റാഞ്ചി: ഝാര്‍ഖണ്ഡിലെ ലേത്‌ഹാറില്‍ കന്നുകാലി വ്യപാരികളായ രണ്ടുപേരെ കൊന്ന് കെട്ടിതൂക്കിയ നിലയില്‍ കണ്ടത്തെി. ഛത്ര ജില്ലിയില്‍ കന്നുകാലികളുടെ മേളയ്‌ക്കായി കാളകളെയും കൊണ്ട് പോയവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
മുഹമ്മദ് മജ്ലൂം അന്‍സാരി (35) അസദ് ഖാന്റെ മകന്‍ ഇംതിയാസ് ഖാന്‍ (15) എന്നിവരെയാണ് മരത്തില്‍ തൂങ്ങിയ നിലയില്‍ കണ്ടത്തെിയത്. കൈകള്‍ രണ്ടും പിറകിലേക്ക് കൂട്ടിക്കെട്ടി വായില്‍ തുണി തിരുകിയ നിലയിലായിരുന്നു. വെള്ളിയാഴ്ച രാവിലെ ആയിരുന്നു സംഭവം. ഇവരുടെ പക്കല്‍ എട്ട് കാളകളുണ്ടായിരുന്നു. യാത്ര മധ്യേ ഒരു സംഘം ആളുകള്‍ ഇവരെ കീഴ്പ്പെടുത്തുകയും കൊല നടത്തിയ ശേഷം കെട്ടി തൂക്കുകയുമായിരുന്നു. വില്‍ക്കാന്‍ കൊണ്ടുപോയ കാളകളെ കണ്ടത്തൊനായില്ല.
കൊലപാതകം നടത്തിയെന്ന് സംശയിക്കുന്നയാളെ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. പ്രതിയെ ഉടന്‍ പിടികൂടുമെന്നും പോലീസ് വ്യക്തമാക്കി. കൊലക്കു പിന്നില്‍ ബിസിനസ് ശത്രുതയോ കാള മോഷണ ശ്രമമോ മറ്റെന്തെങ്കിലുമാണോ എന്ന് അന്വേഷിക്കേണ്ടതുണ്ടെന്ന് പോലീസ് പറഞ്ഞു.
സംഭവത്തില്‍ പ്രതിഷേധിച്ച് ഗ്രാമ വാസികള്‍ റാഞ്ചി-ഛത്ര റോഡ് ഉപരോധിച്ചു. പോലീസ് സൂപ്രണ്ടും മുതിര്‍ന്ന ഉദ്യോഗസ്ഥരും സ്ഥലത്തത്തെി അന്വേഷണം പെട്ടെന്ന് നടത്തും എന്നുറപ്പ് നല്‍കിയ ശേഷമാണ് നാട്ടുകാര്‍ പ്രതിഷേധം അവസാനിപ്പിച്ചത്. എന്നാല്‍ ഇതിനിടയില്‍ പ്രതിഷേധക്കാരുടെ കല്ലേറില്‍ നിരവധി പോലീസുകാര്‍ക്ക് പരിക്കേറ്റു. ജനങ്ങക്കൂട്ടത്തെ പിരിച്ചു വിടാന്‍ പോലീസ് ആകാശത്തേക്ക് വെടി വച്ചു.
















