ഭോപ്പാല്‍: ആര്‍എസ്്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവതിന്റെ ചിത്രം മോര്‍ഫ് ചെയ്ത് വികലമാക്കി സമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച മധ്യപ്രദേശുകാരായ രണ്ടുപേരെ അറസ്റ്റ് ചെയ്തു. ആര്‍എസ്എസിന്റെ ഗണവേഷം പരിഷ്‌കരിക്കുന്നതിനെ പരിഹസിച്ച് സമൂഹ്യ മാധ്യമങ്ങളില്‍ ഇട്ട പോസ്റ്റിലാണ് മോര്‍ഫ് ചെയ്ത ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
വെള്ള ഷര്‍ട്ടും ഇറുകിയ പാന്റ്‌സുമിട്ട സ്ത്രീയുടെ ഫോട്ടോയില്‍ മോഹന്‍ ഭാഗവതിന്റെ മുഖം മോര്‍ഫ് ചെയ്താണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചത്.
ആര്‍എസ്എസ് പ്രവര്‍ത്തകനായ രജനീഷ് നിംബാല്‍കര്‍ നല്‍കിയ പരാതിയിലാണ് മുട്ട വ്യാപാരിയായ ഷാക്കിര്‍ യൂനിസ് ബാന്ധിയ(22), കോളേജ് വിദ്യാര്‍ത്ഥിയായ വാസിം ഷെയ്‌ക്ക്(21) എന്നിവരെ പൊലീസ് അറസറ്റ് ചെയ്തത്. ഐപിസി സെക്ഷന്‍ 67 പ്രകാരമാണ് ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയിതിരിക്കുന്നത്. പ്രാദേശിക കോടതിയില്‍ ഹാജരാക്കിയ ഇരുവരേയും രണ്ടുദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.
















