പാനൂര്‍: ജാമ്യവ്യവസ്ഥ ലംഘിച്ച് പി.ജയരാജന്‍ മനോജ് വധക്കേസില്‍ നേരത്തെ ജാമ്യത്തിലിറങ്ങിയ പ്രതികളെ കണ്ടു. ഇന്നലെ വൈകുന്നേരം ജാമ്യത്തിലിറങ്ങിയ പി. ജയരാജന്‍ കിഴക്കെകതിരൂര്‍ ബ്രഹ്മാവ് മുക്കിലെത്തിയാണ് കേസില്‍ ഇതിന് മുമ്പ് ജാമ്യത്തിലിറങ്ങിയ 21-ാംപ്രതി സുനില്‍കുമാര്‍, 22-ാംപ്രതി മഹേഷ് എന്നിവരെ കണ്ടത്. രണ്ടുമാസത്തേക്ക് കണ്ണൂരില്‍ പ്രവേശിക്കരുതെന്ന കോടതി നിബന്ധന മറികടന്നാണ് രഹസ്യ സന്ദര്‍ശനം. പ്രതികള്‍ക്കൊപ്പം നേതാക്കന്‍മാരും ഉണ്ടായിരുന്നതായാണ് വിവരം. യാത്രക്കാരാണ് പി.ജയരാജനെയും, മറ്റു പ്രതികളെയും കണ്ടത്. രഹസ്യ ചര്‍ച്ചയ്‌ക്കു ശേഷം ജില്ലാതിര്‍ത്തിയായ മാഹി പന്തക്കലിലെ പ്രമുഖ സിപിഎം നേതാവിന്റെ വീട്ടിലേക്ക് വാഹനത്തില്‍ പോകുകയും ചെയ്തു. കേസ് അട്ടിമറിക്കാനായി അസുഖമാണെന്ന് പറഞ്ഞ് ആയുര്‍വേദ ആശുപത്രിയില്‍ കിടന്ന പി. ജയരാജന്‍ ജാമ്യവ്യവസ്ഥ ലംഘിച്ച് നടത്തിയ രഹസ്യ സന്ദര്‍ശനം അതീവ ഗൗരവകരമാണ്. മുന്‍പും പ്രതികളായ രാമചന്ദ്രന്‍, ചപ്രപ്രകാശന്‍ എന്നിവര്‍ക്ക് ബ്രഹ്മാവ് മുക്കില്‍ പാര്‍ട്ടിപ്രവര്‍ത്തകര്‍ സ്വീകരണമൊരുക്കിയിരുന്നു.
















