ന്യൂദല്‍ഹി: എഫ്എം പ്രസാരണത്തിന്റെ വര്‍ദ്ധിച്ചുവരുന്ന ജനപ്രിയതയുടെ പശ്ചാത്തലത്തില്‍ ബഹുജനമാധ്യമമെന്ന നിലയ്‌ക്ക് റേഡിയോ തിരിച്ചുവന്നിരിക്കുകയാണെന്ന് കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അഭിപ്രായപ്പെട്ടു.
പ്രാദേശികമായ അറിവുകള്‍ക്കും വ്യത്യസ്തമായ പ്രാദേശിക ഭാഷകള്‍ക്കും സംസ്‌ക്കാരത്തിനും മൂല്യവര്‍ദ്ധന നല്‍കികൊണ്ടുള്ള മാധ്യമമായി കമ്മ്യൂണിറ്റി റേഡിയോ മാറിക്കഴിഞ്ഞതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ദല്‍ഹിയില്‍ ആറാമത് ദേശീയ കമ്മ്യൂണിറ്റി റേഡിയോസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു കേന്ദ്ര മന്ത്രി. ഈ മേഖലയുടെ വികസനത്തിനും കൂടുതല്‍ കമ്മ്യൂണിറ്റി റേഡിയോകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ എല്ലാവിധ സൗകര്യവും ഒരുക്കുമെന്നും അരുണ്‍ ജെയ്റ്റ്‌ലി അറിയിച്ചു.
439 കമ്മ്യൂണിറ്റി റേഡിയോകള്‍ക്ക് ലൈസന്‍സ് നല്‍കിയിട്ടുള്ളതില്‍ 191 എണ്ണംഇതിനകം പ്രക്ഷേപണംതുടങ്ങിയതായി ചടങ്ങില്‍ സംസാരിച്ച കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണസെക്രട്ടറി സുനില്‍ അറോറ വ്യക്തമാക്കി. ദേശീയകമ്മ്യൂണിറ്റി റേഡിയോ അവാര്‍ഡുകള്‍ കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ സഹമന്ത്രി കേണല്‍ രാജ്യവര്‍ദ്ധന്‍ റാഥോഡ് വിതരണം ചെയ്തു.
















