ന്യൂദല്‍ഹി: സര്‍ക്കാര്‍ പരസ്യങ്ങളില്‍ കേന്ദ്രമന്ത്രിമാരുടേയും മുഖ്യമന്ത്രിമാരുടെയും മന്ത്രിമാരുടേയും ഗവര്‍ണ്ണര്‍മാരുടേയും ചിത്രങ്ങള്‍ ഉള്‍പ്പെടുത്താമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. കഴിഞ്ഞവര്‍ഷത്തെ ഉത്തരവ് കോടതി പൂര്‍ണ്ണമായും ഭേദഗതി ചെയ്യുകയായിരുന്നു.
സര്‍ക്കാര്‍ പരസ്യങ്ങളില്‍ രാഷ്‌ട്രപതി, പ്രധാനമന്ത്രി, സുപ്രീം കോടതി ചീഫ് ജസ്റ്റീസ് എന്നിവരുടെ ഫോട്ടോകള്‍ മാത്രമേ ഉള്‍പ്പെടുത്താവൂയെന്ന് കഴിഞ്ഞ വര്‍ഷം സുപ്രീം കോടതി ഉത്തിവിട്ടിരുന്നു. ഇതിനെതിരെ കേന്ദ്രസര്‍ക്കാരും വിവിധ സംസ്ഥാന സര്‍ക്കാരുകളും നല്‍കിയ അപ്പീലിലാണ് കോടതി പഴയ ഉത്തരവ് അപ്പാടെ തിരുത്തിയത്.
പരസ്യം എന്തായിരിക്കണം, അതില്‍ ആരുടെ ഫോട്ടോ ഉള്‍പ്പെടുത്തണം എന്നൊക്കെ തീരുമാനിക്കേണ്ടത് സര്‍ക്കാരാണ്. ഇത്തരം നയപരമായ കാര്യങ്ങളില്‍ കോടതിക്ക് ഇടപെടാന്‍ അധികാരമില്ലെന്ന് കേന്ദ്രം കോടതിയില്‍ വ്യക്തമാക്കയിരുന്നു. മുഖ്യമന്ത്രിമാരുടെ ചിത്രംഉള്‍പ്പെടുത്താത്തത് രാജ്യത്തിന്റെ ഫെഡറല്‍ സ്വഭാവത്തെ ഹനിക്കും. കേന്ദ്രം കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
















