ജമ്മുകശ്മീര്‍: ഭാരത വിരുദ്ധമുദ്രാവാക്യം മുഴക്കുകയും കശ്മീരിന്റെ സ്വാതന്ത്രത്തിനായി വാദിക്കുകയും ചെയ്ത് കനയ്യ കുമാര്‍ ആപത്തു മണത്ത് ഒടുവില്‍ തിരുത്തുന്നു. കശ്മീര്‍ ഭാരതത്തിന്റെ അവിഭാജ്യഘടകമാണെന്നാണ് ഇന്നലെ ഇന്ത്യാ ടുഡെ കോണ്‍ക്‌ളേവില്‍ കനയ്യ പറഞ്ഞത്.
വിഘടനവാദവും കശ്മീരിനുവേണ്ടിയുള്ള മുദ്രാവാക്യം വിൡയും കോടതിയില്‍ തനിക്ക് തിരിച്ചടിയാകുമെന്നും തന്റെ പൊതുജീവിതത്തെ തന്നെ ബാധിക്കുമെന്നമുള്ള കനയ്യയുടെ തിരിച്ചറിവാണ് ഇപ്പോള്‍ ഇങ്ങനെ പറയാന്‍ കാരണം. കശ്മീര്‍ ഭാരതത്തിന്റെ അവിഭാജ്യഘടകമാണ്, കശ്മീരികള്‍ ഭാരതീയരാണ്. അതിനാല്‍ എനിക്ക് അവരുടെ പ്രശ്‌നങ്ങള്‍ എപ്പോള്‍ വേണമെങ്കിലും ചര്‍ച്ച ചെയ്യാം.കനയ്യ പറഞ്ഞു.
അഫ്‌സല്‍ ഗുരുവിനെ താന്‍ പിന്തുണച്ചിട്ടില്ലെന്ന് പറഞ്ഞ കനയ്യ താന്‍ വധശിക്ഷയെയാണ് എതിര്‍ക്കുന്നതെന്നു പറഞ്ഞ് തലയൂരി. ഒരു എബിവിപിക്കാരന് വധശിക്ഷ നല്‍കിയാല്‍ പോലും താന്‍ എതിര്‍ക്കും.കശ്മീര്‍ വിഘടന വാദത്തെയോ ഭാരത വിരുദ്ധമുദ്രാവാക്യങ്ങളെയോ താന്‍ എതിര്‍ക്കുന്നില്ല. കനയ്യ തുടര്‍ന്നു.
















