ന്യൂദല്‍ഹി: രാജ്യത്തിനായി ജീവന്‍ ബലിയര്‍പ്പിച്ച കേന്ദ്ര സായുധ പോലീസ് സേനകളിലെ അംഗങ്ങളുടെ സ്‌കൂളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് 300 സ്‌കോളര്‍ഷിപ്പ് ചെക്കുകള്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ്‌സിംഗ് വിതരണം ചെയ്തു.
ഇന്‍ഫോസിസ് സ്ഥാപകരില്‍ ഓരാളും കമ്പനിയുടെ മുന്‍ സി.ഇ.ഒ.യുമായ എസ്.ഡി. ഷിബുലാല്‍ ചെയര്‍മാനായ സരോജിനി ദാമോദരന്‍ ഫൗണ്ടേഷന്റെസഹായത്തോടെയാണ് സ്‌കൂള്‍കുട്ടികളെ കണ്ടെത്തിയതെന്ന് രാജ്‌നാഥ്‌സിംഗ് പറഞ്ഞു.സിആര്‍പിഎഫ് ജവാന്മാരുടെ 229 കുട്ടികള്‍, ബിഎസ്എഫ് ജവാന്മാരുടെ 33, സിഐഎസ്എഫ്-11, ഐഎഫ്‌ഐഎസ്പി-33, എസ്എസ്ബി-5 ആസാം റൈഫിള്‍സ്-14 പേര്‍ക്കും സ്‌കോളര്‍ഷിപ്പുകള്‍ വിതരണംചെയ്തു.
ഒന്ന്മുതല്‍ നാല് വരെയുള്ള ക്ലാസ്സുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് പ്രതിവര്‍ഷം 6000 രൂപയും 5 മുതല്‍ 7 വരെ ക്ലാസ്സുകളില്‍ പഠിക്കുന്നവര്‍ക്ക് പ്രതിവര്‍ഷം 9000 രൂപയും, 8 മുതല്‍ 12-ാം ക്ലാസ്സുവരെ പഠിക്കുന്ന കുട്ടികള്‍ക്ക് പ്രതിവര്‍ഷം 12000 രൂപയുമാണ്‌സ്‌കോളര്‍ഷിപ്പ്. ആവശ്യമുള്ളകുട്ടികള്‍ക്ക് ഉപരി പഠനത്തിനും സഹായം നല്‍കും.
















