ന്യൂദല്‍ഹി: നിരവധി പേരുടെ മരണത്തിനിടയാക്കിയ ലാഹോറിലെ ഭീകരാക്രമണത്തില്‍ ഭാരതം ദു:ഖം രേഖപ്പെടുത്തി.
പ്രധാനമന്ത്രി നരേന്ദ്ര മോദി പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിനെ ഫോണില്‍ വിളിച്ചാണ് ദാരുണമായ സംഭവത്തിലെ ഭാരതത്തിന്റെ ദു:ഖം രേഖപ്പെടുത്തിയത്.
ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നു മോദി ഷെരീഫിനെ ഓര്‍മിപ്പിച്ചു.
സംഭവത്തെ ശക്തമായി അപലപിക്കുന്നുവെന്നു വ്യക്തമാക്കിയ മോദി ആക്രമണത്തില്‍ കൊല്ലപ്പെട്ടവരെ തന്റെ അനുശോചമറിയിക്കുന്നുവെന്നും ഷെരീഫിനെ അറിയിച്ചു.
ആണവ സുരക്ഷാ ഉച്ചകോടിക്കായി ഇരുവരും വാഷിംഗ്ടണില്‍ എത്താനിരിക്കെയാണു മോദി, ഷെരീഫിനെ ഫോണില്‍ ബന്ധപ്പെട്ടത്.
















