക്കഥ – വിശാല്‍ ഭരദ്വാജ് (ചിത്രം-തല്‍വാര്‍)
സംഭാഷണം – ജൂഹി ചതുര്‍വേദി-ഹിമാംശു ശര്‍മ്മ (ചിത്രങ്ങള്‍ പികൂ, തനു വെഡ്സ് മനു റിട്ടേണ്‍്)
മികച്ച ശബ്ദലേഖനം –
1) ലൊക്കേഷന്‍ സൗണ്ട് -സഞ്ജയ് കുര്യന് (ചിത്രം-തല്‍വാര്‍)
2) ശബ്ദരൂപകല്പന- ബിശ്വദീപ് ചാറ്റര്‍ജി (ചിത്രംബാജിറാവുമസ്താനി)
3) റീ-റിക്കോര്‍ഡിങ്- ജസ്റ്റിന് ഘോസ് (ചിത്രം ബാജിറാവുമസ്താനി)
മികച്ച എഡിറ്റിങ്- പരേതനായറ്റി. ഇ.കിഷോര്‍ (ചിത്രം-വിചാരണ)
മികച്ച വസ്ത്രാലങ്കാരം- പായല്സലൂജ (ചിത്രം- നാനക്ക് ഷാ ഫക്കീര്‍)
മികച്ച മേക്കപ്പ് -പ്രീതിര ഷീല്ജി. സിങ്-ക്ലോവര്വൂട്ടണ് (ചിത്രം-നാനക്ക് ഷാ ഫക്കീര്‍)
മികച്ച പശ്ചാത്തല സംഗീതം – ഇളയരാജ (ചിത്രം-താരൈ തപ്പട്ടൈ)
മികച്ച ഗാനരചന-വരുണ്‍ ഗ്രോവര്‍ (ചിത്രം-ദം ലഗാകേഐസാ)
മികച്ച നൃത്ത സംവിധാനം -റെമോഡിസൂസ (ചിത്രംബാജിറാവുമസ്താനി)
മികച്ച സ്പെഷ്യല്ഇഫക്ട്സ് -വി. ശ്രീനിവാസ് മോഹന്‍ – (ചിത്രം-ബാഹുബലി)
മികച്ച കന്നിചിത്രത്തിനുള്ള ഇന്ദിരഗാന്ധി പുരസ്കാരം നീരജ് ഖെയ്വാന് (ചിത്രം മസാന്)
മികച്ച കലാമേന്മയും ജനപ്രീതിയുമുള്ളചിത്രം – ബജ്രംഗീ ഭായിജാന് സംവിധാനം- കബീര്ഖാന്
മികച്ച ദേശീയോദ്ഗ്രഥന ചിത്രത്തിനുള്ള നര്‍ഗീസ്ദത്ത് പുരസ്ക്കാരം – നാനക് ഷാ ഫക്കീര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: