Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

7 വാല്യം കേസ് ഡയറി സിബിഐ കോടതിയില്‍ സമര്‍പ്പിച്ചു മനോജ് വധക്കേസ്: പി.ജയരാജന്റെ ജാമ്യഹരജിയില്‍ വിധി നാളെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 19, 2016, 09:47 pm IST
inKannur

തലശ്ശേരി: കണ്ണൂരിലെ ആര്‍എസ്എസ് നേതാവ് കതിരൂര്‍ മനോജ് വധക്കേസില്‍ റിമാന്റില്‍ കഴിയുന്ന സിപിഎം മുന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്റെ ജാമ്യഹരജിയില്‍ തലശ്ശേരി ജില്ലാ സെഷന്‍സ് കോടതി 21 ന് വിധി പറയും. ജയരാജന് വേണ്ടി അഡ്വ.കെ.വിശ്വന്‍ മുഖേന നല്‍കിയ ജാമ്യഹരജിയില്‍ ഇന്നലെ വാദം പൂര്‍ത്തിയായി. മനോജ് വധം ആസൂത്രണം ചെയ്ത മുഖ്യസൂത്രധാരന്‍ പി.ജയരാജനാണെന്ന സിബിഐയുടെ വാദം വസ്തുതകള്‍ക്കും യാഥാര്‍ത്ഥ്യങ്ങള്‍ക്കും നിരക്കാത്തതാണെന്ന് പ്രതിഭാഗം വാദിച്ചു. കൊലപാതകത്തില്‍ ജയരാജന് പങ്കുണ്ടെന്ന വാദത്തെ ഉറപ്പിക്കുകയോ ബലപ്പെടുത്തുകയോ സ്ഥിരീകരണം നല്‍കുകയോ ചെയ്യുന്ന യാതൊരു തെളിവുകളും സിബിഐ ഇതേവരെ സമര്‍പ്പിച്ച രേഖകളില്‍ കാണുന്നില്ലെന്നും പ്രതിഭാഗം പറഞ്ഞു. എന്നാല്‍ പ്രതിഭാഗം അഭിഭാഷകന്‍ സ്ഥിരമായി ഉന്നയിക്കുന്ന വാദങ്ങള്‍ ആവര്‍ത്തിക്കുകയാണെന്നും മനോജ് വധത്തില്‍ പി.ജയരാജന്റെ ആസൂത്രണവും മറ്റും സൂചിപ്പിക്കുന്ന വിവിരങ്ങള്‍ സിബിഐക്ക് ഇതിനകം ലഭിച്ചിട്ടുണ്ടെന്നും അതുകൂടി ഉള്‍പ്പെടുന്ന കാര്യങ്ങള്‍ വ്യക്തമാക്കുന്ന കേസ് ഡയറി കോടതിക്ക് കൈമാറുകയാണെന്ന് സിബിഐ പ്രോസിക്യൂട്ടര്‍ എസ്.കൃഷ്ണകുമാര്‍ കോടതിയില്‍ പറഞ്ഞു. കേസ് ഡയറി നേരത്തെ തന്നെ കോടതി ആവശ്യപ്പെട്ട പ്രകാരം നല്‍കിയിരുന്നുവെന്നും യുഎപിഎ നിയമപ്രകാരം ജാമ്യം അനുവദിക്കരുതെന്നും ഇദ്ദേഹം വാദിച്ചു. കേസിലെ ഒന്നാം പ്രതി വിക്രമനാണെങ്കിലും 25-ാം പ്രതിയായ ജയരാജനാണ് പി.ജയരാജനാണ് സംഭവത്തിന്റെ ആസൂത്രകന്‍. സമൂഹത്തില്‍ പാര്‍ട്ടി വഴിയുള്ള സ്വാധീനം ഉപയോഗിച്ച് കേസിലെ സാക്ഷികളെ സ്വാധീനിക്കാനും ഭയപ്പെടുത്താനും ജയരാജന് കഴിയും. കേസില്‍ ജയരാജന്‍ പ്രതിചേര്‍ക്കപ്പെട്ടത് മുതല്‍ മനോജ് വധക്കേസിനെ തകര്‍ക്കാനാണ് പാര്‍ട്ടി ശ്രമിച്ചത്. ജയരാജനെ ചോദ്യം ചെയ്യാന്‍ കോടതി അനുമതി ലഭിച്ചെങ്കിലും തൃപ്തികരമായി അത് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല. സിബിഐ അന്വേഷണ സംഘം ഇതുവരെ സമര്‍പ്പിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സമഗ്രതയിലെത്താന്‍ ഇനിയും ചോദ്യം ചെയ്യേണ്ടി വരും. കേസ് തകര്‍ത്തുകളയുക എന്നത് പാര്‍ട്ടിയുടെ തന്ത്രപരമായ നിലപാടാണ്. അത് പൂര്‍ത്തീകരിക്കുന്നതിനാണ് ചോദ്യം ചെയ്യലില്‍ നിന്നും ഒഴിഞ്ഞുമാറാന്‍ പല അശാസ്ത്രീയ ന്യായങ്ങളും ജയരാജന്‍ ഉന്നയിച്ചത്. ഇങ്ങനെ ചോദ്യം ചെയ്യലില്‍ നിന്നും ഒഴിവാക്കി കിട്ടുകയെന്ന അന്തിമലക്ഷ്യം കൈവരിച്ച് മനോജ് വധക്കേസ് പൂര്‍ണ്ണമായി ഇല്ലാതാക്കുകയാണ് ജയരാജനും പാര്‍ട്ടിയും ലക്ഷ്യമിടുന്നതെന്നും സിബിഐ പ്രോസിക്യൂട്ടര്‍ കൃഷ്ണകുമാര്‍ കോടതിയില്‍ വാദിച്ചു. തുടര്‍ന്ന് ജാമ്യഹരജി വിധി പറയുന്നത് 21 ലേക്ക് ജഡ്ജ് വി.ജി.അനില്‍ കുമാര്‍ മാറ്റിവെച്ചു. 7 വാല്യം കേസ് ഡയറിയാണ് സിബിഐ കോടതിക്ക് കൈമാറിയത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഹോളിവുഡിലേക്ക് പ്രവേശിക്കുന്ന ഇന്ത്യന്‍ താരം വിദ്യുത് ജംവാലിന് ഹോളിവുഡ് താരങ്ങളുടെ കയ്യടി

Entertainment

ചിലന്തിവലയില്‍ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത….ഈ ഓര്‍മ്മപ്പെടുത്തലുമായി ‘ഉടുമ്പന്‍ചോല വിഷന്‍’ ട്രെയ് ലര്‍

ആര്‍വി ബാബു (ഇടത്ത്) ദിലീപ് കൈനിക്കര (വലത്ത്)
Kerala

‘ശബരിമല ഭരിക്കാൻ ക്രിസ്ത്യൻ ഉദ്യോഗസ്ഥനെ നിയമിച്ചതിനെ എതിര്‍ത്ത് ഹിന്ദു ഐക്യവേദി; എഡിഎം ആയി എന്തിന് ദിലീപ് കൈനിക്കര?

Kerala

ദല്‍ഹിയില്‍ സിജെപി സമരത്തിന് പോയ തനിക്ക് കുടിവെള്ളം കിട്ടിയില്ലെന്ന് ജോണ്‍ ബ്രിട്ടാസ്; അളിയന്റെ കല്യാണത്തിന് പോയതാണോ എന്ന് പരിഹാസം

Kerala

പോക്‌സോ കേസ് പ്രതി 10 വര്‍ഷത്തിന് ശേഷം പിടിയില്‍, സെക്യൂരിറ്റി ജീവനക്കാരനായും കല്‍പ്പണിക്കാരനായും വേഷം മാറി ജീവിച്ചു

പുതിയ വാര്‍ത്തകള്‍

ആഗോളതലത്തിലെ തീരുമാനമെടുക്കല്‍ പ്രക്രിയകളില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണം: എസ് ജയ്ശങ്കര്‍

കാഴ്ചകളുടെ അദ്‌ഭുത ലോകം : ഗ്ലോബൽ വില്ലേജിന്റെ മുപ്പത്തിയൊന്നാമത് സീസൺ ഒക്ടോബർ 14-ന് തുടങ്ങും

“ജയിക്കുമ്പോൾ സത്യസന്ധവും തോൽക്കുമ്പോൾ കൃത്രിമം നിറഞ്ഞതുമായ ഒരു തെരഞ്ഞെടുപ്പ് സംവിധാനം ഉണ്ടാകുക സാധ്യമല്ല”- രാഹുല്‍ഗാന്ധിയെ ചോദ്യംചെയ്ത് കത്ത്

സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ 1500 ഡോക്ടര്‍മാരുടെയും 500 നഴ്സുമാരുടെയും പുതിയ തസ്തികകള്‍ സൃഷ്ടിക്കും: കെ മുരളീധരന്‍

ഫ്ലൈ ദുബായ് ദുരന്തം ഒഴിവാക്കിയ ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഇസ്രായേലിന്റെ പ്രസിഡൻഷ്യൽ അവാർഡ് നൽകും

തെരഞ്ഞെടുപ്പ് സംവിധാനത്തിലൂടെ ജയിച്ച കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരായ രേവന്ത് റെഡ്ഡി, വിഡി സതീശന്‍ ,ഡി.കെ. ശിവകുമാര്‍ എന്നിവര്‍

“നിങ്ങള്‍ കൃത്രിമം നടന്നുവെനന് ആരോപിക്കുന്ന അതേ സംവിധാനമാണ് നിങ്ങള്‍ക്ക് വിജയം സമ്മാനിച്ചതും”- രാഹുല്‍ ഗാന്ധിയെ പൂട്ടുന്ന കത്ത്

ബുദ്ധിജീവികളും എസ്എഫ്ഐക്കാരും തെരുവിലിറങ്ങണം , പോലീസ് തടഞ്ഞാൽ ആ സ്ഥലം ജന്തർ മന്തറായി മാറണം : പാറ്റകളുടെ ഉത്തരവ് ശിരസാ വഹിച്ച് ഇടത് യുവജന സംഘടനകൾ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സ്വന്തം വീട്ടില്‍ വച്ച് പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

മനസാ വാചാ അറിയാത്ത കാര്യത്തിന് എന്നെ പിടിച്ച് അകത്തിട്ടു ; കഴിഞ്ഞ 10 വർഷ കാലം എന്താണ് സത്യമെന്ന് വിളിച്ച് പറയാൻ പറ്റാത്ത രീതിയിലാക്കി

ഡി-ലിറ്റ് ബഹുമതി അനുഗ്രഹം, ഈ ബഹുമതി ശ്രീനിവാസനുകൂടിയുള്ളതെന്ന് സത്യന്‍ അന്തിക്കാട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.